BHOOMI THARAM MATTAM APPLICATION

BHOOMI THARAM MATTAM APPLICATION KERALA MALAYALAM

Bhoomi Tharam Mattam Malayalam

ഭൂമി തരം മാറ്റം അപേക്ഷ

എന്താണ് ഭൂമി തരം മാറ്റം?

കേരളത്തിൽ സെറ്റിൽമെന്റ് സർവേയുടെ കാലത്ത് 30 ലക്ഷം ഏക്കർ കൃഷിഭൂമി ഉണ്ടായിരുന്നു എന്നാൽ 970 കളിൽ അത് അഞ്ചുലക്ഷമായി ചുരുങ്ങി അത് വീണ്ടും രണ്ടുലക്ഷമായി ചുരുങ്ങിയപ്പോഴാണ് ഇനി ബാക്കിയുള്ള നെൽകൃഷി ചെയ്യുന്ന ഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് 2008ൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവരുന്നത്. (അതായത്) ഭൂമി തരം മാറ്റുന്നതിന് വേണ്ടിയല്ല. തരം മാറ്റുന്നത് തടയുന്നതിന് വേണ്ടിയാണ്.നിയമം കൊണ്ടുവരുന്നത്. ഈ നിയമം അനുസരിച്ച് 2008 വരെ നെൽകൃഷി ചെയ്യാൻ പറ്റാത്ത രീതിയിൽ തരം മാറിയ കൃഷിഭൂമിയെ ഒഴിവാക്കി. ബാക്കിയുള്ള കൃഷിഭൂമികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കി. അതെങ്കിലും, നികത്താതെ സംരക്ഷിക്കാൻ വേണ്ടിയാണ് ഡാറ്റ ബാങ്ക് ഉണ്ടാക്കിയത്. 2008 ലാണ് ആദ്യത്തെ നിയമ നിർമ്മാണം പിന്നീട് 2017 ലും,2018 ലും, ഇപ്പോൾ 2023ലും നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട് 2008ലെ നിയമപ്രകാരമാണ് ഡാറ്റാബാങ്ക് ഉണ്ടാക്കിയിട്ടുള്ളത്.

Join Kerala Online Services Update Community Group

kerala csc group

എന്താണ് ഡാറ്റാ ബാങ്ക്? 2008 ലെ നിയമത്തിൽ പറയുന്നത്. നിയമം5(2) അനുസരിച്ച് രൂപീകരിച്ച പ്രാദേശിക നിരീക്ഷണ സമിതിയാണ്. 5(4-1) പ്രകാരം നെൽ വയലിന്റെയും, തണ്ണീർത്തടത്തിന്റെയും, വിശദവിവരം. ഉപഗ്രഹ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭൂവിനിയോഗ ബോർഡോ, കേന്ദ്ര സംസ്ഥാന ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളോ, തയ്യാറാക്കിയിട്ടുള്ളതോ തയ്യാറാക്കുന്നതോ ആയ ഭൂപടങ്ങളുടെ സഹായത്തോടെ ഡാറ്റ ബാങ്ക് തയ്യാറാക്കുകയും. സർവ്വേ നമ്പറും,വിസ്തൃതിയും, രേഖപ്പെടുത്തിയിട്ടുള്ള. ഡാറ്റ ബാങ്ക്അതതു പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/മുഖേന വിജ്ഞാപനം ചെയ്തു. പൊതുജനങ്ങളുടെ അറിവിലേക്കായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ /വില്ലേജ്/കൃഷി ഓഫീസുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. അഞ്ചാം നമ്പർ ഫോറത്തിൽ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്(ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടത്) ഫോറം അഞ്ചിൽ ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടത് തിരുത്തുന്നതിന് വേണ്ടിയാണ് അപേക്ഷ നൽകുന്നത് എന്ന് നമ്മൾക്ക് മനസ്സിലായി അഞ്ചാം നമ്പർ അപേക്ഷ ഓൺലൈനായി പൂരിപ്പിച്ച് നൽകുമ്പോൾ അതിന്റെ കൂടെ നൽകേണ്ടുന്ന രേഖകൾ എന്തെല്ലാം ആണ്. ഡാറ്റാ ബാങ്ക് തയ്യാറാക്കിയപ്പോൾ കടന്നുകൂടിയ തെറ്റുകൾ മൂലമാണ് വർഷങ്ങൾക്കു മുമ്പ് നികന്ന പല ഭൂമികളും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത്.


അങ്ങനെ തെറ്റായി ഉൾപ്പെട്ട ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റുന്നതിന് ആർഡിയോ ക്ക്‌ അപേക്ഷ നൽകുന്നത് സംബന്ധിച്ചും ആർ ഡി ഓ അപേക്ഷയിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും നിയമത്തിൽ പറഞ്ഞ കാര്യങ്ങളാണ് നമ്മൾ മുകളിൽ കണ്ടത്.

Join Kerala Online Services Update Community Group

kerala csc group


ഇതനുസരിച്ച് ഫോറം അഞ്ചിൽ അപേക്ഷ നൽകേണ്ടത്.

1. നികുതിരശീത്.

2. ഉടമസ്തതതെളിയിക്കുന്ന രേഖ (ആധാരം)

3. കൈവശസർട്ടിഫിക്കേറ്റ്

4. സർവ്വേ സ്കെച്ച്

5. കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് (മേൽഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ് എന്ന്)


6. ഡാറ്റാ ബാങ്കിന്റെ മുൻപേജിന്റെ യും നിങ്ങളുടെഭൂമിയുടെ വിവരം ഉൾപ്പെട്ട പേജിന്റെയും പകർപ്പ്

7. ഫോട്ടോയോ മറ്റു രേഖകളോ ഉണ്ടെങ്കിൽ അതുകൂടി ഉൾപ്പെടുത്തുക.

8. 100രൂപ ഫീസ് ഒടുക്കിയ രേഖ.അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകൾ എന്ന സ്ഥലത്ത് ഈ രേഖകളുടെ പേരുകൾ എല്ലാം വിശദമാക്കുക.

9. നിങ്ങളുടെ ഫോൺ നമ്പർ ആണ് കൊടുത്തത് എന്ന് ഉറപ്പുവരുത്തുക.

10. അപേക്ഷ ഫോറം പൂരിപ്പിച്ചതിനു ശേഷം പ്രിന്റ് എടുത്ത് ഒപ്പുവെച്ച് അപ്‌ലോഡ് ചെയ്തു സമർപ്പിക്കുക. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി തരം മാറ്റുന്നതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? ആറാം നമ്പർ ഫോറത്തിൽ അപേക്ഷ യോടൊപ്പം

1. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖ

2. നികുതി രസീത്

3. കൈവശ സർട്ടിഫിക്കറ്റ്

4. അംഗീകൃത സർവെയർ തയ്യാറാക്കിയ സ്കെച്ച്

5. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന സാക്ഷ്യപത്രം/ഡാറ്റാ ബാങ്കിൽ നിന്നും മാറ്റി ആർ ഡി ഓ നൽകിയ ഉത്തരവിന്റെ കോപ്പി.

6. ഭൂമിക്ക് ഫീസ് ഇളവിന് അർഹതയുണ്ടെങ്കിൽ 50 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ സത്യപ്രസ്താവന. മറ്റു ഭൂമിക്ക് ഫീസിളവ് നേടിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതിനാണ് സത്യപ്രസ്താവന

7. സ്വഭാവ വ്യതിയാനത്തിന്റെ ആവശ്യം 3കാര്യങ്ങളാണ്

ഫോറത്തിൽ ഉണ്ടാവുക


1. കെട്ടിടം നിർമ്മിക്കാൻ.

2.വാണിജ്യ ആവശ്യത്തിന് .

3. മറ്റ് ആവശ്യങ്ങൾക്ക്.


ബ്രാക്കറ്റിൽ ആവശ്യങ്ങൾ വ്യക്തമാക്കുക എന്ന് പറഞ്ഞിട്ടുണ്ട് അവിടെ കരഭൂമിയായി ഉപയോഗിക്കാൻ എന്ന് രേഖപ്പെടുത്തേണ്ടതാണ് നല്ലത്.

8. ഏഴാം നമ്പർ ഫോറത്തിൽ അപേക്ഷിക്കുമ്പോൾ 10% ഭൂമി ജലസംരക്ഷണത്തിന് നീക്കിവെച്ചുകൊണ്ട് സ്കെച്ചിൽ ജല സംരക്ഷണത്തിനുള്ള ഭാഗം നീല കളറിലും തരം മാറ്റുന്ന ഭാഗം ചുവപ്പു കളറിലും മാർക്ക് ചെയ്യേണ്ടതാണ്.

9.കെട്ടിടം നിർമ്മിക്കാൻ എന്ന് രേഖപ്പെടുത്തിയാൽ, മേൽ സ്ഥലത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാൻ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. കെട്ടിടം 3000 സ്ക്വയർ ഫീറ്റ് കൂടുതലാണെങ്കിൽകൂടുതൽ വരുന്ന ഓരോഅടിക്കും 100രുപ ഫീസ്കൂടി അടയ്ക്കേണ്ടതാണ്.

ആർ ഡി ഒ ക്ക് ലഭിക്കുന്ന അപേക്ഷ ഉടൻ റിപ്പോർട്ടനായി വില്ലേജ് ഓഫീസർ അയച്ചു നൽകും വില്ലേജ് ഓഫീസർ ഫോറം നമ്പർ എട്ടിൽ അപേക്ഷയുടെ വിവരങ്ങൾ രേഖപ്പെടുത്തി സ്ഥലം പരിശോധന നടത്തി തൊട്ടടുത്തുള്ള കൃഷിഭൂമിയിലേക്ക് ഭൂമി തരം മാറ്റുന്നത് മൂലം നീരൊഴുക്ക് തടസ്സപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം സ്ഥല പരിശോധന റിപ്പോർട്ട് 15 ദിവസത്തിനകം നൽകണം എന്നാണ് നിയമം.

Join Kerala Online Services Update Community Group

kerala csc group

NB: ഭൂമി തരം മാറ്റം സേവനം ചില കേസുകൾ ചെയ്യുന്നതിന് വിദഗ്ധരുടെ സേവനം ഉപയോഗിക്കാവുന്നതാണ് ഡോക്യുമെൻററി പഠിക്കുന്നതിന് (അഭിഭാഷകൻ) ഏറ്റവും ഉചിതം

Official Website: https://www.revenue.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക് : Revenue Department Registration Bhoomi Tharam Mattam Video


Tharam Mattam Application KYA PDF      Tharam Mattam Application Affidavit

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Revenue Department Website







Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal