SOUTHERN RAILWAY RECRUITMENT

SOUTHERN RAILWAY APPRENTICE RECRUITMENT

Southern Railway Apprentice Recruitment

ദക്ഷിണ റെയിൽവേയിൽ ഒഴിവുകൾ

ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം.

സതേൺ റെയിൽവേയിൽ അപ്രന്റീസ് ഷിപ്പിന് അവസരം. വിവിധ തസ്തികകളിൽ ആയി 4471 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രം 777 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട മേഖലയിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ചില തസ്തികകൾക്ക് പത്താം ക്ലാസ് യോഗ്യത മതിയാകും. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്നവർക്ക് മാത്രമാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രം 777 ഒഴിവുകളാണ് ഉള്ളത്.

യോഗ്യത- ഒഴിവുകൾ

1. ഫിറ്റർ (Fitter) - 1,241 ഒഴിവുകൾ

പത്താം ക്ലാസ് : 85 ഒഴിവുകൾ

ഐടിഐ വിഭാഗം: 1,156 ഒഴിവുകൾ


2. ഇലക്ട്രീഷ്യൻ - 549 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 549 ഒഴിവുകൾ


3. വെൽഡർ: 777 ഒഴിവുകൾ

പത്താം ക്ലാസ്: 38 ഒഴിവുകൾ

ഐടിഐ വിഭാഗം: 739 ഒഴിവുകൾ


4. കോപ്പ / പാസ (COPA / PASAA) -479 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

എക്സ്-ഐടിഐ വിഭാഗം: 479 ഒഴിവുകൾ


5. ഗ്യാസ് കട്ടർ-162 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 162 ഒഴിവുകൾ


6. മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് - 168 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 168 ഒഴിവുകൾ


7. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ: 239 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 239 ഒഴിവുകൾ


8. പെയിന്റർ - 159 ഒഴിവുകൾ

പത്താം ക്ലാസ്: 20 ഒഴിവുകൾ

ഐടിഐ വിഭാഗം: 139 ഒഴിവുകൾ


9. കാർപെന്റർ- 114 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 114 ഒഴിവുകൾ


10. ഡീസൽ മെക്കാനിക് : 113 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 113 ഒഴിവുകൾ


11. ഇലക്ട്രോണിക് മെക്കാനിക്: 116 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 116 ഒഴിവുകൾ


12. മെക്കാനിക് റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് - 65 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 65 ഒഴിവുകൾ


13. ടർണർ (Turner) - ആകെ: 35 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 35 ഒഴിവുകൾ


14. മെഷിനിസ്റ്റ് (Machinist) - ആകെ: 59 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 59 ഒഴിവുകൾ


15. മെക്കാനിക് മോട്ടോർ വെഹിക്കിൾ (MMV) - ആകെ: 35 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 35 ഒഴിവുകൾ


16. വയർമാൻ (Wireman) - ആകെ: 62 ഒഴിവുകൾ

പത്താം ക്ലാസ്: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 62 ഒഴിവുകൾ


17. പ്ലംബർ - ആകെ: 30 ഒഴിവുകൾ

ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 30 ഒഴിവുകൾ


18. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ : 20 ഒഴിവുകൾ

ഫ്രഷർ വിഭാഗം: 20 ഒഴിവുകൾ (റേഡിയോളജി: 3, പാത്തോളജി: 8, കാർഡിയോളജി: 9)

എക്സ്-ഐടിഐ വിഭാഗം: ഒഴിവുകൾ ഇല്ല


19. സ്റ്റെനോഗ്രാഫർ / സെക്രട്ടേറിയൽ അസിസ്റ്റന്റ് (SSA) : 35 ഒഴിവുകൾ

ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല

എക്സ്-ഐടിഐ വിഭാഗം: 35 ഒഴിവുകൾ


20. ഐസിടിഎസ്എം (ICTSM) - : 20 ഒഴിവുകൾ

ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 20 ഒഴിവുകൾ (Information & Communication Technology System Maintenance)


21. ഇൻസ്ട്രുമെന്റ് മെക്കാനിക് - 20 ഒഴിവുകൾ

ഫ്രഷർ വിഭാഗം: ഒഴിവുകൾ ഇല്ല

ഐടിഐ വിഭാഗം: 20 ഒഴിവുകൾ


വിദ്യാഭ്യാസ യോഗ്യത

  • ഫ്രഷർ (Fitter, Painter, Welder): 50% മാർക്കോടെ പത്താം ക്ലാസ് ജയം.
  • ഫ്രഷർ (MLT - Radiology, Pathology, Cardiology): ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ 50% മാർക്കോടെ പ്ലസ് ടു (12th) ജയം.
  • എക്സ്-ഐടിഐ (Ex-ITI): 50% മാർക്കോടെ പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും (NCVT/SCVT) ഉണ്ടായിരിക്കണം.

പ്രായപരിധി

  • അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് തികഞ്ഞിരിക്കണം.
  • ഫ്രഷേഴ്‌സ് (Freshers) വിഭാഗത്തിന് പരമാവധി 22 വയസ്സും, എക്സ്-ഐടിഐ (Ex-ITI) / എംഎൽടി (MLT) വിഭാഗങ്ങൾക്ക് പരമാവധി 24 വയസ്സും ആയിരിക്കണം.
  • ഒബിസി (OBC) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, എസ്‌സി/എസ്‌ടി (SC/ST) ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

സ്റ്റൈപ്പൻഡ് വിവരങ്ങൾ

  • ഫ്രഷേഴ്‌സ് (പത്താം ക്ലാസ് ): പ്രതിമാസം 8,200 രൂപ
  • ഫ്രഷേഴ്‌സ് (പ്ലസ് ടു ): പ്രതിമാസം 9,600 രൂപ
  • ഐടിഐ (Ex-ITI) : പ്രതിമാസം 9,600 രൂപ
  • രണ്ടാം വർഷ പരിശീലനത്തിൽ സ്റ്റൈപ്പൻഡ് തുകയിൽ 10 ശതമാനവും, മൂന്നാം വർഷത്തിൽ 15 ശതമാനവും വർദ്ധനവ് ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് രീതി

  • യാതൊരുവിധ പരീക്ഷകളും ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്.
  • ഫ്രഷർ വിഭാഗത്തിന് പത്താം ക്ലാസിലെ മാർക്കും, എക്സ്-ഐടിഐ വിഭാഗത്തിന് പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കുകൾ തുല്യമായി പരിഗണിച്ചും, എംഎൽടി വിഭാഗത്തിന് പ്ലസ് ടു മാർക്കും കണക്കാക്കിയാണ് മെറിറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷിക്കേണ്ടവിധം 
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://sronline.etrpindia.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 27

Official Website : https://sronline.etrpindia.com/


കൂടുതൽ വിവരങ്ങൾക്ക്: Railway Recruitment Notification


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Railway Recruitment Board Website

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal