NFR RECRUITMENT

NFR APPRENTICE RECRUITMENT

NFR Apprentice Recruitment

NFR റിക്രൂട്ട്മെൻ്റ് 

റെയിൽവേയിൽ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം.

റെയിൽവേയിൽ വീണ്ടും അവസരം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ (NFR) ആക്ട് അപ്രന്റിസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 6,777 അപ്രന്റിസ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലാകും നിയമനം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19.

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19.

പ്രധാന വകുപ്പുകളും ട്രേഡുകളും

മെക്കാനിക്കൽ വകുപ്പ്

പ്ലംബർ,കാർപെന്റർ,വെൽഡർ,ഫിറ്റർ,ടേണർ,മെഷീനിസ്റ്റ്,ഇലക്ട്രീഷ്യൻ,മെക്കാനിക് ഡീസൽ,റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്,പെയിന്റർ

ഇലക്ട്രിക്കൽ വകുപ്പ്

ഇലക്ട്രീഷ്യൻ,വയർമാൻ,ലൈൻമാൻ

എഞ്ചിനീയറിങ് വകുപ്പ്

സർവേയർ,ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ,മേസൺ,ബിൽഡിംഗ് മെയിന്റനൻസ് ടെക്നീഷ്യൻ,സാനിറ്ററി ഹാർഡ്‌വെയർ ഫിറ്റർ

എസ് & ടി വകുപ്പ്

ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്,ഫിറ്റർ, കാർപെന്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, വെൽഡർ

മെഡിക്കൽ വകുപ്പ്

ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ,മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ - പതോളജി,മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ - റേഡിയോളജി

മറ്റ് വകുപ്പുകൾ

സെക്രട്ടേറിയൽ അസിസ്റ്റന്റ്,കോപ (COPA - Computer Operator & Programming Assistant),കംപ്യുട്ടർ നെറ്റ്‌വർക്കിംഗ് ടെക്നീഷ്യൻ

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് (മെട്രിക്കുലേഷൻ/SSLC) വിജയിച്ചിരിക്കണം.
  • കൂടാതെ NCVT/SCVT അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (ITI) സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
  • അപേക്ഷിക്കുന്ന ട്രേഡിന് അനുയോജ്യമായ ഐടിഐ യോഗ്യത നിർബന്ധമാണ്.

സ്റ്റൈപെൻഡ്

പരിശീലനകാലത്ത് പ്രതിമാസം 9,600 മുതൽ 11,040 രൂപ വരെ സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനകാലത്ത് ഹോസ്റ്റൽ സൗകര്യം ലഭ്യമല്ല. താമസസൗകര്യം പരിശീലനാർത്ഥികൾ സ്വയം കണ്ടെത്തണം.

അപേക്ഷിക്കേണ്ടവിധം 
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://app.nfr-recruitment.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഓഗസ്റ്റ് 19.

Official Website : https://app.nfr-recruitment.in/


കൂടുതൽ വിവരങ്ങൾക്ക് : NFR Recruitment Website


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : NFR Recruitment Website


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal