HOW TO APPLY WATER CONNECTION KERALA

HOW TO APPLY WATER CONNECTION MALAYALAM

How to apply water connection malayalam online posters


എങ്ങനെ ഓൺലൈനായി കുടിവെള്ള കണക്ഷന് അപേക്ഷിക്കാം


വാട്ടർ കണക്ഷൻ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ ലഭിക്കുന്നതിനുമായി നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷൻ ആണ് ഇ-ടാപ്പ്. (eTapp) ഇ-ടാപ്പ് വഴി ഇതുവരെ 57,548 കണക്ഷനുകൾ അനുവദിച്ചു. ജല അതോറിററി ഓഫീസുകളിൽ എത്താതെ തന്നെ കുടിവെള്ള കണക്ഷന് അപേക്ഷ നൽകാം എന്നതാണ് ഇ-ടാപ്പിന്റെ  പ്രത്യേകത. അപേക്ഷ നൽകുന്നതു മുതൽ കുടിവെള്ള കണക്ഷൻ ലഭ്യമാകുന്നതുവരെയുള്ള സേവനങ്ങൾ മൊബൈലിലൂടെ  ഉപഭോക്താവിന് ലഭിക്കും. കണക്ഷന് വേണ്ടിയുള്ള തുക ഓൺലൈനായി തന്നെ അടയ്ക്കാവുന്നതാണ്.


2022 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 1,08,564 അപേക്ഷകൾ ലഭിച്ചു. 77 ശതമാനം അപേക്ഷകളിൽ കുടിവെള്ള കണക്ഷനുകൾ നൽകി. 20,187 അപേക്ഷകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ നഗരപരിധിയിൽ 12 ദിവസത്തിനകവും ഗ്രാമീണ മേഖലയിൽ 25 ദിവസത്തിനുള്ളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കും.


അപേക്ഷകൾ സമർപ്പിക്കുന്നതിന് ഉപഭോക്താക്കൾ അവരുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് ഇ-ടാപ്പ് (eTapp) വെബ് പോർട്ടലിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കണം. ഈ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ മൊബൈൽ നമ്പർ നിർബന്ധമാണ്. കേരള വാട്ടർ അതോറിറ്റി വെബ്സൈറ്റിൽ (www.kwa.kerala.gov.in) ഇ-ടാപ്പ് ലോഗിൻ പേജിൽ കാണുന്ന ‘ക്രിയേറ്റ് ന്യൂ അക്കൗണ്ട്’ എന്ന ലിങ്ക് വഴിയാണ് അക്കൗണ്ട് സൃഷ്ടിക്കേണ്ടത്. ഈ അക്കൗണ്ട്  ഉപയോഗിച്ച് വിവിധ സേവനങ്ങൾക്കായി അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുവാനും സാധിക്കും.


വാട്ടർ കണക്ഷനുള്ള അപേക്ഷ എങ്ങനെ സമർപ്പിക്കാം

  • ഇ-ടാപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത സമയത്ത് നൽകിയ ഇമെയിൽ അഡ്രസ്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • കൺസ്യൂമർ ഡാഷ്ബോർഡിൽ വാട്ടർ കണക്ഷൻ എന്നതിന് താഴെയായി കാണുന്ന അപ്ലൈ ന്യൂ എന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
  • ഉപഭോക്താവിന്റെ മൊബൈൽ നമ്പർ നൽകിയ ശേഷം സെൻറ് ഒ. ടി. പി. എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒ. ടി. പി. എന്റർ ചെയ്ത ശേഷം നെക്സ്റ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ജില്ല, തദ്ദേശ സ്വയം ഭരണ സ്ഥാപനം, സ്ഥലം എന്നിവ തിരഞ്ഞെടുത്ത ശേഷം ആധാർ നമ്പറും ലാൻഡ് മാർക്കും എന്റർ ചെയ്ത് മാപ്പിൽ നിന്നും കണക്ഷൻ ആവശ്യമുള്ള സ്ഥലം കൃത്യമായി മാർക്ക് ചെയ്ത് നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • കണക്ഷൻ വിഭാഗം, ഉപഭോക്താവിന്റെ പേര്, വീട്ടുനമ്പർ, വില്ലേജ്, പോസ്റ്റ് ഓഫീസ് എന്നിങ്ങനെ പൂർണ്ണമായ മേൽവിലാസം നൽകുക, അതിനോടൊപ്പം തൊട്ടടുത്ത വാട്ടർ അതോറിറ്റി ഉപഭോക്താവിന്റെ നമ്പർ കൂടി ചേർക്കുക (കഴിയുമെങ്കിൽ മാത്രം). തുടർന്ന് തിരിച്ചറിയൽ രേഖ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.
  • ഉപഭോക്താവ് ബി. പി. എൽ. ആണെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ്, ഉപഭോക്താവ് വിദേശത്താണ് എങ്കിൽ പവർ ഓഫ് അറ്റോർണി, വാടകക്കാരൻ ആണ് എങ്കിൽ ഉടമസ്ഥന്റെ സാക്ഷ്യപത്രം, മറ്റ് പുരയിടത്തിൽ കൂടി പൈപ്പ് ലൈൻ ഇടേണ്ടതുണ്ട് എങ്കിൽ അതിനായുള്ള സാക്ഷ്യപത്രം എന്നിവ കൂടി ആവശ്യമെങ്കിൽ മാത്രം അപ്‌ലോഡ് ചെയ്യുക.
  • ശേഷം വാട്ടർ അതോറിറ്റി പ്ലംബറെ ഏർപ്പാടാക്കണമോ എന്ന ചോദ്യത്തിന് ഉത്തരം yes / no നൽകുക, no ആണ് നൽകുന്നത് എങ്കിൽ ഉപഭോക്താവിന് പ്ലംബറെ സെലക്ട് ചെയ്യാനുള്ള മെനു ലഭിക്കും. തുടർന്നുള്ള എഗ്രിമെന്റ് അംഗീകരിക്കുന്ന ടിക്ക് മാർക്ക് ചെയ്ത ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കപ്പെട്ടതിന്റെ വിവരങ്ങൾ പേജിൽ കാണാൻ സാധിക്കും, കൂടാതെ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ മൊബൈൽ നമ്പറിൽ അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്. എം. എസ്. ആയി ലഭിക്കുകയും ചെയ്യും.


Official Website: https://kwa.kerala.gov.in

കുടിവെള്ള കണക്ഷന് അപേക്ഷിക്കാൻ: Link


KWA Water Connection malayalam poster



നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal