TEACHER TRANSFER APPLICATION INVITE KERALA

 TEACHER TRANSFER APPLICATION INVITE MALAYALAM

Teachers transfer application jana sevana kendram malayalam posters

അധ്യാപകരുടെ പൊതുസ്ഥലംമാറ്റം ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക് കോളജുകൾ, സംസ്‌കൃത കോളജുകൾ, ഫിസിക്കൽ എഡ്യുക്കേഷൻ കോളജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപകരിൽ നിന്ന് 2023-24 അക്കാദമിക് വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ അധ്യാപകർ മാർച്ച് 15 നകവും പ്രിൻസിപ്പൽമാർ ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച് മാർച്ച് 20 ന് മുമ്പും സമർപ്പിക്കണം. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ www.collegiateedu.gov.in  ൽ ലഭ്യമാണ്.


അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ


അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ

  • ട്രാൻസ്ഫറിന് അപേക്ഷ സമർപ്പിക്കുന്നവർ സൈറ്റിൽ signup എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത നിങ്ങളുടെ Pen Number ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. അതിനു ശേഷം username (Pen number ) ഉം പാസ്സ്‌വേർഡും ഉപയോചിച്ച ലോഗിൻ ചെയ്തതിനു ശേഷം ട്രാൻസ്ഫെറിനു അപേക്ഷിക്കുക
  • പൊതു സ്ഥലം മാറ്റ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ് .ഒരു തവണ സമർപ്പിച്ച അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് അവസരം ഉണ്ടാകുന്നതല്ല .
  • ഒരു അപേക്ഷകന് ഒന്നിൽ കൂടുതൽ അക്കൗണ്ട് create ചെയ്യുവാൻ കഴിയുകയില്ല .
  • ഓൺലൈൻ അപേക്ഷയിൽ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ് .
  • അപൂർണ്ണമായ അപേക്ഷകൾ നിരസിക്കുന്നതാണ് .
  • സ്ഥലം മാറ്റത്തിനുള്ള മുൻഗണന / പരിരക്ഷ / അനുകമ്പ ക്ലെയിം ചെയ്യുന്നവർ നിർബന്ധമായും ബന്ധപ്പെട്ട രേഖകൾ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തി അപ്‌ലോഡ് ചെയ്യേണ്ടതാണ്. 

പ്രിൻസിപ്പൾ മാർക്കുള്ള നിർദ്ദേശങ്ങൾ

  • പ്രിൻസിപ്പൽമാർ നിങ്ങൾക്ക് DCE യിൽ നിന്ന് ലഭിച്ചിട്ടുള്ള credentials ഉപയോഗിച്ചു ലോഗിൻ ചെയ്തതിനു ശേഷം ട്രാൻസ്ഫെറിനു അപേക്ഷിച്ചിട്ടുള്ള ജീവനക്കാരുടെ അപേക്ഷകൾ കാണാനും അപ്പ്രൂവ് ചെയ്യാനും സാധിക്കുന്നതാണ്.

  • പ്രിൻസിപ്പാൾമാർ വിവരങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കേണ്ട ഫോമുകൾ കൃത്യതയോടും പൂർണ്ണമായും സമർപ്പിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ് 
  • അധ്യാപകർ സമർപ്പിക്കുന്ന അപേക്ഷകളുടെ സാധുതയും അപേക്ഷയിലെ വിവരങ്ങളും പ്രിൻസിപ്പാൾമാർ വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രമേ അപേക്ഷകൾ അന്തിമമായി സമർപ്പിക്കാവൂ.
  • അപേക്ഷകൾ പ്രിൻസിപ്പാൾ ശിപാർശ ചെയ്ത് സമർപ്പിക്കേണ്ട അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal