PRAVASI PENSION LIFE CERTIFICATE

PRAVASI PENSION: SUBMIT LIFE CERTIFICATE BEFORE MARCH 31 MALAYALAM

Pravasi pension life certificate

പ്രവാസി പെൻഷൻ-മാര്‍ച്ച് 31 ന് അകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.


കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നും പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 2025 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 നകം സമർപ്പിക്കണം. ബോർഡ് നിഷ്‌കർഷിച്ചിട്ടുള്ള മാതൃകയിൽ ലൈഫ് സർട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസർ മുഖാന്തിരം സാക്ഷ്യപ്പെടുത്തി തപാലിൽ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് അയച്ചു നൽകണം. തിരുവനന്തപുരം തൈക്കാട് സ്ഥിതി ചെയ്യുന്ന ഹെഡ് ഓഫീസ്, എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ള റീജിയണൽ ഓഫീസ്, മലപ്പുറം ജില്ലയിലുള്ള ലെയ്‌സൺ ഓഫീസ് എന്നിവിടങ്ങളിൽ പെൻഷൻ വാങ്ങുന്നവർക്ക് നേരിട്ട് എത്തി ഒപ്പിടുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വിദേശത്തുള്ളവർക്ക് ഇന്ത്യൻ എംബസി മുഖാന്തിരം സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അതിന് സാധിക്കാത്തവർക്ക് വിദേശത്തുള്ള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഇ-മെയിൽ വഴി ബോർഡിലേക്ക് അയക്കാം. ആധാർ നമ്പർ ഇതേവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത പെൻഷൻകാർ ആധാർ കാർഡിന്റെ പകർപ്പിൽ മെമ്പർഷിപ്പ് നമ്പർ രേഖപ്പെടുത്തി ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം അയച്ചു നൽകണം.


പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന അംഗം ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് (മാതൃക ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു).


എല്ലാവർഷവും മാർച്ച് മാസത്തിൽ ഈ ഓഫീസിൽ ലഭിക്കത്തക്കവിധം ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അയക്കേണ്ടതാണ്. അത്തരം സർട്ടിഫിക്കറ്റ് ലഭിക്കാതിരി ക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്നുമുതൽ പെൻഷൻ നിർത്തിവെക്കുന്നതും പിന്നീട് ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറക്ക് പുനഃസ്ഥാപിച്ചു നൽകുന്നതുമാണ്. (മാതൃകയുടെ ഫോട്ടോകോപ്പി ഭാവി ഉപയോഗത്തിനായി സൂക്ഷിക്കുക.)

Join Kerala Online Services Update Community Group

kerala csc group


ആവശ്യമായ രേഖകൾ

  • ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി ലൈഫ് സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ് (ഫോട്ടോകോപ്പിയിൽ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതുണ്ട്)
തുടങ്ങിയവ അയക്കേണ്ടതാണ്.

അയക്കേണ്ട മേൽവിലാസം:

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്, നോർക്ക സെന്റർ, 2-ാം നില, സർക്കാർ ഗസ്റ്റ് ഹൗസിനുസമീപം, മൈയ്ക്കാട് പി.ഒ., തിരുവനന്തപുരം - 695014

ഫോൺ നമ്പർ: 0471-2785500


കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തില്‍ ഒരു ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി മാര്‍ച്ച് 31 ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരുടെ പെന്‍ഷന്‍ ഏപ്രില്‍ മാസം മുതല്‍ ഹോള്‍ഡ് ചെയ്യപ്പെടുന്നതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


Official Website :   https://pravasikerala.org/


ലൈഫ് സർട്ടിഫിക്കറ്റിന്റെ ഫോം:  Pensioner’s Life Certificate Form For the Pensioners of KNRKWB (Malayalam)


Pensioner’s Life Certificate Form (English )


Pravasi pension life certificate Malayalam Poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal