APPLICATION FOR M.SC NURSING (PG NURSING 2024) ADMISSION

APPLICATION FOR M.SC NURSING (PG NURSING 2024) ADMISSIONM Sc Nursing Kerala

എം.എസ്‌സി നഴ്സിംഗ് (PG Nursing 2024 ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ 2024 അധ്യയന വർഷ എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in ലെ “PG Nursing 2024 – Online application” എന്ന ലിങ്ക് മുഖേന 2024 ജൂലൈ 26 രാത്രി 11.59 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.

കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ സർക്കാർ നഴ്സിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളേജുകളിലും വിവിധ സ്പെഷ്യലൈസേഷനുകളിൽ നടത്തുന്ന രണ്ടുവർഷ എം.എസ്‌സി. നഴ്സിങ് പ്രോഗ്രാം 2024 പ്രവേശനത്തിന് കേരള പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.

സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളേജുകളും സർക്കാരും തമ്മിൽ കരാറിൽ ഏർപ്പെടുന്നമുറയ്ക്ക് ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന ഈ വിഭാഗം കോളേജുകളുടെ പട്ടിക വ്യക്തമാകും. അവിടെയുള്ള ഗവൺമെൻറ് സീറ്റുകളാണ് ഈ പ്രക്രിയയുടെ പരിധിയിൽ വരുന്നത്.

എം.എസ്‌സി നഴ്സിംഗ് മേഖലകൾ

ചൈൽഡ് ഹെൽത്ത് നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, മെഡിക്കൽ സർജിക്കൽ നഴ്സിങ്, മെൻറൽ ഹെൽത്ത് നഴ്സിങ്, ഒബ്സ്‌റ്റെട്രിക്സ് ആൻഡ് ഗൈനെക്കോളജി നഴ്സിങ് എന്നീ സവിശേഷമേഖലകളിൽ വിവിധ ഗവൺമെൻറ് നഴ്സിങ് കോളേജുകളിലായി കോഴ്‌സ് ലഭ്യമാണ്. മൊത്തം സീറ്റ് 146 (ആലപ്പുഴ-28, കണ്ണൂർ-10, കോട്ടയം-22, കോഴിക്കോട്-30, തിരുവനന്തപുരം-36, തൃശ്ശൂർ-20). സ്പെഷ്യാലിറ്റി തിരിച്ചുള്ള സീറ്റ് ലഭ്യത പ്രോസ്പെക്ടസിൽ ലഭിക്കും.

ഗവൺമെൻറ് കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റ്, എസ്.ഇ.ബി.സി., ഇ.ഡബ്ല്യു.എസ്., എസ്.സി./എസ്.ടി., ഫിസിക്കലി ഡിസേബിൾഡ്, സർവീസ് ക്വാട്ട സീറ്റുകൾ ഉണ്ടാകും. സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ മെറിറ്റ്, എസ്.ഇ.ബി.സി., എസ്.സി./എസ്.ടി. സീറ്റുകൾ ഉണ്ടാകും.

എം.എസ്‌സി നഴ്സിംഗ് ഫീസ്

പ്രതിവർഷ ട്യൂഷൻഫീസ് സർക്കാർവിഭാഗത്തിൽ 32,410 രൂപയും സ്വകാര്യ സ്വാശ്രയവിഭാഗത്തിൽ ഒരുലക്ഷം രൂപയുമാണ്. മറ്റു ഫീസുകളും നൽകണം. എല്ലാ കോളേജുകളിലെയും അലോട്മെൻറ് കേന്ദ്ര/സംസ്ഥാന സർക്കാർ നിയന്ത്രണ സമിതികൾ, സർവകലാശാല, സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾക്കു വിധേയമാണ്.

എം.എസ്‌സി നഴ്സിംഗ് യോഗ്യത

കേരള ഒറിജിൻ ഉള്ള ഭാരതീയരായിരിക്കണം. കേരള ഒറിജിൻ അല്ലാത്ത, കേരളത്തിൽ കുറഞ്ഞത് അഞ്ചുവർഷമായി താമസിക്കുന്നവർ, കേരളത്തിലെ നഴ്സിങ് കോളേജിൽ ബി. എസ്‌സി. നഴ്സിങ് പഠിച്ച, കേരളീയരല്ലാത്ത രക്ഷിതാക്കളുടെ മക്കൾ, എന്നിവർക്കും അപേക്ഷിക്കാം. കേരള ഒറിജിൻ അല്ലാത്തവർക്ക് കമ്യൂണൽ/ഭിന്നശേഷി സംവരണത്തിന് അർഹത ഉണ്ടാകില്ല.

കേരളത്തിലെ സർവകലാശാലകളിൽനിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെ.യു.എച്ച്.എസ്.) അംഗീകരിച്ച മറ്റ് സർവകലാശാലകളിൽനിന്നോ റെഗുലർ കോഴ്സിലൂടെ നേടിയ ബി.എസ്‌സി. നഴ്സിങ് ബിരുദമോ പ്ലസ്ടു തലത്തിൻ സയൻസ് പഠിച്ച്, ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് ജയിച്ച് റെഗുലർ പഠനത്തിലൂടെ നേടിയ പോസ്റ്റ് ബേസിക് ബി. എസ്‌സി. നഴ്സിങ് ബിരുദമോ വേണം. ഡിസ്റ്റൻസ്/കറസ്പോണ്ടൻസ് രീതിയിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

യോഗ്യതാകോഴ്സിൽ 55 ശതമാനം മാർക്ക് (പട്ടിക/എസ്.ഇ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ഉണ്ടായിരിക്കണം.

കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ അല്ലെങ്കിൽ കോഴ്സ് പൂർത്തിയാക്കിയ സംസ്ഥാനത്തെ നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ അപേക്ഷ നൽകുന്നസമയത്ത് വേണം.

പ്രവേശനവിജ്ഞാപന തീയതിയിൽ (18.7.2024) ഒരുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയത്തിന്റെ സ്വഭാവം പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്. ഉയർന്ന പ്രായപരിധി 2024 ജൂലായ് 18-ന് 46 വയസ്സ്. സർവീസ് വിഭാഗം അപേക്ഷകർക്ക് 49 വയസ്സ്.

പ്രവേശനപരീക്ഷ

സർവീസ് വിഭാഗം അപേക്ഷകരുൾപ്പെടെയുള്ളവർ പ്രവേശനപരീക്ഷ അഭിമുഖീകരിക്കണം. കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെ ദൈർഘ്യം രണ്ടുമണിക്കൂർ ആയിരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്ക് 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷാഘടന, സിലബസ് തുടങ്ങിയവ പ്രോസ്പെക്ടസിൽ ഉണ്ട്. പരീക്ഷാ തീയതി, സമയം എന്നിവ പിന്നീട് അറിയിക്കും.

സർവീസ് ക്വാട്ട വിഭാഗക്കാർ പ്രവേശനപരീക്ഷയിൽ യോഗ്യതനേടാൻ 40 ശതമാനം മാർക്ക് നേടണം. സർവീസ് ക്വാട്ട വിഭാഗക്കാർ ഉൾപ്പെടെയുള്ളവരുടെ സീറ്റ് അലോട്മെൻറ് പ്രോസ്പക്ടസ് വ്യവസ്ഥകൾപ്രകാരം കേന്ദ്രീകൃത അലോട്മെൻറ് വഴി പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തും.

സർക്കാർ, സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളേജുകളിലെ വിവിധ നഴ്സിങ് സ്‌പെഷ്യലൈസേഷനുകളിൽ പ്രവേശനം

എം.എസ്‌സി നഴ്സിംഗ് അപേക്ഷ

സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാവരും www.cee.kerala.gov.in വഴി ജൂലായ് 26-ന് രാത്രി 11.59-നകം അപേക്ഷിക്കണം. അപേക്ഷാഫീസ് 1050 രൂപ (പട്ടികവിഭാഗക്കാർക്ക് 525 രൂപ). സർവീസ് വിഭാഗക്കാർക്ക് 1050 രൂപ. ജനറൽ ക്വാട്ടയിൽ അപേക്ഷിക്കുന്നവർ, സർവീസ് ക്വാട്ടയിലും അപേക്ഷിച്ചാൽ അധികഫീസായി 1050 രൂപകൂടി അടയ്ക്കണം. തുക നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/െഡബിറ്റ് കാർഡ് വഴി അടയ്ക്കാം. അപേക്ഷയുടെ ഭാഗമായി അപേക്ഷാർഥിയുടെ സമീപകാലത്തെ ഫോട്ടോ, ഒപ്പ്, ജനനത്തീയതി, നേറ്റിവിറ്റി തെളിയിക്കുന്ന രേഖകൾ, പ്രോസ്പെക്ടസ് ക്ലോസ് 8.2.4-ൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് അർഹതാരേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ പ്രിന്റൗട്ട് പ്രവേശനപരീക്ഷാ കമ്മിഷണറേറ്റിലേക്ക് അയക്കേണ്ടതില്ല.

സർവീസ് വിഭാഗം അപേക്ഷകർ പ്രവേശനപരീക്ഷാ കമ്മിഷണർക്കു നൽകുന്ന ഓൺലൈൻ അപേക്ഷയുടെ അക്നോളജ്മെന്റ് പേജും സർവീസ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള അനുബന്ധരേഖകളും ജൂലായ് 26-നകം ലഭിക്കത്തക്കവിധം അവരുടെ നിയന്ത്രണ ഓഫീസർക്ക് (ഡി.എം.ഇ./ഡി.എച്ച്.എസ്./ഐ.എം.എസ്.) അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജൂലൈ 26

Official Website: https://www.cee.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: PG Nursing Course 2024 Prospectus


ഹെൽപ് ലൈൻ നമ്പർ : 04712525300


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply PG Nursing Course 2024

M Sc Nursing Kerala Poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal