SSC (STAFF SELECTION COMMISSION) TRANSLATORS EXAMINATION
SSC ട്രാൻസ്ലേറ്റർ വിജ്ഞാപനം.
84 ട്രാൻസ്ലേറ്റർ, ട്രാൻസ്ലേറ്റർ ഓഫീസർ ഒഴിവുകളിലേക്ക് മെയ് 14 വരെ അപേക്ഷിക്കാം
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ
ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ഓർഗനൈസേഷനുകൾ എന്നിവയിലേക്ക് ട്രാൻസ്ലേലറ്റർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി- SSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതെല്ലാം ഗ്രൂപ്പ് ബി വിഭാഗത്തിൽപ്പെടുന്ന നോൺ-ഗസറ്റഡ് തസ്തികകളാണ്,
ജൂനിയർ ലെവൽ തസ്തികകൾ : ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, ജൂനിയർ ട്രാൻസ്ലേറ്റർ
യോഗ്യത
A) ഹിന്ദിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദത്തിനൊപ്പം ബിരുദതലത്തിൽ ഇംഗ്ലീഷ് നിർബന്ധിത/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി നിർബന്ധിത/ഇലക്ടീവ് വിഷയമായി ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. മറ്റ് ഏതെങ്കിലും വിഷയത്തിലാണ് ബിരുദമെങ്കിൽ ബിരുദ പഠനം ഹിന്ദി/ഇംഗ്ലീഷ് മീഡിയമോ ബിരുദ തലത്തിൽ നിർബന്ധിത വിഷയമായി ഹിന്ദിയോ ഇംഗ്ലീഷോ പഠിച്ചിരിക്കണം.
B) ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യുന്നതിൽ അംഗീകൃത ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തന ജോലിയിൽ രണ്ട് വർഷത്തെ പരിചയം.
സീനിയർ ലെവൽ തസ്തികകൾ :സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ
യോഗ്യത
A) ഹിന്ദിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദത്തിനൊപ്പം ബിരുദതലത്തിൽ ഇംഗ്ലീഷ് നിർബന്ധിത/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി നിർബന്ധിത/ഇലക്ടീവ് വിഷയമായി ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. മറ്റ് ഏതെങ്കിലും വിഷയത്തിലാണ് ബിരുദമെങ്കിൽ ബിരുദ പഠനം ഹിന്ദി/ഇംഗ്ലീഷ് മീഡിയമോ ബിരുദ തലത്തിൽ നിർബന്ധിത വിഷയമായി ഹിന്ദിയോ ഇംഗ്ലീഷോ പഠിച്ചിരിക്കണം.
B) ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനത്തിൽ അംഗീകൃത ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തന ജോലിയിൽ മൂന്ന് വർഷത്തെ പരിചയം.
ശമ്പളം:
- ജൂനിയർ ലെവൽ തസ്തികകൾ: 35,400- 1,12,400 രൂപ സ്കെയിൽ
- സീനിയർ ലെവൽ തസ്തികകൾ: 44900- 142400 രൂപ സ്കെയിൽ
പ്രായ പരിധി : 18 - 30 വയസ്സ് (01.08.2026 അടിസ്ഥാനമാക്കി) അർഹരായവർക്ക് മാനദണ്ഡപ്രകാരമള്ള ഉയർന്ന പ്രായപരിധി ഇളവുകൾ ലഭിക്കും.
അപേക്ഷാ ഫീസ്: 100 രൂപ
സ്ത്രീകൾ / എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി / വിമുക്ത ഭടർ എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
പ്രധാന തീയതികൾ (Important Dates)
- ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി മെയ് 14 രാത്രി 11 മണിവരെ 14.05.2026 (23:00 മണിക്കൂർ)
- ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മെയ് 15 രാത്രി 11 മണിവരെ
- അപേക്ഷാ ഫോം തിരുത്തൽ വിൻഡോ മെയ് 19 മുതൽ 20 രാത്രി 11 മണി വരെ
- കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് - സെപ്റ്റംബർ 2026
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 മെയ് 15
കൂടുതൽ വിവരങ്ങൾക്ക്: SSC Website : Notice of Stenographer Grade 'C' and 'D' Examination,
SSC രജിസ്‌ട്രേഷൻ : SSC Website
HOW TO REGISTER SSC
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







