BUILDING OWNERSHIP-RELATED SERVICES MALAYALAM
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
വസ്തു ഉടമകളായ എല്ലാവർക്കും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഒരു സുപ്രധാന രേഖയാണ്. ഏതെങ്കിലും വസ്തുവിന്റെ മേലുള്ള ഒരാളുടെ നിയമപരമായ തൊഴിലും അവകാശങ്ങളും ഇത് തെളിയിക്കുന്നു. മുനിസിപ്പൽ അതോറിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ പോലെയുള്ള പ്രാദേശിക ഗവൺമെന്റ് അഡ്മിനിസ്ട്രേഷൻ നൽകുന്ന ഈ സർട്ടിഫിക്കറ്റിന് വിവിധ നിയമപരമായ ആവശ്യങ്ങൾക്ക് കഴിയും. ഈ സർട്ടിഫിക്കറ്റ് ഓൺലൈനായും ഓഫ്‌ലൈനായും പ്രാദേശിക തഹസിൽദാർ ഓഫീസ് വഴി ലഭിക്കും. കേരളത്തിലെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വിശദമായി അറിയുക.
ആവശ്യമായ രേഖകൾ
- അപേക്ഷാ ഫോം (ഫോം നമ്പർ 1)
- ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (വിൽപ്പനയുടെ കാര്യത്തിൽ)
- നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് (മരണത്തിന്റെ കാര്യത്തിൽ)
- ആധാർ കാർഡിന്റെ പകർപ്പ് (പുതിയ ഉടമ)
- മൊബൈൽ നമ്പർ.
എങ്ങനെ ഓൺലൈനായി ചെയ്യാം
Step:1
- കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനു അപേക്ഷ സമർപ്പിക്കുന്നതിനായി https://citizen.lsgkerala.gov.in/ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക.
- ആദ്യമായാണ് ഈ വെറ്റ് ഉപയോഗിക്കുന്നത് എങ്കിൽ സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
- എങ്ങനെ ഈ വെറ്റ് ൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യാം എന്ന് മനസ്സിലാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step:2
- കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി https://citizen.lsgkerala.gov.in/ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയത ശേഷം ഇ ഫയൽ സേവനങ്ങൾ (E-File Services) എന്ന ഭാഗത്ത് കെട്ടിടങ്ങൾ (Buildings) എന്ന വിഭാഗത്തിൽ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം / കൈവശാവകാശം (Ownership / Occupancy of Building) എന്നതിന് താഴെയുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ (Application for Ownership charge of Building) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
Step:3
- ആയതിന് ശേഷം വിഷയ വിവരണം' എന്ന ഭാഗത്ത് പ്രധാന വിഭാഗം, ഉപ വിഭാഗം, അപേക്ഷയുടെ തരം, എന്നിവ കൃത്യമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതായി കാണാം
- പിന്നീട് തരം,ഓഫീസിന്റെ പേര്, അപേക്ഷകയുടെ തരം, അപേക്ഷകയുടെ വിഭാഗം എന്നിവ തെരഞ്ഞെടുത്ത ശേഷം സേവ് (save) ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം അടുത്തത് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
Step:4
- തുടർന്ന് അപേക്ഷകന്റെ തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ ഫോൺ നമ്പർ മേൽവിലാസം എന്നിവ നൽകി സേവ് (Save) ചെയ്യുക ശേഷം അടുത്തത് (Next) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
Step:5
- തുടർന്ന് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ കെട്ടിടം തെരഞ്ഞെടുക്കുക (Add Building) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം സെലക്ട് ചെയ്ത് നൽകുക.
- അതിനുശേഷം പുതിയ കെട്ടിട ഉടമകളുടെ വിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും നൽകുക.
- അതിനുശേഷം ഡോക്യുമെന്റ് വിവരങ്ങൾ ചേർക്കുക,ജമമാറ്റം നടപ്പിലാക്കിയ തീയതി രേഖപ്പെടുത്തുക സേവ് (Save) ചെയ്യുക.
- ശേഷം അടുത്തത് (Next)എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
Step:6
- തുടർന്ന് വസ്തു സംബന്ധിച്ച ആധാരം,കൈവശ സർട്ടിഫിക്കറ്റ് ഭൂനികുതി രസീത്,മുതലായ രേഖകൾ അപ്ലോഡ് ചെയ്യുക.
- വിവരങ്ങളിൽ നിന്നും ഒടുക്കുവരുത്തേണ്ടതാണെങ്കിൽ ഒടുക്കുവരുത്തുക വസ്തു കൈമാറ്റം ചെയ്ത സംഗതിയിൽ മാസത്തിനകവും,പിൻതുടർച്ചാവകാശ പ്രകാരമുള്ള 3 സംഗതിയിൽ വസ്തുവിന്റെ ഉടമ മരണപ്പെട്ട് ഒരു വർഷത്തിനകവും പഞ്ചായത്തിൽ അറിയിച്ചിരിക്കണം.
- വീഴ്ച വരുത്തിയാൽ പരമാവധി 500 രൂപ വരെ പിഴ ചുമത്തുന്നതിന് സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കും.
- തുടർന്ന് സത്യപ്രസ്ഥാവന എന്നഭാഗത്ത് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."