WHAT IS KKEM (KERALA KNOWLEDGE ECONOMY MISSION) MALAYALAM
എന്താണ് കേരള നോളജ് എക്കണോമി മിഷൻ
ലോകത്താകമാനം തൊഴിലിൽ വന്ന മാറ്റം മനസിലാക്കി കേരളത്തിലെ വിദ്യാസമ്പന്നരായ തൊഴിലന്വേഷകർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ (K-DISC) കീഴിൽ ആരംഭിച്ച പദ്ധതിയാണ് കേരള നോളജ് എക്കണോമി മിഷൻ. 2026 ആകുമ്പോഴേക്കും 20 ലക്ഷം തൊഴിലുകൾ നൽകുക
ROLE OF CSC -VLE
തൊഴിൽ അന്വോഷകർക്ക് സഹായഹസ്തവുമായി കേരള ഗവൺമെന്റ് സംരംഭമായ നോളഡ്ജ് ഇക്കോണമി മിഷൻ (KKEM) കോമൺ സർവ്വീസ് സെന്ററുകളുമായി (CSC) കൈകോർക്കുന്നു. തൊഴിൽ വകുപ്പുമായി ചേർന്ന് eShram രജിസ്ട്രേഷൻ, കൃഷി വകുപ്പുമായി ചേർന്ന് PM KISAN Land Verification എന്നീ പ്രൊജക്ടുകൾ വിജയകരമായി പൂർത്തീകരിച്ചത് പോലെ ഈ പ്രൊജക്ടിന്റെ ഭാഗമായി പരമാവധി തൊഴിൽ അന്വോഷകരെ മാർച്ച് 31-നു മുൻപ് രജിസ്റ്റർ ചെയ്ത് പദ്ധതി വിജയിപ്പിക്കുക എന്നതാണ് VLE-യുടെ ലക്ഷ്യം.
DWMS (DIGITAL WORKFORCE MANAGEMENT SYSTEM )
തൊഴിൽ ദാതാവിനേയും തൊഴിലന്വോഷകാരേയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണ് DWMS. തൊഴിൽ ദാതാവും തൊഴിൽ അന്വോഷകരെയും DWMS-ൽ രജിസ്റ്റർ ചെയ്യുന്നു. ഓൺലൈനായി തൊഴിലന്വേഷണം മികച്ച രീതിയിൽ എങ്ങനെ ചെയ്യണം എന്ന് തൊഴിലന്വേഷകർക്ക് ബോധവൽക്കരണം നടത്തുന്നു.
നമ്മൾ ഇന്നുപയോഗിക്കുന്ന പല സേവനങ്ങളെയും പോലെ തൊഴിലന്വേഷണവും വിരൽത്തുമ്പിലേക്ക് എത്തി. തൊഴിൽ ദാതാവിനെ നേരിട്ട് കണ്ട് അപേക്ഷ സമർപ്പിച്ചിരുന്ന കാലത്തുനിന്നും ലോകത്തെവിടെയിരിക്കുന്ന തൊഴിൽ ദാതാവിനും അപേക്ഷ സമർപ്പിക്കാം ഓൺലൈനായി തൊഴിലന്വേഷണം മികച്ച രീതിയിൽ എങ്ങനെ ചെയ്യണം എന്ന് തൊഴിലന്വേഷകർക്ക് നമ്മൾ പറഞ്ഞു കൊടുക്കണം.
latest//knowldsmission.kerala.gov.in ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. സ്മാർട്ട് ഫോൺ ഉപയോഗിച്ച Dws മൊബൈൽ ആപ്പ് ആയ DWMS Connect ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
തൊഴിലന്വേഷകന് ഇ-മെയിൽ ഐഡിയും ഫോൺ നമ്പറും നിർബന്ധമായി വേണം.
ഓരോ തൊഴിലന്വേഷകന്റെയും അടിസ്ഥാന വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം, താൽപര്യ മേഖലകൾ എന്നിവ നൽകിക്കൊണ്ടാണ് DWMS-ൽ എൻറോൾ ചെയ്യിക്കുന്നത്.
നൽകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഓരോ തൊഴിലന്വേഷകന്റെയും വിശദമായ ബയോഡാറ്റ സിസ്റ്റം തന്നെ തയ്യാറാക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും DWMS-ൽ വിവിധ തൊഴിൽ ദാതാക്കൾ പോസ്റ്റ് ചെയ്യുന്ന തൊഴിലുകൾക്കനുയോജ്യരായവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കണ്ടെത്തി ഓരോ തൊഴിലന്വേഷകന്റെയും പ്രൊഫൈൽ പേജിൽ പ്രദർശിപ്പിക്കുന്നു.
മികച്ച തൊഴിലിലേക്ക് എത്തിചേരുന്നതിന് DWMS എങ്ങനെ സഹായിക്കുന്നു
- റോബോട്ടിക് ഇന്റർവ്യൂ
- സൈക്കോമെട്രിക് ടെസ്റ്റ് ആൻഡ് കരിയർ കൗൺസലിങ്
- വർക്ക് റെഡിനെസ്സ് പ്രോഗ്രാം
- പേഴ്സണാലിറ്റി ഡെവലപ് മെന്റ് ട്രെയിനിങ്
- ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് സർട്ടിഫിക്കേഷൻ.
- നൈപുണ്യ വികസന പരിശീലനങ്ങൾ
രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങൾ
- പ്രവർത്തനക്ഷമമായ ഒരു ഇ-മെയിൽ വിലാസം
- മൊബൈൽ നമ്പർ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- വ്യക്തിഗത വിവിരങ്ങൾ
- തൊഴിൽ പരിചയമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ അക്കാദമിക് - ടെക്നിക്കൽ യോഗ്യത സംബന്ധമായ വിവരങ്ങൾ
- താൽപര്യമുള്ള തൊഴിൽമേഖലയുടെ മുൻഗണനാക്രമം
- പ്രൊഫൈൽ 80-90 ശതമാനം എങ്കിലും പൂർത്തിയാക്കിയിരിക്കണം.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."