INDIAN ASSOCIATION FOR THE CULTIVATION OF SCIENCE 2023 APPLICATION STARTED MALAYALAM

INDIAN ASSOCIATION FOR THE CULTIVATION OF SCIENCE 2023 APPLICATION STARTED MALAYALAM

IACS course application online service posters malayalam



IACS സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻറഗ്രേറ്റഡ് സയൻസ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു 

കൊൽക്കത്തയിലെ ജാദവ്പുർ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ (ഐ.എ.സി.എസ്.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ഇതിൽ ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ്-മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ സയൻസ് വിഷയത്തിന് അഞ്ചുവർഷ പ്രോഗ്രാമിലേക്ക് 60 ശതമാനം മാർക്കോടെ സയൻസ് സ്ട്രീമിൽ പ്ലസ്ടു ജയിച്ചവരെ പരിഗണിക്കും. ആദ്യ മൂന്നു സെമസ്റ്ററുകളിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ഫൗണ്ടേഷൻ കോഴ്സുകളായിരിക്കും. നാലാം സെമസ്റ്ററിൽ ഇവയിൽ ഒന്ന് മേജർ വിഷയമായി തിരഞ്ഞെടുക്കണം. ഏഴാം സെമസ്റ്റർ മുതൽ വിദ്യാർഥികൾ ഗവേഷണങ്ങളിൽ ഏർപ്പെടുന്നു. അണ്ടർ ഗ്രാജ്വേറ്റ് പ്രീ-ഇൻറർവ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (യു.പി.എസ്.ടി.) വഴിയാണ് പ്രവേശനം. കോഴ്‌സിന്റെ നാലാംവർഷംമുതൽ സ്റ്റൈപ്പൻഡിന് അർഹതയുണ്ട്. 

അത് പോലെ മാസ്റ്റേഴ്‌സ്/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് -പിഎച്ച്.ഡി. കോഴ്സിൽ കെമിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്, മെറ്റീരിയൽസ്‌ സയൻസസ്, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസസ്, അപ്ലൈഡ് ആൻഡ് ഇൻറർ ഡിസിപ്ലിനറി സയൻസസ് എന്നീ സ്കൂളുകളിലാണ് പ്രോഗ്രാം. 60 ശതമാനം മാർക്കോടെയുള്ള ബാച്ചിലർ ബിരുദം വേണം. മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസസ് ഓപ്റ്റ് ചെയ്യുന്ന എൻജിനിയറിങ് പശ്ചാത്തലമുള്ളവർക്ക് മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ആവശ്യമായ പരിശീലനം ലഭിച്ചിരിക്കണം. മാസ്റ്റേഴ്സ് പ്രീ-ഇൻറർവ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (എം.പി.എസ്.ടി.), ഇൻറർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ആദ്യ രണ്ടുവർഷം മാസം 12,000 രൂപ നിരക്കിൽ സ്റ്റൈപ്പൻഡ് ലഭിക്കാം. എം.എസ്‌സി. വിജയകരമായി പൂർത്തിയാക്കുന്നവരെ പിഎച്ച്.ഡി. പ്രോഗ്രാമിൽ പ്രവേശിപ്പിക്കും. യോഗ്യതയ്ക്കു വിധേയമായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ലഭിക്കും.

യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ മേയ് 13-ന് നടത്തും. പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷ വിളിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 20 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് www.iacs.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Official Website: http://www.iacs.res.in

കൂടുതൽ വിവരങ്ങൾക്ക്: LINK

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal