ONLINE APPLICATION FORM FOR JEE (MAIN) – 2025 SESSION-1 REGISTRATION MALAYALAM
ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ ഇ ഇ) രജിസ്ട്രേഷൻ.
ഇന്ത്യയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനത്തിനായി നടത്തപ്പെടുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഥവാ ജെ.ഇ.ഇ (JEE). ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പരീക്ഷകളായാണ് ഇത് നടത്തപ്പെടുന്നത്.
Join Kerala Online Services Update Community Group
ജെ.ഇ.ഇ. മെയിൻ 2025: ജനുവരിയിലും ഏപ്രിലിലും
2025-26 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജനുവരി, ഏപ്രില്‍ മാസങ്ങളിലായി രണ്ടുസെഷനുകളിലായി നടത്തും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങൾ ജി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാനസർക്കാർ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷയുടെ പരിധിയിൽവരുന്നത്.
കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടി.യിലെ ബി.ടെക്., ബി.ആർക്., കോട്ടയം ഐ.ഐ.ഐ.ടി.യിലെ ബി.ടെക്. പ്രവേശനങ്ങൾ ഈ പരീക്ഷകൾവഴിയാണ്.
Join Kerala Online Services Update Community Group
പേപ്പറുകൾ, പരീക്ഷാഘടന
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള രണ്ടുപേപ്പറുകൾ ഉണ്ടാകും. പേപ്പർ -1ൽ (ബി.ഇ./ബി.ടെക്.), ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്ന് (തുല്യ വെയിറ്റേജോടെ) രണ്ടുഭാഗങ്ങളിലായി 25 ചോദ്യങ്ങൾവീതമുണ്ടാകും. ഓരോ വിഷയത്തിലും സെക്‌ഷൻ എ-യിൽ 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സെക്‌ഷൻ ബിയിൽ അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് (ഉത്തരം ന്യൂമറിക്കൽ വാല്യു ആയിരിക്കും) ചോദ്യങ്ങളുമുണ്ടാകും. എല്ലാം നിർബന്ധമാണ്.
സെഷൻ, ഷിഫ്റ്റ്, സമയം
പേപ്പർ 1, 2 എ, 2 ബി എന്നിവ രണ്ടുതവണ (സെഷനുകളിൽ) നടത്തും. ജനുവരിയിൽ ആദ്യസെഷനും ഏപ്രിലിൽ രണ്ടാം സെഷനും. ഓരോ സെഷനിലും ഓരോ പേപ്പറിനും പല ഷിഫ്റ്റുകളുണ്ടാകാം.
സെഷൻ 1: ജനുവരി 22-നും 31-നും ഇടയ്ക്ക് ആയിരിക്കും. പേപ്പർ 1, 2 എ എന്നിവ ദിവസവും രണ്ടുഷിഫ്റ്റിൽ നടത്തും. രാവിലെ ഒൻപതുമുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നുമുതൽ ആറുവരെയും. പേപ്പർ 2 ബി ഉച്ചയ്ക്ക് മൂന്നുമുതൽ ആറുവരെ. പേപ്പർ 2-എയും 2-ബി യും (രണ്ടും) അഭിമുഖീകരിക്കുന്നവർക്ക് പരീക്ഷാദൈർഘ്യം മൂന്നരമണിക്കൂറായിരിക്കും.
ആദ്യഷിഫ്റ്റ് എങ്കിൽ രാവിലെ ഒൻപതുമുതൽ 12.30 വരെയും രണ്ടാം ഷിഫ്റ്റ് എങ്കിൽ, ഉച്ചയ്ക്ക് മൂന്നു മുതൽ 6.30 വരെയും. സ്ക്രൈബ് ഉപയോഗിക്കാൻ അർഹതയുള്ള ഭിന്നശേഷിവിഭാഗക്കാർക്ക് പരീക്ഷാ സമയം നാലുമണിക്കൂർ ആയിരിക്കും. പേപ്പർ 2-എ യും 2-ബിയും (രണ്ടും) അഭിമുഖീകരിക്കുന്ന ഈ വിഭാഗക്കാർക്ക് നാലുമണിക്കൂർ 10 മിനിറ്റ് സമയം ലഭിക്കും.
Join Kerala Online Services Update Community Group
പരീക്ഷാകേന്ദ്രം
കേരളത്തിൽ എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. സ്ഥിരം വിലാസം/നിലവിലെ വിലാസം അടിസ്ഥാനമാക്കിയാകണം പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
ചോദ്യങ്ങളുടെ ഭാഷ
ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെ 11 പ്രാദേശികഭാഷകളിലും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങൾ കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ലഭിക്കും. ഏതുഭാഷയിലെ ചോദ്യങ്ങൾ വേണമെന്നത് അപേക്ഷിക്കുന്ന വേളയിൽ രേഖപ്പെടുത്തണം. പിന്നീട് മാറ്റാൻ കഴിയില്ല.
പഠിച്ചിരിക്കേണ്ട വിഷയങ്ങൾ
യോഗ്യതാപരീക്ഷാകോഴ്സിൽ അഞ്ച് വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ കോഴ്സിലെയും പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ:
- എൻജിനിയറിങ്: ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധം. മൂന്നാം സയൻസ് വിഷയം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയം ആകാം
- ബി.ആർക്ക്: 10+2 തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി നിർബന്ധം. ഡിപ്ലോമക്കാർക്ക് മാത്തമാറ്റിക്സ് നിർബന്ധം
- ബി.പ്ലാനിങ്: യോഗ്യതാകോഴ്സിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. യോഗ്യതാപരീക്ഷയിലെ മാർക്ക് സംബന്ധിച്ച പ്രോസ്പക്ടസ് വ്യവസ്ഥ പ്രവേശനസമയത്ത് തൃപ്തിപ്പെടുത്തണം (ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 33/34 കാണണം).
ഒന്നോ രണ്ടോ സെഷൻ അഭിമുഖീകരിക്കാം
വിദ്യാർഥിക്ക് രണ്ടുസെഷനുകളിൽ ഏതെങ്കിലും ഒന്നുമാത്രമോ രണ്ടുമോ അഭിമുഖീകരിക്കാം. വിവിധ സെഷനുകളിൽ പരീക്ഷനടത്തുന്നതിനാൽ, പരീക്ഷയിൽ ലഭിക്കുന്ന യഥാർഥ സ്കോർ പരിഗണിക്കുന്നതിനുപകരം, ആപേക്ഷികമായ സ്ഥാനം കണ്ടെത്തുന്ന പെർസന്റൈൽ രീതിയിലാണ് പരീക്ഷാസ്കോർ നിർണയിക്കപ്പെടുന്നത് (എൻ.ടി.എ. സ്കോർ). രണ്ടുപരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ, ഭേദപ്പെട്ട എൻ.ടി.എ. സ്കോർ, അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും. പെർസന്റൈൽ സ്കോർ അടിസ്ഥാനമാക്കി എൻ.ടി.എ. സ്കോർ കണക്കാക്കുന്ന രീതി ഇൻഫർമേഷൻ ബുള്ളറ്റിനാൽ വിശദീകരിച്ചിട്ടുണ്ട്.
Join Kerala Online Services Update Community Group
അപേക്ഷ
ജനുവരിയിലെ സെഷൻ ഒന്നിലേക്ക് 2024 നവംബർ 22-ന് രാത്രി ഒൻപതുവരെ jeemain.nta.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈനായി അതേദിവസം രാത്രി 11.50 വരെ. നെറ്റ് ബാങ്കിങ്, െക്രഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ. സർവീസസ് എന്നിവവഴി അടയ്ക്കാം. ഓരോ സെഷനിലേക്കുമുള്ള അപേക്ഷാഫീസ് വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.
ആദ്യ സെഷന് അപേക്ഷിക്കുന്നവർക്ക് രണ്ടാം സെഷനും അഭിമുഖീകരിക്കാൻ താത്‌പര്യമുണ്ടെങ്കിൽ, അതിനുള്ള അവസരം രണ്ടാം സെഷനുവേണ്ടിയുള്ള പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ലഭിക്കും. അവർക്ക് ആദ്യ സെഷനിലെ അപേക്ഷാനമ്പർ ഉപയോഗിച്ച് രണ്ടാം സെഷനുള്ള ഫീസടച്ച് അപ്പോൾ അപേക്ഷ നൽകാം.
രണ്ടാം സെഷനുമാത്രം അപേക്ഷിക്കാൻ താത്‌പര്യമുള്ളവർക്ക് രണ്ടാം സെഷൻ അപേക്ഷസമർപ്പണവേളയിൽ രജിസ്റ്റർചെയ്ത് ഫീസടച്ച് അപേക്ഷിക്കാം.
രണ്ടാം സെഷനിലേക്കുള്ള അപേക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി 24-ന് രാത്രി ഒൻപതുവരെ നൽകാം. അപേക്ഷാഫീസ് അതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. പരീക്ഷ ഏപ്രിൽ ഒന്നിനും എട്ടിനും ഇടയ്ക്ക്. രണ്ടാം സെഷൻ അപേക്ഷ സംബന്ധിച്ച പ്രത്യേക വിജ്ഞാപനം ആ വേളയിലുണ്ടാകും.
•അപേക്ഷ നൽകുമ്പോൾ മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവ നൽകണം. വെരിഫിക്കേഷനുവേണ്ടിയുള്ള ഒ.ടി.പി., പരീക്ഷ സംബന്ധിച്ച അറിയിപ്പുകൾ തുടങ്ങിയവ ഇവയിലൂടെയാകും അറിയിക്കുക.
അപേക്ഷയ്ക്ക് മൂന്നുഘട്ടങ്ങൾ
- ആദ്യഘട്ടം: ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം
- രണ്ടാം ഘട്ടം: ലഭിക്കുന്ന യൂസർ നെയിം, രൂപപ്പെടുത്തിയ പാസ്‌വേഡ് എന്നിവ നൽകി ലോഗിൻചെയ്ത് അപേക്ഷ പൂർത്തിയാക്കണം
- മൂന്നാംഘട്ടം: രേഖകളുടെ അപ്‌ലോഡിങ്, എക്സാമിനേഷൻ ഫീ ഓൺലൈനായി അടയ്ക്കണം
ഫീസ് വിജയകരമായി അടച്ചശേഷം കൺഫർമേഷൻ പേജ് ലഭിക്കും. അതിന്റെ പ്രിൻറ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കാം. കൺഫർമേഷൻ പേജ് എവിടേക്കും അയക്കേണ്ടതില്ല.
അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. അപേക്ഷ നൽകിക്കഴിഞ്ഞ് ചില ഫീൽഡുകളിൽ തിരുത്തലുകൾ/ഭേദഗതികൾ അനുവദിക്കില്ല
• ഒരാൾ ഒരപേക്ഷയേ നൽകാൻ പാടുള്ളൂ
• ആദ്യസെഷൻ ഫലപ്രഖ്യാപനം ഫെബ്രുവരി 12-നകം പ്രതീക്ഷിക്കാം.
• രണ്ടാം സെഷൻ ഫലപ്രഖ്യാപനം ഏപ്രിൽ 17-നകം പ്രതീക്ഷിക്കാം.
Join Kerala Online Services Update Community Group
ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) ആണ് പരീക്ഷാനടപടികൾ നടത്തുന്നത്. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് എന്നീ പരീക്ഷകളിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്ന റാങ്കിനെ ആസ്പദമാക്കിയാണ് 24 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ, 32 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ, 18 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കാമ്പസുകൾ, 19 ഗവണ്മെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (GFTIs) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സാധിക്കുന്നത്.
Join Kerala Online Services Update Community Group
ജെഇഇ മെയിന് പേപ്പർ -1, പേപ്പർ -2 എന്നിങ്ങനെ രണ്ട് പേപ്പറുകൾ ഉണ്ട്. മത്സരാർത്ഥികൾക്ക് ഏതെങ്കിലുമൊന്നോ അല്ലെങ്കിൽ രണ്ടും കൂടിയോ എഴുതാവുന്നതാണ്. ഇവ രണ്ടിലും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) ഉണ്ടായിരിക്കും. പേപ്പർ-1 ബിഇ / ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ളതാണ്, ഇത് കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായാണ് നടത്തുന്നത്. പേപ്പർ- 2 ആർക്കിടെക്ചർ, പ്ലാനിംഗ് കോഴ്സുകളിൽ പ്രവേശനത്തിനുള്ളതാണ്, ഒരു വിഷയത്തിലൊഴികെ ഇതും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായി നടത്തപ്പെടും, 'ഡ്രോയിംഗ് ടെസ്റ്റ്' എന്ന വിഷയത്തിൽ മാത്രം സാമ്പ്രദായികരീതിയിൽ പരീക്ഷ നടക്കുന്നു.
Join Kerala Online Services Update Community Group
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) JEE എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക..
പരീക്ഷ അഭിമുഖീകരിക്കാൻ താത്‌പര്യമുള്ളവർക്ക് അപേക്ഷിക്കാം. അതിനനുസരിച്ച് പരീക്ഷാ ഫീസ് അടയ്ക്കണം.
Join Kerala Online Services Update Community Group
JEE അപേക്ഷാ രീതി അപേക്ഷ സമയങ്ങളിൽ വരുന്ന നോട്ടിഫിക്കേഷനിലുള്ള വെബ്‌സൈറ്റിൽ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
- ഘട്ടം 1: ഔദ്യോഗിക സൈറ്റിലെ "പുതിയ കാൻഡിഡേറ്റ് രജിസ്ട്രേഷൻ" വഴി സെഷൻ 1-ൻ്റെ 2025 JEE മെയിൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- ഏറ്റവും പുതിയ വിദ്യാഭ്യാസ ഇവൻ്റുകളെക്കുറിച്ച് അപ്‌ഡേറ്റ് ആയി തുടരുന്നത് ഒരു ക്ലിക്ക് മാത്രം അകലെയാണ്
മൊബൈൽ നമ്പർ നൽകുക
- ഘട്ടം 2: ജനറേറ്റ് ചെയ്‌ത JEE മെയിൻ രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും വഴി jeemain.nta.nic.in-ൽ വീണ്ടും ലോഗിൻ ചെയ്യുക.
- ഘട്ടം 3: ആവശ്യമായ വിശദാംശങ്ങളോടെ JEE മെയിൻ അപേക്ഷാ ഫോം പൂരിപ്പിക്കുക
- ഘട്ടം 4: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക; ഫോട്ടോയും ഒപ്പും
- ഘട്ടം 5: JEE മെയിൻ 2025 അപേക്ഷാ ഫീസ് പേയ്‌മെൻ്റ് പ്രക്രിയ പൂർത്തിയാക്കുക
- ഘട്ടം 6: പൂരിപ്പിച്ച എല്ലാ വിശദാംശങ്ങളും വീണ്ടും പരിശോധിച്ചതിന് ശേഷം അവസാനമായി JEE മെയിൻ അപേക്ഷാ ഫോം സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമയങ്ങളിൽ വരുന്ന നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 22.11.2024 up to 09:00 P.M
JEE JOINT ENTRANCE EXAMINATION REGISTRATION MALAYALAM
കൂടുതൽ വിവരങ്ങൾക്ക്: JEE (Main) – 2025 Information Bulletin
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."