STATE ELIGIBILITY TEST

SET (STATE ELIGIBILITY TEST) APPLICATION -MALAYALAM

STATE ELIGIBILITY TEST (SET) JULY - 2025
State Eligibility Test Kerala

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലൈ - 2025

ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ - 2025 ഓൺലൈൻ രജിസ്ട്രഷൻ 2024 മെയ് 28 വരെ.

Join Kerala Online Services Update Community Group

kerala csc group

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന്‌ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സ്റ്റ്‌ (സ്റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്റ്റ്) G.O.(Rt) No.875/2025/GEDN dated 25/04/2025 പ്രകാരം പരീക്ഷ നടത്തുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ എല്‍.ബി.എസ്‌. സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ ടെക്നോളജിയെയാണ്‌. സെറ്റ്‌ ജൂലൈ 2025-ന്റെ പ്രോസ്പെക്ടസും, സിലബസും എല്‍ ബി എസ്‌ സെന്ററിന്റെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50% ത്തില്‍ കുറയാതെ മാര്‍ക്ക്‌ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡ്‌-ഉം ആണ്‌ അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്‌. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. LTTC, DLED തുടങ്ങിയ ട്രെയിനിംഗ്‌ കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന്‌ പരിഗണിക്കുന്നതാണ്‌.എസ്‌.സി./എസ്‌.ടി, വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദ ത്തിന്‌ 5% മാര്‍ക്കിളവ്‌ അനുവദിച്ചിട്ടുണ്ട്‌. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക്‌ താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ്‌ പരീക്ഷയ്ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.

സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. General വിഭാഗത്തിൽ പെട്ടവർക്ക് 1300 രൂപയും, SC/ST/PWD വിഭാഗക്കാർക്ക് 750 രൂപയും എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.

Join Kerala Online Services Update Community Group

kerala csc group


അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 1)പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. 2)അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരി ക്കണം. 3) മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എ ഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായ തായി പരിഗണിക്കുന്നതല്ല.

ഈ പരീക്ഷയ്ക്കു് ഓൺ ലൈൻ ആയി 28/04/2025 മുതൽ 28/05/2025 വരെ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്.പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്‌.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെ ടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമീലെയർ വിഭാഗ ത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 4 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം ടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷയോ പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺ ലൈൻ അപേക്ഷയോടൊപ്പം ജൂൺ 2 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെൻ്ററിൽ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെൻ്ററിൻ്റെ വെബ് സൈറ്റിൽ 'ഓൺലൈൻ' ആയി രജിസ്റ്റർ ചെയ്ത‌ിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ 2025 മേയ് 28 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്.*കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മെയ് 28


കൂടുതൽ വിവരങ്ങൾക്ക്: SET (State Eligibility Test) Notification    SET (State Eligibility Test) Prospectus

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply SET (State Eligibility Test)

State Eligibility Test Poster


പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്.

SET Kerala Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal