CA/ICWA CMA/CS SCHOLARSHIP: KERALA
CA/ICWA CMA/CS സ്കോളർഷിപ്പ്:
ചാർട്ടേഡ് അക്കൗണ്ടൻസി/ കോസ്റ്റ് ആന്റ്റ് മാനേജ്മെന്റ്റ് അക്കൗണ്ടിംഗ്/ കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് 2026-27 അപേക്ഷ ക്ഷണിക്കുന്നു.
ചാർട്ടേർഡ് അക്കൗണ്ടൻസി/ കോസ്റ്റ് ആൻ്റ് മാനേജ്മെന്റ്റ് അക്കൗണ്ടിംഗ്/ കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. ഇൻ്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനർഹത. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെ പരിഗണിക്കുന്നതാണ്. മെറിറ്റിന്റെയും കുടുംബ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിൻ്റെ പകർപ്പ് സമർപ്പിക്കണം.
ഇന്റർമീഡിയേറ്റ് പഠിക്കുന്ന വിദ്യാർത്ഥികൾ ഫൗണ്ടേഷൻ അല്ലെങ്കിൽ ബിരുദത്തിന് 60% മാർക്ക് നേടിയവരായിരിക്കണം. ഫൈനലിന് പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്റർമീഡിയേറ്റ് പാസ്സായവരായിരിക്കണം. 15,000/- രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റത്തവണ ലഭിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. മുൻ വർഷങ്ങളിൽ വകുപ്പിൽ നിന്നും പ്രസ്തുത സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്/കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട വിധം
https://mwdscholarship.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
. One-time registrationഎന്നതിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. ലഭിക്കുന്ന യൂസർനെയിമും പാസ്സ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
. പ്രൊഫൈൽ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും രേഖപ്പെടുത്തുക
. Apply for scholarshipഎന്നതിൽ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ സമർപ്പിച്ച ശേഷം
Final submitനൽകി പ്രിന്റ് ഡൗൺലോഡ് ചെയ്യുക.
ആവശ്യമായ രേഖകൾ
ഓൺലൈൻ അപേക്ഷയുടെ പ്രിന്റിനൊപ്പം താഴെ പറയുന്ന രേഖകൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം
1. അപേക്ഷയുടെ രജിസ്ട്രേഷൻ പ്രിന്റ്റൗട്ട്.
2. എസ്.എസ്.എൽ.സി., പ്ലസ് ടു/വി.എച്ച്.എസ്.ഇ, ഡിഗ്രി തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
3. ഇന്റർമീഡിയേറ്റ് വിദ്യാർത്ഥിയാണെങ്കിൽ ഇന്റർമീഡിയറ്റിന് ചേർന്ന രേഖയും സമർപ്പിക്കുക. ഫൗണ്ടേഷൻ പാസ്സായ സർട്ടിഫിക്കറ്റും
4. ഫൈനൽ വിദ്യാർത്ഥിയാണെങ്കിൽ ഇൻ്റർമീഡിയേറ്റ് പാസ്സായ സർട്ടിഫിക്കറ്റും ഫൈനലിന് ചേർന്ന രേഖയും സമർപ്പിക്കേണ്ടതാണ്.
5. പ്രസ്തുത കോഴ്സിന് പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ (അഡ്മിഷൻ കാർഡ് ട്യൂഷൻ ഫീസ് ഒടുക്കിയതിൻ്റെ രസീത്, ഐ.ഡി. കാർഡ് തുടങ്ങിയവ).
5. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്കിൻ്റെ ഒന്നാമത്തെ പേജിൻ്റെ പകർപ്പ് ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ഉൾപ്പെടുത്തിയിരിക്കണം).
6. ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകൾ (Account No, IFSC Code, Bank with Branch Name) ശരിയാണോ എന്ന് വിദ്യാർത്ഥികൾ തന്നെ പരിശോധിച്ച് ഉറപ്പുവരുതേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിരസിക്കപ്പെടുകയാണെങ്കിൽ (Reject) ആയതിനു വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
7. ആധാർ കാർഡിന്റെ പകർപ്പ്.
8. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
9. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിൻ്റെയോ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെയോ പകർപ്പ്.
10. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്ന്).
11. റേഷൻ കാർഡിന്റെ പകർപ്പ്.
അവസാന തീയതി
- വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 25.11.2026
- ഓൺലൈൻ രജിസ്ട്രേഷൻ പ്രിൻ്റൌട്ടും മറ്റു അനുബന്ധ രേഖകളും ന്യൂനപക്ഷ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 33, എന്ന മേൽ വിലാസത്തിൽ 30.11.2026 തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത്, ഓൺലൈൻ രജിസ്ട്രേഷൻ പ്രിൻ്റൌട്ടും മറ്റു അനുബന്ധ രേഖകളും വകുപ്പിലേക്ക് നേരിട്ടോ/തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷകൾ മാത്രമാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾ 0471-2300523, 0471-2300524 എന്നീ നമ്പറുകളിൽ ലഭ്യമാകുന്നതാണ്.
https://mwdscholarship.kerala.gov.in/ എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 20.01.2026.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 നവംബർ 25
ഫോൺ : 0471 2300524, 0471-2302090, 0471-2300523.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : CA/ICWA CMA/CS Scholarship
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







