PLUS ONE 2024 FIRST SUPPLEMENTARY ALLOTMENT PUBLISHED

PLUS ONE 2024 FIRST SUPPLEMENTARY ALLOTMENT PUBLISHED KERALA

First Supplementary Allotment kerala

പ്ലസ് വൺ 2024 ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ചു

  സപ്ലിമെൻററി അലോട്ട്മെന്റ് റിസൾട്ട് 2024 ജൂലൈ 8 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുന്നതാണ്. ഏകജാലക സംവിധാനത്തിൻറ മുഖ്യഘട്ട അലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെൻററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ 2024 ജൂലൈ 4 വൈകിട്ട് 5 മണി വരെ അവസരം നൽകിയിരുന്നു. ഒന്നാം സപ്ലിമെൻററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 52,555 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച 57712 അപേക്ഷകളിൽ 57662 പരിഗണിക്കുകയുണ്ടായി. ഓപ്ഷനില്ലാത്തതും അപേക്ഷകൾ അലോട്ട്മെൻറിനായി കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 50 അപേക്ഷകൾ സപ്ലിമെൻററി അലോട്ട്മെൻറിന് പരിഗണിച്ചിട്ടില്ല.. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെൻറിന് പരിഗണിച്ചിട്ടുള്ളത്.

കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൽട്ട് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂ‌ളിൽ നിന്നും അഡ്‌മിഷൻ സമയത്ത് പ്രിൻറ് എടുത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്‌ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന വിവരങ്ങൾ റാങ്ക് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം

2024 ജൂലൈ 8 ന് രാവിലെ 10 മണി മുതൽ 2024 ജൂലൈ 9 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

അലോട്ട്മെന്റ് ലെറ്ററിൻറ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് ,സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് പോയിൻറ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിൻറയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.

പ്ലസ് വൺ അഡ്മിഷൻ ആവശ്യമായ രേഖകൾ

  • രണ്ട് പേജുള്ള പൂരിപ്പിച്ച അലോട്ട്മെന്റ് ലെറ്റർ. (പ്രിന്റ് എടുത്തത്)
  • SSLC മാർക്ക് ലിസ്റ്റ്. 
  • അപേക്ഷ നൽകുമ്പോൾ സമർപ്പിച്ച ക്ലബ് സർട്ടിഫിക്കറ്റ്.
  • നാറ്റിവിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ്. (COPY)
  • Transfer Certificate, Conduct Certificate. (TC & CC) (എന്നിവ പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്)
  •  SC/ST വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.

പ്ലസ് വൺ പ്രവേശനത്തിന് വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക്


  • പ്രവേശനത്തിന് വരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാവ് നിർബന്ധമാണ്.
  • അലോട്ടുമെന്റ് ലെറ്റർ (രണ്ടു പുറവും ) പൂരിപ്പിച്ചു സെക്കന്റ് ലാംഗ്വേജ് രേഖപ്പെടുത്തി രക്ഷിതാവും കുട്ടിയും ഒപ്പു വെച്ചിരിക്കണം.
  • ഓരോ അലോട്ട്മെന്റ്നും പുതിയ അലോട്ടുമെൻറ് ലെറ്റർ ഹാജരാക്കണം. 
  • അലോട്ട്മെന്റ് ലെറ്ററിന്റെ ഒരു കോപ്പി പിന്നീടുള്ള ആവശ്യങ്ങൾക്ക് കുട്ടികൾ കൈവശം വെക്കേണ്ടതാണ്.
  • SSLC സർട്ടിഫിക്കറ്റ് .ടി സി,സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയോടപ്പം ബോണസ് പോയിന്റ്,ടൈ ബ്രെയ്ക് എന്നിവ അവകാശപെട്ടിട്ടുണ്ടെങ്കിൽ അവയുടെയും ഒർജിനൽ നിർബന്ധമായും ഹാജരാക്കണം.
  • വിഭിന്ന ശേഷി SC /ST, OEC,EWS,മറ്റു റിസർവേഷൻ വിഭാഗങ്ങളിൽ അപേക്ഷ നൽകിയവർ പ്രോസ്പെക്ടസിൽ പറയുന്ന തരത്തിലുള്ള രേഖകൾ ഹാജരാക്കണം.
  • സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്ന കുട്ടികൾ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ ഹാജരാക്കണം. 
  • താത്കാലിക അഡ്മിഷൻ എടുക്കുന്ന കുട്ടികൾ ഫീസ് അടക്കേണ്ടതില്ല എങ്കിലും മുകളിൽ പറഞ്ഞ രേഖകൾ സമർപ്പിക്കുകയും ടോക്കൺ റെസിപ്പ്ഡ് വാങ്ങേണ്ടതുമാണ്.
  • സ്ഥിര പ്രവേശനം നേടുന്നവർ ഫീസ് അടച്ചാൽ മാത്രമേ പ്രവേശന നടപടികൾ പൂർണ്ണമാകുകയുള്ളൂ.
  • ഒന്നാം ഓപ്ഷൻ ആയി ഈ സ്കൂൾ തെരഞ്ഞെടുത്ത് അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ നിർബന്ധമായും സ്ഥിര പ്രവേശനം നടത്തേണ്ടതാണ്.
  • സ്ഥിര പ്രവേശനം നേടുന്ന കുട്ടികളുടെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ ക്ലാസുകൾ തുടങ്ങുന്ന സമയത്തു എത്തിക്കേണ്ടതാണ്.

Official Website: https://www.admission.dge.kerala.gov.in


കൂടുതൽ വിവരങ്ങൾക്ക്: First Supplementary Allotment


ALLOTMENT: HSCAP VHSCAP


First Supplementary Allotment poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal