CIVIL SERVICE FEE REIMBURSEMENT (CSFR) MALAYALAM
സിവിൽ സർവീസ് ഫീസ് റീഇംബേഴ്സ്മെൻ്റ് സ്കോളർഷിപ്പ്: ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം
2024-25 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള സിവിൽ സർവീസ് ഫീസ് റീഇംബേഴ്സ്മെൻ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം കോഴ്സ് ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 20,000/- രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 10,000/- രൂപ വീതവും) ഇനത്തിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന സിവിൽ സർവ്വീസ് ഫീ റീ ഇംമ്പേഴ്സ്‌മെന്റ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലും അതിൻ്റെ ഉപകേന്ദ്രങ്ങളിലും, ഇൻസ്റ്റിട്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിദ്യാര്ത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ് .
വിദ്യാര്ത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവര്ക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം, അത്തരം സ്ഥാപനങ്ങളില് ഫീസ് ഒടുക്കിയതിൻ്റെ അസ്സൽ രസീതിൽ വിദ്യാര്ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ മേലൊപ്പ് പതിപ്പിക്കേണ്ടതാണ്. കേരളത്തില് പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. അപേക്ഷകരുടെ കുടുംബ വാര്ഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
ബി.പി.എല്. വിഭാഗത്തില്പ്‌പെടുന്ന അപേക്ഷകര്ക്ക് മുന്ഗണന നല്കും. അപേക്ഷകര്ക്ക് ഏതെങ്കിലും ദേശസാല് കൃത ബാങ്ക് ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. http://minoritywelfare.kerala.gov.in/ എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‌ലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ upload ചെയ്ത് പ്രിൻ്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 10.02.2025 കൂടുതല് വിവരങ്ങള്ക്ക് 0471 2300524, 2302090 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി:
1. http://minoritywelfare.kerala.gov.in/ എന്ന വകുപ്പിന്റെ വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന - Civil Service Fee Reimbursement (CSFR) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2 Apply online - ൽ ക്ലിക്ക് ചെയ്യുക.
3. മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിൻ്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.
4. Registration form - am Examination details (register no/roll number ക്ലാസിലെ രജിസ്റ്റർ നമ്പർ നൽകുക), personal details, Scholarship details തുടങ്ങിയ tab കളിൽ വരുന്ന ഫീൽഡുകൾ step by step ആയി Entry ചെയ്യുക
5. Upload details tab-08 (Photo, Signature, SSLC Certificate, Income Certificate, Ration Card Copy, Bark pass book copy, lee receipts) എന്നിവ 100 KB - ൽ താഴെയാക്കി upload ചെയ്യുക. എല്ലാ രേഖകളും upload ചെയ്താൽ മാത്രമേ രജിസ്ട്രേഷൻ process പൂർത്തിയായി പ്രിന്റർ ഔട്ട് എടുക്കാൻ സാധിക്കുകയുള്ളൂ.
6. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ്റ് എടുക്കുക.
7. രജിസ്ട്രേഷൻ ഫോമിൻ്റെ പ്രിൻ്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
1. അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിൻ്റൌട്ട്
2. എസ്.എസ്.എൽ.സി., ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിൻ്റെ പകർപ്പ്.
3. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിൻ്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).
4. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്/മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
5. വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന്
6. റേഷൻ കാർഡിൻറെ പകർപ്പ്
7. കോഴ്സ് ഫീസ്/ഹോസ്റ്റൽ ഫീസ് അടച്ചതിൻ്റെ രസീത് (വിദ്യാർത്ഥി സമർപ്പിക്കുന്ന ഹോസ്റ്റൽ രസീത് സ്വകാര്യ സ്ഥാപനത്തിലേതാണെങ്കിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ മേലൊപ്പ് നിർബന്ധമായും പതിപ്പിച്ചിരിക്കേണ്ടതാണ്)
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഫെബ്രുവരി 10, 2025.
ഫോൺ : 0471 2300524, 0471-2302090
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Civil Service Fee Reimbursement(CSFR)
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."