APPLY ONLINE SUBSIDY FOR KERALA PRAVASI BHAVANA PADHATHI MALAYALAM
കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്സിഡിയ്ക്കായി അർഹതയുള്ള പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് 31.01.2023 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി കേരള പ്രവാസി ക്ഷേമ ബോർഡിന്റെ www.pravasikalang എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വായ്‌പ്പ ലഭിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡം
- ഗുണഭോക്താവ് പ്രവാസി ക്ഷേമ ബോർഡിലെ സജീവ അംഗമായിരിക്കണം
- 01.04.2022 നോ അതിനു ശേഷമോ എടുക്കുന്ന വായ്പ ഉപയോഗിച്ച് വീട് വെക്കുന്നവർക്ക് മാത്രമാണ് സബ്സിഡിക്ക് അർഹതയുണ്ടായിരിക്കുന്നത്.
- അംഗത്തിനോ ജീവിത പങ്കാളിയ്ക്കോ സ്വന്തമായി വാസയോഗ്യമായ വീടുണ്ടായിരിക്കാൻ പാടില്ല.
- അംഗത്തിന്റെയോ ജീവിത പങ്കാളിയുടേയോ പേരിൽ സ്വന്തമായി വീട് നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്.
- പങ്കാളിയുടെ പേരിലാണെങ്കിൽ സ്ഥലത്ത് പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിനുള്ള പങ്കാളിയുടെ സമ്മത പത്രം.
- സ്ഥലം ഉൾപ്പടെ വീട്/ഫ്ലാറ്റ് വാങ്ങുന്നതിനും ഭവന നിർമ്മാണത്തിനുമായി ബാങ്കുകളിൽ നിന്നും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന വായ്പകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്.
- ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും വാർഷിക വരുമാനം ഏറ്റവും കുറവുള്ളവർക്ക് മുൻഗണന നൽകുന്ന വിധത്തിലാവും പദ്ധതി ആനുകൂല്യം ലഭ്യമാക്കുക.
- അത്തരത്തിൽ അപേക്ഷ പരിശോധിക്കുവാൻ കഴിയാത്ത അവസരത്തിൽ അംഗത്തോ സീനിയോരിറ്റി അനുസരിച്ചും അർഹരായവർക്ക് ആനുകൂല്യം നൽകുന്നതാണ്.
- 20 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 5% വായ്പാ സബ്സിഡി പരമാവധി (1 ലക്ഷം രൂപ) സബ്സിഡിയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
- ഭവന വായ്‌പ്പ അനുവദിച്ച് ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങളിലെ ഗുണഭോക്താവിന്റെ വായ്പാ അക്കൗണ്ടിലേയ്ക്ക് ലഭിച്ച വായ്പാതുകയുടെ ആനുപാതികമായി നൽകുന്നതാണ്.
അപ്ലോഡ് ചെയ്യേണ്ട രേഖകൾ
- അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്.
- മറ്റ് ആധികാരിക രേഖകൾ (ഐഡി പ്രൂഫ്, ആധാർ കാർഡ്, പാൻകാർഡ്)
- അംഗത്തിന്റെ ജീവിത പങ്കാളിയുടെ പേരിൽ സ്വന്തമായി വീടില്ല എന്ന് തെളിയിക്കുന്ന ആധികാരിക രേഖ
- അംഗത്തിന്റെ ജീവിത പങ്കാളിയുടെ പേരിൽ സ്വന്തമായി വീട് നിർമിക്കാൻ അനുയോജ്യമായ സ്ഥലം കേരളത്തിൽ ഉണ്ട് എന്ന് തെളിയിക്കുന്ന ആധികാരിക രേഖ.
- അനുയോജ്യമായ സ്ഥലം ജീവിത പങ്കാളിയുടെ പേരിലാണെങ്കിൽ പങ്കാളിയുടെ നിശ്ചിത ഫോർമാറ്റിലുള്ള സമ്മതപത്രവും, അംഗവുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റും.
- വരുമാന സർട്ടിഫിക്കറ്റ്. ( ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും
- അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് രേഖ
- ഭവന വായ്പ നൽകിയ ബാങ്കിൽ നിന്നും വായ്പ അനുവദിച്ചതു സംബന്ധിച്ച വിശദാംശങ്ങൾക്കും വായ്പ അനുവദിച്ചിട്ടുള്ള ബാങ്കിന്റെ കത്തും.
- ബാങ്കിൽ നിന്നും അനുവദിച്ച് വായ്പാ തുകയിൽ നിന്നും ലഭിച്ച തുകയുടെ വിശദാംശങ്ങൾ അടങ്ങിയ ബാങ്കിൽ നിന്നുമുള്ള രേഖ.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."