PAN AADHAAR LINKING DATE EXTENDED MALAYALAM

 PAN AADHAAR LINKING DATE EXTENDED


Pan card aadhaar card linking date extended csc malayalam online posters

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നീട്ടി; 

2023 സാമ്പത്തിക വർഷത്തിനകം ഒരു നികുതിദായകൻ തന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും

പാൻ കാർഡ് (Pan Card) ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട (PAN-Aadhaar Linking) അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വർഷം കൂടി നീട്ടിനൽകിയത്. 2023 മാർച്ച് 31 വരെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31നുള്ളിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കാനാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ ആദായനികുതി റിട്ടേൺ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2023 സാമ്പത്തിക വർഷത്തിനകം ഒരു നികുതിദായകൻ തന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ബുധനാഴ്ച അറിയിച്ചു. ഇതുവരെ ആധാറുമായി പാൻ ലിങ്ക് ചെയ്യാത്തവർ ഇന്ന് മാർച്ച് 31 വ്യാഴാഴ്ചയ്ക്കുള്ളിൽ അത് ഉടൻ ലിങ്ക് ചെയ്യണമെന്ന് CBDT അറിയിച്ചു. അല്ലാത്തപക്ഷം, തീയതിക്ക് ശേഷം, ലിങ്ക് ചെയ്യുന്നതിന് 500 മുതൽ 1000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും.

 

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണെന്ന് CBDT അറിയിച്ചു. ഇതിന് ശേഷം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്ക്കേണ്ടി വരും. 2022 ഏപ്രിൽ 1 മുതൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 500 രൂപ പിഴ ഈടാക്കുമെന്നും അത് 2022 ജൂൺ 30 വരെയായിരിക്കുമെന്നും CBDT അറിയിച്ചു. ഇതിന് ശേഷം നികുതിദായകർ 1000 രൂപ പിഴ അടയ്ക്കേണ്ടിവരുമെന്നും ഇത് മാർച്ച് വരെയായിരിക്കുമെന്നും അറിയിച്ചു. 2023 മാർച്ച് 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ നിർജ്ജീവമാക്കുമെന്ന് CBDT അറിയിച്ചു

  

പാൻ നമ്പർ പ്രവർത്തനരഹിതമായാൽ

പാൻ നമ്പർ നിർജ്ജീവമാക്കുന്നതിനാൽ, നികുതിദായകർക്ക് നമ്പർ ഉപയോഗിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനോ ആദായനികുതി റീഫണ്ട് ലഭിക്കാനോ മറ്റ് ആദായനികുതിയുമായി ബന്ധപ്പെട്ട ജോലികൾക്ക് ഉപയോഗിക്കാനോ കഴിയില്ല.

പാൻ-ആധാറുമായി ബന്ധിപ്പിച്ചത് 43.34 കോടി പേർ


ഡാറ്റ പ്രകാരം, 2022 ജനുവരി 24 വരെ 43.34 കോടി പാൻ കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ഇതുവരെ 131 കോടി ആധാർ കാർഡുകൾ വിതരണം ചെയ്തു. പാൻ-ആധാർ ലിങ്കിംഗ് 'ഡ്യൂപ്ലിക്കേറ്റ്' പാൻ ഇല്ലാതാക്കാനും നികുതി വെട്ടിപ്പ് തടയാനും സഹായിക്കും.


Also Read- ITR ഫയലിങ് മുതൽ PAN-Aadhaar ബന്ധിപ്പിക്കൽ വരെ; നികുതിദായകർ മാർച്ച് 31നകം പൂർത്തിയാക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ


പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സർക്കാർ പലതവണ നീട്ടിയിട്ടുണ്ടെന്നും ഇപ്പോൾ പിഴ ചുമത്താൻ തീരുമാനിച്ചതായും എകെഎം ഗ്ലോബൽ ടാക്സ് പാർട്ണർ അമിത് മഹേശ്വരി പറഞ്ഞു. ഏപ്രിൽ ഒന്നിന് മുമ്പ് മൂന്ന് മാസത്തേക്ക് 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ.

പാൻകാർഡ് ഉപയോഗം


ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകൾ വാങ്ങുന്നതിനും അല്ലെങ്കിൽ ഒരു തിരിച്ചറിയൽ കാർഡായും പാൻ ഉപയോഗിക്കാം. പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതിദായകർക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. നിങ്ങളുടെ പാൻ പ്രവർത്തനരഹിതമായാൽ, നികുതിദായകർക്ക് പാൻ ആവശ്യമായ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ലെന്ന് വിദഗ്ധർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal