PROF.JOSEPH MUNDASSERY SCHOLARSHIP AWARD (PJMS) KERALA
പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് (PJMS)
SSLC,+2,ഡിഗ്രി, PG ഉന്നത വിജയം നേടിയ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് (PJMS) അവാര്‍ഡ് അപേക്ഷ 2025 ജനുവരി 7 വരെ നീട്ടി
2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടറുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള "പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2024-25" നായി സംസ്ഥാന ന്യൂനപക്ഷക്ഷേമ 2025 ജനുവരി 7 വരെ നീട്ടി.
യോഗ്യത
- മുൻ കോഴ്സ് പഠിച്ചത് കേരളത്തിനുള്ളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയിരിക്കണം.
- കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
- BPL വിദ്യാർത്ഥികൾക്ക് മുൻഗണന
- ഒറ്റ തവണ ലഭിക്കുന്ന എക്‌സലൻസി അവാർഡ് ആയതിനാൽ മറ്റേത് സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക
- എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർ: 10,000 രൂപ
- ബിരുദത്തിന് 80% മാർക്ക് : 15,000 രൂപ
- ബിരുദാനന്തര ബിരുദത്തിന് 75% മാർക്ക് : 15,000 രൂപ
രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് രേഖകൾ സഹിതം വിദ്യാർത്ഥി എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ , ബിരുദ / ബിരുദാനന്തര ബിരുദ കോഴ്സ് പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
SSLC,PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും
ബിരുദ തലങ്ങളിൽ 80%വും ബിരുദാനന്തര ബിരുദ തലങ്ങളിൽ 75% വും മാർക്ക് നേടിയ വിദ്യാർഥികളെയുമാണ് തെരഞ്ഞെടുക്കുന്നത്.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്.
BPL വിഭാഗത്തിന് മുൻഗണന ഉണ്ടായിരിക്കുന്നതാണ് .
BPL വിഭാഗത്തിൻറെ അഭാവത്തിൽ എട്ടു ലക്ഷത്തിനു താഴെ വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും.
സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.
അപേക്ഷകർക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ
▪️Income certificate
▪️Bank passbook
▪️Ration card
▪️Mark list (plus two/UG/ PG).
▪️Aadhar card
▪️Photo
▪️Signature
▪️Birth certificate
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജനുവരി 7
Official Website : http://minoritywelfare.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Prof.Joseph Mundassery Scholarship Award Instructions
ഫോൺ: 0471 2300524, 0471-2300523, 0471-2302090
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Prof.Joseph Mundassery Scholarship Award(PJMS)
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക് : Prof.Joseph Mundassery Scholarship Award Instructions
ഫോൺ: 0471 2300524, 0471-2300523, 0471-2302090
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Prof.Joseph Mundassery Scholarship Award(PJMS)
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."