TOFFEE SHOP AUCTION - APPLICATIONS INVITED ONLINE
കള്ള് ഷാപ്പ് ലേലം -ഓൺലൈനിൽ അപേക്ഷകൾ ക്ഷണിച്ചു
2023-2024, 2024-2025, 2025-2026 വർഷങ്ങളിലെ കള്ള് ഷാപ്പുകളുടെ വിൽപ്പന നടപടികൾ ആരംഭിച്ചു. കേരള സർക്കാരിന്റെ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുന്ന നയത്തിന്റെ ഭാഗമായി മദ്യ ഉൽപ്പാദന, വിതരണ, വില്പന മേഖലയിൽ സുതാര്യത ഉറപ്പുവരുത്തി, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് കള്ള് ഷാപ്പുകളുടെ വില്പന ഓൺലൈൻ ആയി നടത്തുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
2023 2024, 2024-2025, 2025-2026 സാമ്പത്തിക വർഷങ്ങളിലേക്കുള്ള കള്ള് ഷാപ്പുകളുടെ വിൽപ്പനയിൽ പങ്കെടുക്കുന്നതിനായുള്ള അപേക്ഷകരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ വഴി സെപ്റ്റംബർ 13 നടത്താം. https://etoddy.keralaexcise.gov.in/ എന്ന ഓൺലൈൻ സർവീസ് പോർട്ടൽ വഴി ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം.
ഒറ്റത്തവണ രജിസ്ട്രേഷൻ - നിർദ്ദേശങ്ങൾ
1. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നതിന് നിങ്ങളുടെ സാധുവായ മൊബൈൽ നമ്പറും, ഇമെയിലും ആവശ്യമാണ്. കള്ള് ഷാപ്പുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള എല്ലാ അറിയിപ്പുകളും ഇവയിൽ ആയിരിക്കും ലഭിക്കുക.
2. ഇംഗ്ലീഷിൽ ആണ് നിങ്ങൾ ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ നൽകേണ്ടത്.
3. വിവിധ ഘട്ടങ്ങളിൽ മുന്നോട്ടു പോകുന്നതിനുള്ള OTP മൊബൈലിലും, ഇമെയിലിലും ലഭിക്കും.
4. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ വേണ്ട രേഖകൾ താഴെ പറയുന്നവയാണ്. എല്ലാ രേഖകളും സ്കാൻ ചെയ്തു 300 KB യിൽ കൂടാത്ത ഫയൽ ആയി സൂക്ഷിക്കേണ്ടതാണ്.
ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ വേണ്ട രേഖകൾ (സ്കാന്‍ ചെയ്തത് - ഫയൽ സൈസ് 300 കെബി):
1. നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖ (വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന്)
2. പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും.
3. കേരള അബ്കാരി ക്ഷേമനിധി ബോർഡ് സർട്ടിഫിക്കറ്റ്
4. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് സർട്ടിഫിക്കറ്റ്
5. ലേലം കൊള്ളുന്നതിന് ഉപയോഗിക്കുന്ന തുകയുടെ സ്രോതസ്സ് വ്യക്തമാക്കുന്ന 200/- രൂപ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം
6. അപേക്ഷകന്റെ പേര് ഉൾക്കൊള്ളുന്ന റേഷൻ കാർഡിന്റെ പകർപ്പ്
7. വില്ലേജ് ഓഫീസർ റാങ്കിൽ കുറയാത്ത റവന്യൂ അതോറിറ്റി നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
8. 1992 ഏപ്രിൽ 1 ന് ശേഷം, അബ്കാരി കുറ്റകൃത്യത്തിലോ ക്രിമിനൽ കുറ്റകൃത്യത്തിലോ മൂന്ന് വർഷത്തിൽ കൂടുതൽ തടവിന് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി/ പോലീസ് കമ്മീഷണർ - ൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ്.
9. ഏതെങ്കിലും തരത്തിലുള്ള മുൻഗണന സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
Official Website: https://etoddy.keralaexcise.gov.in/
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2390657
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.