HOW TO BOOK OP TICKET GOVERNMENT HOSPITAL KERALA

 HOW TO BOOK OP TICKET GOVERNMENT HOSPITAL MALAYALAM

How to book op ticket malayalam online csc posters


OP ടിക്കറ്റ് ഓൺലൈൻ


ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ക്യു നിൽക്കാതെ തന്നെ ഓൺലൈനായി വീട്ടിലിരുന്നുകൊണ്ട് ഒരു മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് OP Ticket ബുക്ക് ചെയ്യുവാൻ സാധിക്കും. 


എന്തൊക്കെ കാര്യങ്ങളാണ് ഇതിനു ആവശ്യമായി വേണ്ടത് 

  • E health kerala യിൽ registration നടത്തുവാനായി രോഗിയുടെ Aadhar Number.
  • Aadhaar Card മായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ.

E health kerala യിൽ എങ്ങനെയാണ്  registration നടത്തുന്നത്

  • ഇതിനായി e health kerala യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.), മുകളിലായി കാണുന്ന Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകി Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന OTP ടൈപ്പ് ചെയ്ത് Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് ആധാറിലെ വിവരങ്ങൾ കാണാവുന്നതാണ് Mobile number എന്ന ഭാഗത്തു മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. ശേഷം Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ നിങ്ങളുടെ UHID Registration has been completed successfully എന്ന popup വരുന്നതാണ് കൂടെ നിങ്ങളുടെ UHID കൂടി കാണുന്നതാണ്, അത് കോപ്പി ചെയ്ത് സൂക്ഷിക്കുക, അതുപോലെ തന്നെ മൊബിലിലും ഈ കാര്യങ്ങൾ sms ആയി വരുന്നതാണ്.
  • ശേഷം login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. Enter UHID എന്ന ഭാഗത്തും Your Password എന്ന ഭാഗത്തും നിങ്ങളുടെ UHID type ചെയ്ത് കൊടുക്കുക.ശേഷം Captcha കൂടി ടൈപ്പ് ചെയ്ത് Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. Enter your mobile number എന്ന ഭാഗത്തു ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറോ , മറ്റു ഏതെങ്കിലും നമ്പറോ കൊടുക്കാവുന്നതാണ്. ശേഷം Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. മൊബൈലിൽ വരുന്ന OTP code type ചെയ്ത് Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം വീണ്ടും Enter UHID എന്ന ഭാഗത്തും Your Password എന്ന ഭാഗത്തും നിങ്ങളുടെ UHID type ചെയ്ത് കൊടുക്കുക.ശേഷം Captcha കൂടി ടൈപ്പ് ചെയ്ത് Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. Change Password എന്ന ഭാഗത്തു പുതിയ പാസ്സ്‌വേർഡ് നൽകുക. ( Eg : Govdotin@123 ) Change Password എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം UHID യും നിങ്ങളുടെ പുതിയ Password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

 എങ്ങനെയാണ് government hospital online appointment ( OP ticket booking ) എടുക്കുന്നത് 

  • ഇതിനായി E health kerala യിൽ ലോഗിൻ ചെയ്യുക. Menu വിലെ New Appointment എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. Do you have referral എന്ന ഭാഗത്തു ഏതെങ്കിലും ഡോക്ടർമാരുടെ Referral ഉണ്ടെങ്കിൽ Yes സെലക്ട് ചെയ്ത് അതിന്റെ വിവരങ്ങൾ നൽകുക, ഇല്ല എങ്കിൽ No കൊടുത്തു Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന ഗവൺമെന്റ് ആശുപത്രിയുടെ District , Hospital type, Hospital name , Department എന്നിവ തിരഞ്ഞെടുക്കുക. ശേഷം Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
  • Select date എന്ന ഭാഗത്തു നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന തീയതി തിരഞ്ഞെടുക്കുക. ശേഷം Check Availability എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് time സെലക്ട് ചെയ്ത്  Token number select ചെയ്ത് Book Appointment എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.  ഇങ്ങനെയാണ്  government hospital ൽ online appointment ( OP ticket booking ) എടുക്കുന്നത്. 

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACE BOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal