BARBERSHOP RENOVATION GRANT SCHEME

BARBERSHOP RENOVATION GRANT SCHEME KERALA

Barbershop Renovation Scheme

ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം 

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ തൊഴിൽ, സ്വയംതൊഴിൽ പ്രോത്സാഹന പദ്ധതി

പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായ പദ്ധതികൾ: തീയതി നീട്ടി

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി, അഭിഭാഷക ധനസഹായ പദ്ധതി, പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതി, പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാൻഡ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 വരെ നീട്ടി.

വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ

ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി:
കൊല്ലം - 0474-2914417, എറണാകുളം- 0484- 2983130, പാലക്കാട് - 0492-2222335, കോഴിക്കോട് - 0495-2377786.

അഭിഭാഷക ധനസഹായ പദ്ധതി:
കൊല്ലം - 0474-2914417, എറണാകുളം- 0484- 2983130, പാലക്കാട് - 0492-2222335, കോഴിക്കോട് - 0495-2377786.

പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതി:
കൊല്ലം- 0474 3914417, എറണാകുളം- 0484 2983130, പാലക്കാട്- 0492 2222335, കോഴിക്കോട്- 0495 2377786.

പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റ്:
കൊല്ലം- 0474 3914417, എറണാകുളം- 0484 2983130, പാലക്കാട്- 0492 2222335, കോഴിക്കോട്- 0495 2377786

പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായം: സംസ്ഥാനത്ത് കളിമൺപാത്ര നിർമാണം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് യൂണിറ്റിന് പരമാവധി 2.5 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് 60 ശതമാനം വരെ ധനസഹായം ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും ബന്ധപ്പെട്ട മേഖലാ ഓഫീസിൽ നൽകണം.

അഭിഭാഷക ധനസഹായ പദ്ധതി: നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 2024 ജൂലൈ 1 മുതൽ 2026 ജൂലൈ 31 വരെ കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് അപേക്ഷിക്കാം.

പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള പരിശീലനവും ടൂൾകിറ്റ് ഗ്രാന്റും: ഒ.ബി.സി. വിഭാഗത്തിൽപ്പെടുന്ന പരമ്പരാഗത കരകൗശല വിദഗ്ധർക്കും കൈപ്പണിക്കാർക്കും പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾക്കും തൊഴിൽപരിശീലനവും ടൂൾകിറ്റ് ഗ്രാന്റും നൽകും. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. 60 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം: പിന്നാക്ക സമുദായത്തിൽപ്പെട്ട ബാർബർ ഷോപ്പുകളും യൂണിസെക്‌സ് സലൂണുകളും നടത്തുന്നവർക്ക് തൊഴിൽസ്ഥാപനങ്ങൾ ആധുനികവത്കരിക്കുന്നതിന് 40,000 രൂപ വരെ ധനസഹായം നൽകും. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. 18 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

എല്ലാ പദ്ധതികളിലേക്കും https://bwin.kerala.gov.in/  പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക്: കൊല്ലം മേഖലാ ഓഫീസ് - 0474-2914417, എറണാകുളം മേഖലാ ഓഫീസ് - 0484-2983130, പാലക്കാട് മേഖലാ ഓഫീസ് - 0492-2222335, കോഴിക്കോട് മേഖലാ ഓഫീസ് - 0495-2377786.

  സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന "ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം" എന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവരും പരമ്പരാഗതമായി ബാർബർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം.

അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.

1 അപേക്ഷകൻ സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.

2 അപേക്ഷകൻ കേരളീയനയിരിക്കണം

3 അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.

4 അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 25,000/- രൂപ ആയിരിക്കും

5 അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.

6 ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.

7 ഗ്രാമപ്രദേശങ്ങളിൽ ബാർബർഷോപ്പ് നടത്തുന്നവർക്ക് മുൻഗണന നൽകുന്നതാണ്.

8 എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ ബാർബർഷോപ്പുകൾക്ക് ആനുകൂല്യം അനുവദിക്കുന്നതല്ല.

9 https://bcdd.kerala.gov.in/ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

10 അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

11 യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.

12 ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.

13 ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.

14 അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/പ്രസിഡൻ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്), സ്ഥാപനത്തിൻ്റെ ഉൾഭാഗം വ്യക്തമായി കാണുന്ന വിധത്തിലുള്ള നിലവിലെ ഫോട്ടോ, ആധാർ കാർഡ്, കടയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/വാടക കരാർ, ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.

15 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാറിൽ ഏർപ്പെട്ടതിനുശേഷം 15,000/- രൂപ ആദ്യ ഗഡുവായി നൽകുന്നതും ആകെ 50,000/- രൂപയിൽ കുറയാത്ത വൌച്ചർ/ബിൽ ഹാജരാക്കുന്ന മുറക്ക് ഫണ്ടിൻ്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ (രണ്ടാം ഗഡുവായി 10,000/- രൂപ) പരമാവധി 25,000/- രൂപ അനുവദിക്കുന്നതുമായിരിക്കും.

16 ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, https://bcdd.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.

17 പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.

18 കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ അവസാന തീയതി : 2026 സെപ്റ്റംബർ 20

Official Website: https://bwin.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക് :  Barbershop Renovation Grant Scheme

ഫോൺ:  0495 2377786.

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Barbershop Renovation Grant Scheme

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Barbershop Renovation Scheme Kerala Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal