IBPS NOTIFICATION

IBPS NOTIFICATION

IBPS Notification Kerala

IBPS വിജ്ഞാപനം : ബാങ്കുകളിൽ 13,706 ഒഴിവുകൾ

13,706 ഒഴിവുകൾ,ഡിഗ്രി യോഗ്യത; ബാങ്ക് ജോലി നേടാൻ മികച്ച അവസരം  

CRP-RRBs-XV-ലേക്കുള്ള അപേക്ഷാ തീയതി 2026 സെപ്റ്റംബർ 27 വരെ നീട്ടി.

ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ഒരു സുവർണ്ണാവസരം! രാജ്യത്തെ വിവിധ ഗ്രാമീണ ബാങ്കുകളിലേക്ക് (Regional Rural Banks) ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഐ.ബി.പി.എസ് (IBPS CRP RRBs XV) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കേരള ഗ്രാമീൺ ബാങ്ക് (Kerala Grameena Bank) ഉൾപ്പെടെയുള്ള ബാങ്കുകളിലാണ് ഒഴിവുകൾ ഉള്ളത്.

അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ ഈ വിവരങ്ങൾ ഇപ്പോൾ തന്നെ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ തയ്യാറാവുക.

പ്രധാന തീയതികൾ

  • ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത്: സെപ്റ്റംബർ 1, 2026 (01.09.2026).

  • അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 27, 2026 (21.09.2026).

  • പ്രിലിമിനറി പരീക്ഷ: 2026 നവംബർ/ഡിസംബർ മാസങ്ങളിൽ.

ഒഴിവുള്ള പ്രധാന തസ്തികകൾ

  • ഓഫീസ് അസിസ്റ്റന്റ് (Office Assistants - Multipurpose): ക്ലറിക്കൽ തസ്തിക.

  • ഓഫീസർ സ്കെയിൽ-1 (Officer Scale I - Assistant Manager): എൻട്രി ലെവൽ ഓഫീസർ തസ്തിക.

  • ഇതിനുപുറമെ മുൻപരിചയമുള്ളവർക്കായി ഓഫീസർ സ്കെയിൽ II, III തസ്തികകളിലും ഒഴിവുകളുണ്ട്.

വിദ്യാഭ്യാസ യോഗ്യത

  • ഓഫീസ് അസിസ്റ്റന്റ് & ഓഫീസർ സ്കെയിൽ-1: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (Bachelor's degree) ഉണ്ടായിരിക്കണം. ഈ തസ്തികകൾക്ക് മുൻപരിചയം (Experience) ആവശ്യമില്ല. കൂടാതെ പ്രാദേശിക ഭാഷയിലുള്ള (കേരളത്തിൽ മലയാളം) പ്രാവീണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യമാണ്.

  • സ്കെയിൽ II, III: ബിരുദത്തോടൊപ്പം തസ്തികയ്ക്ക് അനുസരിച്ചുള്ള നിശ്ചിത പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി (01.09.2026 അടിസ്ഥാനമാക്കി)

  • ഓഫീസ് അസിസ്റ്റന്റ്: 18 നും 28 നും ഇടയിൽ.

  • ഓഫീസർ സ്കെയിൽ-1: 18 നും 30 നും ഇടയിൽ.

  • സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. (SC/ST വിഭാഗങ്ങൾക്ക് 5 വർഷവും, നോൺ-ക്രീമിലെയർ OBC വിഭാഗങ്ങൾക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും).

അപേക്ഷാ ഫീസ്

  • പട്ടികജാതി/പട്ടികവർഗ്ഗ (SC/ST), ഭിന്നശേഷി (PwBD) വിഭാഗക്കാർക്ക് (അതുപോലെ ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കുന്ന വിമുക്തഭടന്മാർക്കും): ₹175/-.

  • മറ്റ് ജനറൽ, OBC, EWS വിഭാഗങ്ങൾക്ക്: ₹850/-.

തിരഞ്ഞെടുപ്പ് രീതി

  • ഓഫീസ് അസിസ്റ്റന്റ്, സ്കെയിൽ-I തസ്തികകൾക്ക് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടക്കുന്നത്; പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും.

  • ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കില്ല, മെയിൻ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാകും നിയമനം. എന്നാൽ ഓഫീസർ തസ്തികകൾക്ക് പരീക്ഷയ്ക്ക് ശേഷം ഇന്റർവ്യൂ കൂടി ഉണ്ടായിരിക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഐ.ബി.പി.എസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.ibps.in/വഴി ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുൻപായി ഫോട്ടോ, ഒപ്പ്, ഇടത് കൈവിരലിലെ അടയാളം (Left thumb impression), സ്വയം സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷൻ (Hand written declaration) എന്നിവ നിർദ്ദിഷ്ട അളവിൽ സ്കാൻ ചെയ്തു വെക്കേണ്ടതുണ്ട്

  • പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ.
  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://www.ibps.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷ സമർപ്പിച്ചതിന് ശേഷം, അതിൻ്റെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം 

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.ibps.in/സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 സെപ്റ്റംബർ 27

Official Website : https://www.ibps.in/

കൂടുതൽ വിവരങ്ങൾക്ക് : IBPS Website


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : IBPS Website

Download Detiles 

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്IBPS Job Notification Poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal