VEHICLE INSURANCE UPDATES MALAYALAM
ഇൻഷുറൻസ് ഇല്ലാത്ത വാഹനം വിട്ടുനൽകാൻ നഷ്ടപരിഹാര തുക കെട്ടിവയ്ക്കണം
ഇരക്ക് നഷ്ടപരിഹാരം നൽകാനുള്ള തുക കൂടി കെട്ടിവെച്ചാലേ അപകടത്തിനിടയാക്കിയ ഇൻഷുറൻസില്ലാത്ത വാഹനം തിരിച്ചു നൽകാനാവൂവെന്ന് ഹൈകോടതി. അപകടത്തിൽപെട്ട ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ മതിപ്പ് വിലയ്ക്ക് തുല്യമായ ബോണ്ടു വാങ്ങി വിട്ടുകൊടുക്കാനുള്ള തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുകൾ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹര്ജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.
വാഹനം വിട്ടുനൽകാൻ വാഹനത്തിന്‍റെ വിലയ്ക്ക് തുല്യമായ ബോണ്ട് നൽകിയാൽ മാത്രം പോരെന്ന് വിലയിരുത്തിയ കോടതി ഇതുസംബന്ധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവുകൾ റദ്ദാക്കി. തുടർന്ന്, വാഹനങ്ങൾ വിട്ടുകിട്ടാനുള്ള അപേക്ഷകൾ വീണ്ടും പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു.
ഇത്തരം കേസുകളിൽ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമായ ബോണ്ട് നിഷ്‌കർഷിച്ച് വാഹനം വിട്ടുനൽകാനാണ് കോടതികൾ ഉത്തരവിടുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഈ ബോണ്ടുകൾ തുകയാക്കി മാറ്റാൻ ഇരകൾ വീണ്ടും നിയമനടപടി സ്വീകരിക്കേണ്ട അവസ്ഥയാണ് ഇതുമൂലമുള്ളതെന്നും വ്യക്തമാക്കി. തുടർന്നാണ് വാഹനം വിട്ടുകിട്ടാൻ നഷ്ടപരിഹാരം നൽകാൻ മതിയായ തുക കാഷ് ഡെപ്പോസിറ്റോ ബാങ്ക് ഗാരന്‍റിയോ സ്ഥിരനിക്ഷേപമോ ആയി കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഇൻഷുറൻസുള്ള വാഹനമാണെങ്കിൽ തുക ഇൻഷുറൻസ് കമ്പനിയിൽനിന്ന് എളുപ്പം ലഭിക്കും. മറിച്ചാണെങ്കിൽ തുക കിട്ടാൻ ഏറെ പണിപ്പെടേണ്ടി വരും. വാഹനം വിട്ടുനൽകാൻ പുതിയ ഇൻഷുറൻസ് പോളിസിരേഖ ഹാജരാക്കാൻ നിഷ്കർഷിക്കണമെന്നും കോടതി നിർദേശിച്ചു.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."