IMPICHI BAWA HOUSING RENOVATION SCHEME KERALA
Application invited for Imbichi Bawa Housing Renovation scheme
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2025-26);
ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നൽകുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കാണ് ധനസഹായം ലഭിക്കുന്നത്.
ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്േളാറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പരമാവധി 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വയർ ഫീറ്റ് കവിയാൻ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
പദ്ധതിയിൽ ബി.പി.എൽ കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണന നൽകും. അപേക്ഷകയ്‌ക്കോ അവരുടെ മക്കൾക്കോ ശാരീരിക-മാനസിക വെല്ലുവിളികൾ ഉള്ളവർ, പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങൾ, മക്കളില്ലാത്ത അപേക്ഷകർ തുടങ്ങിയ വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാന ലഭ്യതയുള്ള മക്കളുള്ള വിധവകൾ പദ്ധതിക്ക് അർഹരല്ല. സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറം https://minoritywelfare.kerala.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് നവീകരിക്കേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ/ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ അയക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 10.
അപേക്ഷാഫോം https://minoritywelfare.kerala.gov.in/ എന്ന വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ
1 - റേഷൻ കാർഡിന്റെ പകർപ്പ്
2 - 2025-26 സാമ്പത്തിക വർഷത്തെ സ്വന്തം പേരിലുള്ള / പങ്കാളിയുടെ പേരിലുള്ള വസ്തുവിന്റെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്
3 - താദൃശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച സ്ഥിര താമസ സർട്ടിഫിക്കറ്റ്
4 - വിധവയാണെങ്കിൽ ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്
5 - വിവാഹ മോചിത ഉപേക്ഷിക്കപ്പെട്ടവരാണെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്
6 - വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരിൽ നിന്നുള്ള സാക്ഷ്യപത്രം
7 - മറ്റു വകുപ്പികളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥരിൽ നിന്നുള്ള സർട്ടിഹിക്കറ്റ്.
8 അപേക്ഷകർക്കോ / അവരുടെ മക്കൾക്കോ മാനസിക-ശാരീരിക വെല്ലുവിളികൾ/ക്യാൻസർ കിഡ്‌നി പ്രശ്നം/ഹൃദ്യോഗം/കരൾ സംബന്ധമായ അസുഖം തളർവാതം മറ്റു മാരക അസുഖങ്ങൾ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖകളുടെ പകർപ്പ്.
9 റേഷൻ കാർഡിലെ പേരും. അപേക്ഷയിലെ പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ രണ്ടും ഒന്നാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
കുറിപ്പ് : അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം.
നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ അടക്കം ചെയ്യാത്ത അപേക്ഷകൾ യാതൊരു സാഹചര്യത്തിലും ഈ പദ്ധതിയായി പരിഗണിക്കുന്നതല്ല.
അതാത് ജില്ലാ കളക്ട്രേറ്റിലേക്ക് തപാൽ മുഖാന്തിരമോ, അപേക്ഷിക്കേണ്ട അവസാന തിയതി 2026 സെപ്റ്റംബർ 10
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2025-26);
ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നൽകുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കാണ് ധനസഹായം ലഭിക്കുന്നത്.
ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്േളാറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പരമാവധി 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വയർ ഫീറ്റ് കവിയാൻ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
പദ്ധതിയിൽ ബി.പി.എൽ കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണന നൽകും. അപേക്ഷകയ്‌ക്കോ അവരുടെ മക്കൾക്കോ ശാരീരിക-മാനസിക വെല്ലുവിളികൾ ഉള്ളവർ, പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങൾ, മക്കളില്ലാത്ത അപേക്ഷകർ തുടങ്ങിയ വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാന ലഭ്യതയുള്ള മക്കളുള്ള വിധവകൾ പദ്ധതിക്ക് അർഹരല്ല. സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോറം https://minoritywelfare.kerala.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് നവീകരിക്കേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ/ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ അയക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 10.
അപേക്ഷാഫോം https://minoritywelfare.kerala.gov.in/ എന്ന വകുപ്പിൻ്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ
1 - റേഷൻ കാർഡിന്റെ പകർപ്പ് 2 - 2025-26 സാമ്പത്തിക വർഷത്തെ സ്വന്തം പേരിലുള്ള / പങ്കാളിയുടെ പേരിലുള്ള വസ്തുവിന്റെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ് 3 - താദൃശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച സ്ഥിര താമസ സർട്ടിഫിക്കറ്റ് 4 - വിധവയാണെങ്കിൽ ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് 5 - വിവാഹ മോചിത ഉപേക്ഷിക്കപ്പെട്ടവരാണെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് 6 - വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരിൽ നിന്നുള്ള സാക്ഷ്യപത്രം 7 - മറ്റു വകുപ്പികളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥരിൽ നിന്നുള്ള സർട്ടിഹിക്കറ്റ്.അതാത് ജില്ലാ കളക്ട്രേറ്റിലേക്ക് തപാൽ മുഖാന്തിരമോ, അപേക്ഷിക്കേണ്ട അവസാന തിയതി 2026 സെപ്റ്റംബർ 10
Official Website: https://minoritywelfare.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Imbichi Bawa Housing Schem OLD Notification | Imbichi Bava Housing Renovation Scheme Application
അപേക്ഷാഫോം ലിങ്ക് : Imbichi Bava Housing Renovation Scheme Application Form

ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."