SCHEDULED CASTE HOUSING SCHEME

SCHEDULED CASTE HOUSING SCHEME (SCDD) KERALA

Scheduled Caste Housing Scheme

പട്ടികജാതി കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി 2026–27

പട്ടികജാതി കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി 2026–27

ഭവന നിർമ്മാണത്തിന് ₹6 ലക്ഷം ധനസഹായം!

പട്ടികജാതി കുടുംബങ്ങൾക്കായുള്ള പട്ടികജാതി വികസന വകുപ്പിന്റെ തനത് ഭവന പദ്ധതിക്ക് നവംബർ 16 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷകർ 70 വയസ്സിനു താഴെ പ്രായം ഉള്ള വിവാഹിതരായിരിക്കണം. 50 വയസിന് മുകളിൽ പ്രായം ഉള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും.

 വരുമാന പരിധി മൂന്നുലക്ഷം രൂപ. സ്വന്തം പേരിലോ, ഭാര്യ/ ഭർത്താവിന്റെ പേരിലോ ഭവനനിർമാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം; ഗ്രാമപരിധിയിൽ രണ്ടു സെന്റ്, നഗര പരിധിയിൽ ഒന്നരസെന്റ് ഭൂമി കുറഞ്ഞത് വേണം.

അപേക്ഷ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കു ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രത്യേക ഭവന പദ്ധതിയിലേക്ക് അർഹരായ പട്ടികജാതി കുടുംബങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത മാനദണ്ഡങ്ങൾ

  • കുടുംബ വാർഷിക വരുമാനം ₹3 ലക്ഷത്തിൽ താഴെ .
  • അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ ഭവന നിർമ്മാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം.
  • ഗ്രാമപ്രദേശത്ത് കുറഞ്ഞത് 2 സെന്റും നഗരപ്രദേശത്ത് 1.5 സെന്റും ഭൂമി ഉണ്ടായിരിക്കണം.
  • സ്വന്തമായി വാസയോഗ്യമായ വീട് ഇല്ലാത്ത കുടുംബം.
  • കഴിഞ്ഞ 20 വർഷത്തിനുള്ളിൽ സർക്കാർ ഭവന നിർമ്മാണ ധനസഹായം ലഭിക്കാത്തവർ .

ആവശ്യമായ രേഖകൾ

  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്
  • ഭൂമിയുടെ ആധാരം, നികുതി രസീത്
  • റേഷൻ കാർഡ്, ആധാർ കാർഡ്
  • മുൻപ് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട അവസാന തീയതി : 2026 നവംബർ 16

കൂടുതൽ വിവരങ്ങൾക്ക്: അടുത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി: അടുത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 നവംബർ 16

Official Website: https://scdd.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക് :  

ഫോൺ: 0481 2562503 ,  0471 27377258, 0471 2737259

അപേക്ഷാഫോം ലിങ്ക് :




ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal