KOCHI METRO RECRUITMENT

KOCHI METRO RECRUITMENT

Kochi Metro Jobs

കൊച്ചി മെട്രോ റിക്രൂട്ട്മെന്റ്

കൊച്ചി മെട്രോയിൽ ജോലി അവസരം; HR, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് (HR), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR) തസ്തികകളിലാണ് ഒഴിവുകൾ. നിയമബിരുദം (LLB) ഉള്ളവർക്ക് HR വിഭാഗത്തിലെ തസ്തികകളിൽ മുൻഗണന ലഭിക്കും.

മാനേജർ (ഫിനാൻസ്)

ഒഴിവ്: 1

  • ശമ്പള സ്കെയിൽ: ₹60,000 – ₹1,80,000 (IDA)

യോഗ്യത

  • CA / CMA (ICWAI), അല്ലെങ്കിൽ
  • ഫുൾടൈം MBA (Finance) – കുറഞ്ഞത് 60% മാർക്ക്.

പ്രവൃത്തിപരിചയം

  • യോഗ്യത നേടിയ ശേഷം കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം.
  • IND AS ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, GST, ഇൻകം ടാക്സ് കോംപ്ലയൻസ് എന്നിവ കൈകാര്യം ചെയ്ത പരിചയം ആവശ്യമാണ്.
  • SAP പരിജ്ഞാനവും ലിസ്റ്റഡ് കമ്പനികളിലെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന.

പ്രായപരിധി

  • 2026 ഓഗസ്റ്റ് 1-ന് 40 വയസ് കവിയരുത്.
  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

എക്സിക്യൂട്ടീവ് (HR) / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR)

ആകെ ഒഴിവുകൾ: 2

  • ശമ്പളം: ₹30,000 – ₹1,20,000

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഫുൾടൈം റെഗുലർ MBA (HR) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • കുറഞ്ഞത് 60% മാർക്ക് നിർബന്ധം.
  • LLB യോഗ്യതയുള്ളവർക്ക് മുൻഗണന.

പ്രവൃത്തിപരിചയം

  • യോഗ്യത നേടിയ ശേഷം HR, Personnel Management, Industrial Relations മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.
  • പൊതുമേഖലാ സ്ഥാപനങ്ങളിലോ വാർഷിക വിറ്റുവരവ് ₹200 കോടിയിലധികമുള്ള സ്വകാര്യ സ്ഥാപനങ്ങളിലോ പ്രവർത്തിച്ചിരിക്കണം.
  • സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗാർഥികൾ നിലവിൽ കുറഞ്ഞത് ₹5.50 ലക്ഷം വാർഷിക CTC ലഭിക്കുന്നവരായിരിക്കണം.

പ്രായപരിധി

  • 2026 ഓഗസ്റ്റ് 1-ന് 30 വയസ് കവിയരുത്.
  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ/കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://kochimetro.org/careers/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഓഗസ്റ്റ് 27

 Official Website : https://kochimetro.org/

കൂടുതൽ വിവരങ്ങൾക്ക് : Kochi Metro Recruitment


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kochi Metro Recruitment



ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal