APPLY ABHAYAKIRANAM SCHEME

APPLY ABHAYAKIRANAM SCHEME KERALA

Abhayakiranam Scheme Kerala

അഭയകിരണം പദ്ധതിയിൽ അപേക്ഷിക്കാം 

വനിതാ ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകള്‍ക്ക് സംരക്ഷണം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണം. 50 വയസ്സിന് മുകളില്‍ പ്രായമുള്ള, മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത, പ്രായപൂര്‍ത്തിയായ മക്കളില്ലാത്ത വിധവകള്‍ക്ക് അഭയസ്ഥാനം നല്‍കുന്ന ബന്ധുവിനാണ് സഹായം നല്‍കുക.

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപവീതം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് താഴെ പ്രായമുള്ളവരും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്.

Join Kerala Online Services Update Community Group

kerala csc group

 അര്‍ഹരായവര്‍ https://schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. സംശയനിവാരണത്തിന് അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതി ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2969101

  https://schemes.wcd.kerala.gov.in ല്‍ ഡിസംബര്‍ 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ തൊട്ടടുത്ത ഐസിഡിഎസ് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും.

കേരള സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് പൊതുജന പദ്ധതികള്‍ - അപേക്ഷ പോര്‍ട്ടല്‍

​വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കുവാൻ കഴിയുന്ന വെബ്സൈറ്റ് ആണിത്. പദ്ധതിക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഒരു വൺ ടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. അതിനായി ആധാർ കാർഡ് റേഷൻ കാർഡ് തുടങ്ങിയവയുടെ സ്കാന്‍ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷക നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപേക്ഷിക്കുവാൻ കഴിയുന്ന പദ്ധതികൾ പ്രദർശിപ്പിക്കുന്നു. അവരുടെ യോഗ്യത അനുസരിച്ച് പ്രസ്തുത പദ്ധതികളിൽ അപേക്ഷിക്കാം. മുന്നേ വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്ക് ലോഗിൻ ചെയ്യുക എന്ന ബട്ടൻ ക്ലിക്ക് ചെയ്തു അപേക്ഷയുടെ സ്ഥിതി അറിയുവാനും പുതിയ അപേക്ഷകള്‍ നൽകാവുന്നതാണ്.  

Join Kerala Online Services Update Community Group

kerala csc group

അർഹതാ മാനദണ്ഡവും അപേക്ഷിക്കേണ്ട രീതിയും

1. അപേക്ഷിക്കേണ്ട വിധം https://schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. യൂസർ മാന്വൽ https://schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

2. സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം ഗയസ്സ് തെളിയിക്കുന്നതിനായി സ്കൂൾ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ.ഡി കാർഡ് ആധാർ കാർഡ് റേഷൻ കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് അപ് ലോഡ് ചെയ്യണം)

3. അപേക്ഷകൻറെ ആധാർ കാർഡിൻ്റെ പകർപ്പ് അപ് ലോഡ് ചെയ്യണം.

4. വിധവയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ആയത് തെളിയിക്കുന്ന വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. മുൻഗണനാ വിഭാഗം/ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റേഷൻ കാർഡിൻ്റെ പകർപ്പ് അപ് ലോഡ് ചെയ്യണം. 

5. വിധവ സർവ്വീസ് പെൻഷൻ /കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്.

6. വിധവയ്ക് പ്രായ പൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല.(ഭിന്നശേഷിക്കാരായ മനോരോഗികളായ മക്കൾ ഉള്ളവരെ പദ്ധതിയിലേയ്ക്ക് പരിഗണിയ്ക്കാവുന്നതാണ്)  

7. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരായിരിക്കരുത്.

8. ടിയാൻ ബന്ധുവിൻ്റെ പരിചരണത്തിൽ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും ബന്ധപ്പെട്ട ICDS സൂപ്പർവൈസർ സാക്ഷ്യപ്പെടുത്തി അപ് ലോഡ് ചെയ്തിരിക്കണം.

9. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ, സൗകര്യമോ ഉള്ള വിധവകൾ ആയിരിക്കരുത്.

10. ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരിയായി കഴിയുന്ന വിധവകൾ ധനസഹായത്തിന് അർഹരല്ല.

11. അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് ജില്ലാ വനിത ശിശു വികസന ഓഫീസർമാർ പത്ര ദൃശ്യ  മാധ്യമങ്ങൾ മുഖേന അറിയിപ്പ് നൽകേണ്ടതാണ്.

12. മുൻവർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതാണ്. ഇപ്രകാരമുള്ള അപേക്ഷകളിൽ സംരക്ഷിക്കപ്പെടുന്ന വിധവ ജീവിച്ചിരിക്കുന്നു എന്ന് ബന്ധപ്പെട്ട ഐ.സി.ഡി.എസ് സൂപ്പർവൈസർ അന്വേഷണം നടത്തി ഉറപ്പ് വരുത്തേണ്ടതാണ്.

13. അപേക്ഷകൾ ഓഫ്‌ലൈൻ ആയി സ്വീകരിക്കാൻ പാടുള്ളതല്ല.

14. 2024 - 25 വർഷം ധനസഹായം അനുവദിച്ചിട്ടുള്ളത് ഫെബ്രുവരി 2025 വരെയാണ്. ഇപ്രകാരം ധനസഹായം ലഭിച്ച ഗുണഭോക്താക്കൾ തുടർന്നും ധനസഹായത്തിന് അർഹരാണെങ്കിൽ ഇവർക്ക് 2025 മാർച്ച് മാസം മുതൽ 2026 ഫെബ്രുവരി മാസം വരെയുള്ള 12 മാസത്തെ തുക അനുവദിക്കാവുന്നതാണ്. അവരുടെ അപേക്ഷ പ്രത്യേക ലിസ്റ്റായി ജില്ലാ വനിത ശിശു വികസന ഓഫീസർമാർ സമർപ്പിക്കേണ്ടതാണ്.

Join Kerala Online Services Update Community Group

kerala csc group

15. ഈ സാമ്പത്തിക വർഷം പുതുതായി അപേക്ഷിക്കുന്നവരിൽ അർഹരായവർക്ക് അപേക്ഷ സമർപ്പിച്ച മാസത്തിൻ്റെ തൊട്ടടുത്ത മാസം മുതൽ 2026 ഫെബ്രുവരി വരെയുള്ള തുക അനുവദിക്കാവുന്നതാണ്.

16. ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് ലഭിക്കുന്ന അപേക്ഷകളിൽ അപാകതയുള്ളവ പരിഹരിക്കുവാൻ യഥാസമയം സി.ഡി.പി ഒ യ്ക്ക്‌ തിരികെ നൽകേണ്ടതും, സി.ഡി.പി.ഒ സമയബന്ധിതമായി അപാകത പരിഹരിച്ച് ലഭ്യമാക്കുന്നുണ്ടോയെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഉറപ്പ് വരുത്തേണ്ടതുമാണ്. സി.ഡി.പി.ഒ മാരുടെ പ്രതിമാസ അവലോകന മീറ്റിംഗിൽ ടി വിഷയം ഒരു അണ്ടയായി ഉൾപ്പെടുത്തേണ്ടതും പദ്ധതിയുടെ പരോഗതി അവലോകനം ചെയ്യേണ്ടതുമാണ്.

17. ഓൺലൈനായി ലഭ്യമായ അപേക്ഷകൾ 15/12/2025 വരെ ശിശുവികസന പദ്ധതി ഓഫീ‌സർമാർ സ്വീകരിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷയിന്മേൽ അന്വേഷണം നടത്തി മാനദണ്ഡ പ്രകാരം ധനസഹായത്തിന് അർഹരാണെന്ന് ICDS സൂപ്പർവൈസർ ഉറപ്പ് വരുത്തേണ്ടതും ഓരോ മാസവും ലഭിക്കുന്ന അപേക്ഷകൾ പരിശേധനയ്ക്ക് വിധേയമാക്കി രജിസ്റ്ററിൽ രേഖപ്പെടുത്തി തൊട്ടടുത്ത മാസം ആദ്യ വാരത്തിൽ തന്നെ ശിശു വികസന പദ്ധതി ഓഫീസറുടെ ശുപാർശയോടെ ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്ക് ഓൺലൈനായി നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

NB:ഗൂഗിൾ ക്രോമിൽ വെബ്സൈറ്റ് ലഭ്യമായില്ലെങ്കിൽ മോസില്ല ഫയർഫോക്സ് ഉപയോഗിച്ചു നോക്കുക

അവസാന തീയതി : 2025 ഡിസംബര്‍ 12.

Official Website: https://schemes.wcd.kerala.gov.in


കൂടുതൽ വിവരങ്ങൾക്ക്: വിവിധ പദ്ധതികൾക്കുള്ള 2025-2026 ലെ സർക്കുലറുകൾ


ഫോണ്‍: 04936 296362


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Government of Kerala Women and Child Development Department - Application Portal

Abhayakiranam Scheme Poster

Abhayakiranam kerala scheme Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal