CALICUT UNIVERSITY Integrated PG 2026 - 27 (IPCAP 2026)
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 5 വർഷ ഇന്റഗ്രേറ്റഡ് പി.ജി. (IPCAP)
കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെൻ്റ് /എയ്‌ഡഡ് കോളേജുകളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള 5 വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 5 ഗവണ്മെന്റ്/ എയ്ഡഡ് കോളേജുകളിലാണ് ഈ പ്രോഗ്രാമുകൾ നടത്തപ്പെടുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 12.06.2026.
അപേക്ഷാ ഫീസ് :-
- എസ്.സി./എസ്.ടി. - 220/ രൂപ.
- മറ്റുള്ളവർ - 520/- രൂപ.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻ്റെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്‌വേഡും https://admission.uoc.ac.in ->Integrated PG ->Apply Now എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിൻ്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ ലഭിക്കുന്ന പാസ്സ്‌വേർഡിൻ്റെ രഹസ്യ സ്വഭാവം വെളിപ്പെടുത്താൻ പാടില്ലാത്തതും പ്രവേശനപ്രക്രിയ അവസാനിക്കുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.
അലോട്ട്മെന്റ്, അഡ്ധിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത് സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും https://admission.uoc.ac.in പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശങ്ങള്‍, സര്‍വ്വകലാശാല വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ്/അഡ്യിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്ൃക്തിഗത അറിയിപ്പുകള്‍ സര്‍വ്വകലാശാല നല്‍കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ജൂൺ 12
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: Calicut University ( IPCAP )
ഫോൺ : 0494 2660600, 2407016, 2407017.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ലിസ്റ്റ്: Calicut University College List
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Calicut University ( IPCAP )
DEGREE DATA COLLECTION FORM MALAYALAM
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








