HOW TO REGISTER DIGITAL HEALTH IDENTITY CARD MALAYALAM
ഡിജിറ്റൽ ഹെൽത്ത് ഐഡന്റിറ്റി കാർഡിന് എങ്ങനെ രജിസ്റ്റർ ചെയ്യാം
2021 സെപ്റ്റംബർ 27നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ആരോഗ്യ ദൗത്യം' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. എല്ലാ ഇന്ത്യൻ പൌരന്മാർക്കും 14 അക്ക ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതാണ് സ്കീം. ഈ ഹെൽത്ത് കാർഡിൽ പൗരന്മാരുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കും. സ്വതന്ത്ര ഭാരതത്തിന്റെ 14-ാമത് സ്വാതന്ത്ര്യ ദിനത്തിലാണ് (2020 ഓഗസ്റ്റ് 15) പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ദേശീയ ഡിജിറ്റൽ ആരോഗ്യ മൗത്യം പ്രഖ്യാപിച്ചത്.
രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യത്തിന് കീഴിൽ സംയോജിപ്പിക്കും. ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ പ്രധാന സേവനമാണ് ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ്. ആരോഗ്യ പരിപാലന മേഖലയുടെ സമ്പൂർണ ഡിജിറ്റൽ വത്കരണം ലക്ഷ്യമിട്ടാണ് ദേശീയ ഡിജിറ്റൽ ആരോഗ്യ ദൌത്യം കേന്ദ്ര സർക്കാർ കൊണ്ട് വന്നത്. ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ദൗത്യമെന്നാണ് പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.
എങ്ങനെ ഡിജിറ്റൽ ഹെൽത്ത് കാർഡ് രജിസ്റ്റർ ചെയ്യാം
- ഒരു യുനീക്ക് ഡിജിറ്റൽ ഹെൽത്ത് ഐഡി കാർഡ് സൃഷ്ടിക്കുന്നതിന്, ആദ്യം നിങ്ങൾ ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
- സൈറ്റിൽ ക്രിയേറ്റ് യുവർ ഹെൽത്ത് ഐഡി എന്ന ഓപ്ഷൻ കാണാൻ കഴിയും.
- നിങ്ങൾ ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഹെൽത്ത് കാർഡ് സൃഷ്ടിക്കാനുള്ള പ്രോസസിന് തുടക്കമാകും. രജിസ്ട്രേഷൻ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടുകയും ചെയ്യും.
- ഇവിടെ വിവിധ തരത്തിൽ ഹെൽത്ത് ഐഡി കാർഡ് സൃഷ്ടിക്കാൻ കഴിയും. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകിയും രജിസ്ട്രേഷൻ ആരംഭിക്കാം.
- തിരഞ്ഞെടുക്കുന്ന വിധം പോർട്ടലിൽ നൽകുക.
- നിങ്ങളുടെ ആധാർ ലൈസൻസ്/ മൊബൈൽ നമ്പർ എന്റർ ചെയ്ത് ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- നിങ്ങളുടെ പ്രൊഫൈലിനായി ഫോട്ടോ, ഡേറ്റ് ഓഫ് ബർത്ത്, അഡ്രസ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക.
- നിങ്ങളുടെ വിശദാംശങ്ങൾ നൽകേണ്ട ഒരു ഫോം കാണാൻ കഴിയും.
- എല്ലാ വിവരങ്ങളും നൽകി ക്കഴിഞ്ഞാൽ ഒരു ഹെൽത്ത് ഐഡി കാർഡ് ജനറേറ്റ് ചെയ്യപ്പെടും. ഇതിൽ നിങ്ങളുടെ ഫോട്ടോയും ക്യൂആർ കോഡും പോലുള്ള നിങ്ങളുടെ എല്ലാ വിവരങ്ങളും ഉണ്ടാവും.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."