COMBINED DEFENCE SERVICES EXAMINATION
കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ (CDS) പരീക്ഷ
യോഗ്യത:
പ്രായം:
2025 ലെ രണ്ടാം ഘട്ട കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://upsconline.gov.in/ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്.
കമ്പൈൻഡ് ഡിഫൻസ് സർവീസസ് (II) പരീക്ഷ-നായുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 17 രാത്രി 11:59 വരെയാണ്. 2025 സെപ്റ്റംബർ 14-നാണ് പരീക്ഷ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഒരാഴ്ച മുമ്പ് https://upsconline.gov.in/ എന്ന വെബ്സൈറ്റിൽ നിന്ന് ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ഒഴിവുകൾ
ഈ പരീക്ഷയിലൂടെ ആകെ 406 ഒഴിവുകളാണുള്ളത്. ഇതിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗിൽ 208 ഒഴിവുകളും (സ്ത്രീകൾക്ക് 10 ഉൾപ്പെടെ), നേവി വിംഗിൽ 42 ഒഴിവുകളും (സ്ത്രീകൾക്ക് 05 ഉൾപ്പെടെ), എയർഫോഴ്സ് വിംഗിൽ 120 ഒഴിവുകളും (ഫ്ലയിംഗ്-92 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) -18 (സ്ത്രീകൾക്ക 02 ഉൾപ്പെടെ), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) -10 (സ്ത്രീകൾക്ക് 02 ഉൾപ്പെടെ)) ഉൾപ്പെടുന്നു. ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിൽ 36 ഒഴിവുകളാണുള്ളത് (സ്ത്രീകൾക്ക് 04 ഉൾപ്പെടെ).ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും
NDA, NA പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വിവിധതരം സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു: സർക്കാർ സാമ്പത്തിക സഹായം: പ്രതിമാസം 45,000 രൂപയിൽ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ഒന്നിൽ കൂടുതൽ മക്കൾ NDA, IMA, OTA എന്നിവിടങ്ങളിലോ നാവിക, വ്യോമ സേനകളിലെ പരിശീലന സ്ഥാപനങ്ങളിലോ ഒരേ സമയം പരിശീലനം നേടുകയാണെങ്കിൽ, അവർക്കെല്ലാം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാകും.
കേരള സർക്കാർ സ്കോളർഷിപ്പുകൾ: OTA, NDA, IMA, നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, RIMC സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന ആൺ/പെൺ കേഡറ്റുകൾക്ക് 2,00,000 രൂപയും, മിലിട്ടറി, നേവൽ, എയർഫോഴ്സ് നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനം നേടുന്നവർക്ക് 1,00,000 രൂപയും ലഭിക്കും.
മറ്റ് അലവൻസുകൾ: പരിശീലന സമയത്ത് പോക്കറ്റ് അലവൻസ്, ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ട്, മറ്റ് ചെലവുകൾ എന്നിവ ലഭിക്കും. കമ്മീഷൻ ചെയ്ത ശേഷം ഡിയർനസ് അലവൻസ്, പാരാ അലവൻസ്, സ്പെഷ്യൽ ഫോഴ്സ് അലവൻസ്, ഡ്രസ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.
പരീക്ഷാ രീതിയും പ്രധാന നിർദ്ദേശങ്ങളും
ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യപേപ്പറുകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്താൻ കറുത്ത ബോൾ പേന മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദനീയമല്ല.
അപേക്ഷാ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 011-24041001 എന്ന ഹെൽപ്പ് ലൈൻ നമ്പർ പ്രയോജനപ്പെടുത്താം. ഈ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:30 വരെ പ്രവർത്തിക്കും.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷാ ഫീസ്:
പട്ടികവിഭാഗക്കാർ, വനിതകൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.
ജനറൽ : ഫീസ് 200 രൂപ
17/06/2025 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
- ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
- ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
- ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
- കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.
UPSC ONE TIME REGISTRATION
കൂടുതൽ വിവരങ്ങൾക്ക് : National Defence Academy and Naval Academy Examination Notification
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: UPSC Website
ONE CLICK POSTER DOWNLOADING TOOL
USK login
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."