INDIAN MILITARY COLLEGE ADMISSION FOR 8th CLASS STUDENTS MALAYALAM
ഏഴാം ക്ലാസ് പാസായവർക്ക് ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം പരീക്ഷ ജൂൺ 3ന്
ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ ജൂൺ 3 ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിലാണ് പരീക്ഷ നടക്കുക. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2011 ജനുവരി 2-നും 2012 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും, എസ്.സി/ എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം.
അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. ഡിമാൻഡ് ഡ്രാഫ്റ്റ് “THE COMMANDANT, RIMC DEHRADUN”, DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE – 01576) UTTARAKHAND എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ “THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UTTARAKHAND, PIN – 248003” എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ http://rimc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മേൽവിലാസം വ്യക്തമായി പിൻകോഡ്, ഫോൺനമ്പർ ഉൾപ്പെടെ (ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ, എഴുതേണ്ടതാണ്.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ RIMCയിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഏപ്രിൽ 15-ന് മുൻപായി ലഭിക്കുന്ന തരത്തിൽ “സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12” എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷയോടൊപ്പം RIMC-യിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിനുള്ളിൽ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."