KTET CERTIFICATE VERIFICATION

KERALA TEACHER ELIGIBILITY TEST (KTET) – CERTIFICATE VERIFICATION

KTET Certificate Verification

കെ-ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് പരിശോധന 

പരീക്ഷാഭവൻ 2026 ഫെബ്രുവരി 22, 23 തീയതികളിൽ നടത്തിയ കെ-ടെറ്റ് ഡിസംബർ 2025 പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടുള്ളതും വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ചുവടെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് 30/06/2026 മുതൽ 12/07/2026 വരെ ജില്ലാവിദ്യാഭ്യാസ ഓഫീസുകളിൽ സൗകര്യപ്രദമായ രീതിയിൽ തീയതി ക്രമീകരിച്ച് വെരിഫിക്കേഷൻ നടത്തേണ്ടതാണ്. അർഹരായ എല്ലാ പരീക്ഷാർത്ഥികളെയും ഉചിതമാർഗ്ഗേന അറിയിപ്പ് നൽകി ജില്ലാവിദ്യാഭ്യാസ ആഫീസർമാർ മറ്റു ദൈനംദിന ജോലികൾക്കും എസ്‌.എസ്.എൽ.സി. പരീക്ഷ യുടെ നടപടി ക്രമങ്ങൾക്കും തടസ്സം വരാത്ത വിധത്തിൽ ഉചിതമായ ക്രമീകരണം വരുത്തി സർട്ടിഫിക്കറ്റുകളുടെ പരിശോധന പൂർത്തീകരിക്കേണ്ടതാണ്.

2025 ഡിസംബർ വിജ്ഞാപന പ്രകാരം നടന്ന കെ-ടെറ്റ് പരീക്ഷയുടെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ പരീക്ഷയെഴുതി വിജയിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന  ജൂലൈ രണ്ട്, മൂന്ന്, ആറ്, ഏഴ്  തീയതികളിൽമാവേലിക്കരജില്ലാവിദ്യാഭ്യാസ ഓഫീസിൽ  നടക്കും. 

കാറ്റഗറി ഒന്ന്, നാല് വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട്, മൂന്ന്  തീയതികളിലും കാറ്റഗറി രണ്ട്, മൂന്ന് വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറ് , ഏഴ് തീയതികളിലും നടക്കും. 

പരീക്ഷാർഥികൾ അന്നേ ദിവസം യോഗ്യത സംബന്ധിച്ച അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണെന്ന് മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ

അറിയിച്ചു. (സമയം- 10.30-4.30). ഫോൺ: 0479-2302206.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക 

Official Website : https://ktet.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക് : KTET Website




ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal