MILITARY NURSING ADMISSION

MILITARY NURSING ADMISSION (AFMS)

Military Nursing Admission

മിലിറ്ററി നഴ്സ‌ിങ് പ്രവേശനം

മിലിറ്ററി നഴ്‌സിങ് പ്രവേശനം: അവസരം നീറ്റ് 2026 യോഗ്യത നേടിയ പെൺകുട്ടികൾക്ക്

AFMS-ന് കീഴിലുള്ള നഴ്സിംഗ് കോളേജുകളിൽ 2026 ലെ ബിഎസ്‌സി നഴ്സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ 2026 ഓഗസ്റ്റ് 03 (രാവിലെ 11 മണി) വരെ നീട്ടിയിരിക്കുന്നു. സമർപ്പിച്ച അപേക്ഷയിലെ എന്തെങ്കിലും തിരുത്തലുകൾക്കായി, ദയവായി plan.plan15@nic.in എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അപേക്ഷാ റഫറൻസ് നമ്പറും തിരുത്തൽ ആവശ്യമുള്ള ഫീൽഡും ഉദ്ധരിച്ച് ഒരു മെയിൽ അയയ്ക്കുക. 2026 ഓഗസ്റ്റ് 03 ന് ശേഷം ഒരു അന്വേഷണമോ മെയിലോ സ്വീകരിക്കുന്നതല്ല.

മിലിറ്ററി നഴ്സ‌ിങ് പ്രവേശനത്തിന് ഇന്നു രാവിലെ 11 മുതൽ റജിസ്റ്റർ ചെയ്യാം. നീറ്റ് 2026 യോഗ്യത നേടിയ പെൺകുട്ടികൾക്കാണ് അവസരം.

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന് (എഎഫ്എംഎസ്) കീഴിലുള്ള 6 നഴ്സിങ് കോളജുകളിലായി 220 സീറ്റുകളാണ് 4 വർഷ ബിഎസ്‌സി നഴ്സിങ്ങിനുള്ളത്. https://www.joinindianarmy.nic.in/ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 31. അപേക്ഷാഫീ 200 രൂപ. പട്ടികവിഭാഗക്കാർക്കു ഫീ ഇല്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് വിഷയങ്ങൾ പഠിച്ച് ആദ്യ അവസരത്തിൽത്തന്നെ 50% മാർക്കോടെ 12 വിജയിച്ചവർക്ക് അപേക്ഷിക്കാം.

2001 ഒക്ടോബർ ഒന്നിനും 2009 സെപ്റ്റംബർ 30നും (2 തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം. കുറഞ്ഞത് 152 സെന്റിമീറ്റർ ഉയരമുണ്ടാകണം. 18 വയസ്സ് തികയാത്തവർക്ക് 2 സെന്റിമീറ്റർ ഇളവു ലഭിക്കും. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തിൻ്റെ പരിധി ഉൾപ്പെടുന്ന പട്ടിക വെബ്സൈറ്റിലെ നോട്ടിഫിക്കേഷനിലുണ്ട്. അപേക്ഷകർ അവിവാഹിതരോ വിവാഹമോചിതരോ ആശ്രിതരില്ലാത്ത വിധവകളോ ആയിരിക്കണം.

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകരുടെ നീറ്റ് യുജി സ്കോറിൻ്റെ അടിസ്‌ഥാനത്തിൽ പ്രാഥമിക ചുരുക്കപ്പട്ടിക തയാറാക്കും. ഇവർ ഡൽഹിയിൽ നടക്കുന്ന തിരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കണം. ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലിഷ് ചോദ്യങ്ങളടങ്ങുന്ന കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ് (ടിഒജിഐജിഇ) ആദ്യം. ആകെ 40 ചോദ്യങ്ങൾ. ശരിയുത്തരത്തിന് 2 മാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് 0.5 മാർക്ക് നെഗറ്റീവ്. തുടർന്ന് സൈക്കളോജിക്കൽ അസസ്മെന്റ്, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ ഉണ്ടാകും. നീറ്റ് യുജി, ടിഒജിഐജിഇ, സൈക്കളോജിക്കൽ അസസ്മെന്റ്, അഭിമുഖം എന്നിവയുടെ സ്കോർ കൂട്ടിയാണ് അന്തിമ മെറിറ്റ് പട്ടിക തയാറാക്കുക. മെഡിക്കൽ പരിശോധന വിജയിക്കുകയും വേണം.

മെഡിക്കൽ മാനദണ്ഡങ്ങൾ,അപേക്ഷ ഫീസ്,മറ്റു വിവരങ്ങൾ എന്നിവ അറിയാൻ https://www.joinindianarmy.nic.in/ സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഓഗസ്റ്റ് 03 (രാവിലെ 11 മണി)

Official Website : https://www.joinindianarmy.nic.in/


കൂടുതൽ വിവരങ്ങൾക്ക് : Military Nursing Admission Website


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Military Nursing Admission Website




Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal