D.El.Ed (TTC) 2024-2026 APPLICATIONS KERALA

D.L ED (TTC) 2024-2026 APPLICATIONS ARE INVITED MALAYALAM

ttc kerala poster

ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) അപേക്ഷ ക്ഷണിച്ചു.

2024-26 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) ഗവൺമെൻ്റ്/എയ്‌ഡഡ്/ സ്വാശ്രയം പ്രവേശനത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അതാത് വിദ്യാഭ്യാസ ഉപഡയറക്‌ടർമാർക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18/07/2024 വൈകുന്നേരം 5.00 മണി. . ജില്ലാതലത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്

2024 - 2026 അദ്ധ്യയന വർഷത്തേക്ക് "ഡിപ്ലോമ ഇൻ എലമെൻററി എഡ്യൂ ക്കേഷൻ" (ഡി.എൽ.എഡ് D.El.Ed.) കോഴ്സിന് ഗവൺമെന്റ്/എയ്‌ഡഡ് സ്ഥാപനങ്ങളിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന "ഡിപ്ലോമ ഇൻ എഡ്യൂ ക്കേഷൻ" (ഡി.എഡ്) കോഴ്‌സിൻ്റെ പേര് "ഡിപ്ലോമ ഇൻ എലമെൻ്ററി എഡ്യൂ ക്കേഷൻ" (ഡി.എൽ..എഡ്) എന്നു മാറ്റി പുനർനാമകരണം ചെയ്യുകയും എൽ.പി./ യു.പി. അദ്ധ്യാപക വിദ്യാഭ്യാസത്തിൻ്റെ ഘടനയും സ്വഭാവവും പാഠ്യപദ്ധതിയും 2018 2019 അദ്ധ്യയന വർഷം മുതൽ സ.ഉ (സാധാ) നം. 1700/2018/പൊ.വി.വ., തീയതി: 05.05.2018 പ്രകാരം പരിഷ്‌കരിച്ച് ഉത്തരവു പുറപ്പെടുവിക്കുകയുമുണ്ടായി. നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് കോഴ്‌സിന്റെ കാലാവധി.

നേരത്തെ ടി.ടി.സി. ( ടീച്ചർ ട്രയിനിംഗ് കോഴ്സ് ) എന്ന പേരിലും പിന്നീട് ഡി.എഡ്. (ഡിപ്ലോമ ഇൻ എജുക്കേഷൻ) എന്ന പേരിലും അറിയെപെട്ടിരുന്ന പ്രൈമറി സ്കൂൾ അധ്യാപകയോഗ്യത കോഴ്സ്, ഡി.എൽ.എഡ്. (ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ) എന്ന് പുനർനാമകരണം ചെയ്തിട്ട് അധികകാലമായില്ല. നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്, ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ - ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. സർക്കാർ - എയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്

അപേക്ഷാ ഓൺലൈൻ ആയല്ല; അപേക്ഷാ സമർപ്പണം. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫാറത്തിന്‍റെ മാതൃകയിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിച്ചതിനു ശേഷം തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ (പൂർണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും)

സർക്കാർ സീറ്റിലേക്കും, സെൽഫ് ഫിനാൻസ് സീറ്റിലേക്കും രണ്ട് അപേക്ഷ നൽകേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 18/07/2024

Official Website: https://education.kerala.gov.in/

അപേക്ഷാ ഫോമുകൾ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു നോക്കാവുന്നതാണ്

D.El.Ed malayalam poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal