APJ ABDUL KALAM SCHOLARSHIP

APJ ABDUL KALAM SCHOLARSHIP : KERALA

APJ Abdul Kalam Scholarship

എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്: ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷ

2025 - 2 6 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ക്കുള്ള വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന  തീയതി 20.01.2026 - വരെ ദീർഘിപ്പിച്ചിരിക്കുന്നു  

സർക്കാർ/സർക്കാർ എയ്‌ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം നൽകുന്നതിലേക്കായി എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്പിനുളള അപേക്ഷ ക്ഷണിക്കുന്നു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 6,000/- രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നല്കുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷികവരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വർഷക്കാരെയും മൂന്നാം വർഷക്കാരെയും സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുളളു കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്കോളർഷിപ്പിന് പരിഗണിക്കുന്നതാണ്. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്‌കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2025-26 സാമ്പത്തിക വർഷത്തെ എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് (APJ Abdul Kalam Scholarship) അപേക്ഷ ക്ഷണിച്ചു. പോളിടെക്നിക്കുകളിൽ ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.

ഈ സ്കോളർഷിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ നൽകുന്നു:

ആർക്കൊക്കെ അപേക്ഷിക്കാം? (Eligibility)

  • മതവിഭാഗം: മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

  • കോഴ്സ്: സർക്കാർ/സർക്കാർ എയ്‌ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരായിരിക്കണം.

  • വർഷം: ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമല്ല, രണ്ടാം വർഷക്കാരെയും മൂന്നാം വർഷക്കാരെയും സ്കോളർഷിപ്പിനായി പരിഗണിക്കും.

  • മുൻഗണന: ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ (APL) വിഭാഗത്തെയും പരിഗണിക്കും.

  • സ്വാശ്രയ കോഴ്സുകൾ: സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

  • മറ്റ് നിബന്ധനകൾ:

    • കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായിരിക്കണം.

    • അപേക്ഷകർക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

    • കഴിഞ്ഞ വർഷം ഈ സ്കോളർഷിപ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല (ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ).

സ്കോളർഷിപ്പ് തുക

  • 6,000 രൂപ യാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.

  • ആകെ സ്കോളർഷിപ്പിൽ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട് (പെൺകുട്ടികൾ ഇല്ലാത്ത പക്ഷം ആൺകുട്ടികളെയും പരിഗണിക്കും).

അപേക്ഷിക്കേണ്ട വിധം

  1. www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  2. One-time registration എന്നതിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

  3. ലഭിക്കുന്ന യൂസർനെയിമും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

  4. പ്രൊഫൈൽ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും രേഖപ്പെടുത്തുക.

  5. Apply for scholarship എന്നതിൽ ക്ലിക്ക് ചെയ്യുക.

  6. വിവരങ്ങൾ സമർപ്പിച്ച ശേഷം Final submit നൽകി പ്രിന്റ് ഡൗൺലോഡ് ചെയ്യുക.

ആവശ്യമായ രേഖകൾ

ഓൺലൈൻ അപേക്ഷയുടെ പ്രിന്റിനൊപ്പം താഴെ പറയുന്ന രേഖകൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം:

  1. രജിസ്ട്രേഷൻ പ്രിന്റൗട്ട്.

  2. എസ്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്.

  3. അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ്.

  4. ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, അഡ്രസ്സ് എന്നിവ വ്യക്തമായിരിക്കണം).

  5. ആധാർ കാർഡിന്റെ പകർപ്പ്.

  6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.

  7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ്.

  8. വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.

  9. റേഷൻ കാർഡിന്റെ പകർപ്പ്.

 https://mwdscholarship.kerala.gov.in/  എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 20.01.2026.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജനുവരി 20


കൂടുതൽ വിവരങ്ങൾക്ക്: APJ Abdul Kalaam Scholarship(APJAK) - Instructions 

ഫോൺ : 0471 2300524, 0471-2302090, 0471-2300523.

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply APJ Abdul Kalam Scholarship(APJAK)


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal