VEHICLE FINE UPDATE

VEHICLE FINE UPDATE KERALA



ONE TIME CHALLAN SETTLEMENT UNDER AMNESTY SCHEME

Vehicle Fine Payment

വാഹന പിഴ അപ്ഡേറ്റ്

തീർപ്പ് കൽപ്പിക്കാത്ത ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ്


ചലാനുകൾ 50 ശതമാനമടച്ച് തീർപ്പാക്കാം. മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരം വീണ്ടും.2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം.2026 നവമ്പർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.


ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെല്ലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്കീം 2026 മാർച്ച് 31-നോ അതിനുമുമ്പോ ചുമത്തിയതും, കോടതി നടപടികളിലേക്ക് പോകാത്തതുമായ നിർദ്ദിഷ് വകുപ്പുകൾ പ്രകാരമുള്ള ചലാനുകൾക്ക് മാത്രമാണ് ഈ ഇളവ് ലഭ്യമാകുക. മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക. https://services.mvd.kerala.gov.in വഴി അപേക്ഷ നൽകി വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാം.


വാഹന പരിശോധന പിഴ എന്നത് എപ്പോളും ഒരു വാഹന ഉടമയെ സംബന്ധിച്ചിടത്തോളം വലിയൊരു നൂലാമാലയായിരുന്നു. കോടതിയിലോ RT ഓഫീസിലോ ഒക്കെ പോയി ക്യു നിന്ന് പിഴയടച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതും , സീറ്റ്ബെൽറ്റ് ഇടാത്തതും, ഡ്രൈവിങ്ങിൽ ഫോണിൽ സംസാരിച്ചതും , അമിത വേഗത  , ഓവർ ലോഡും തുടങ്ങി എല്ലാ തരം പിഴകളും ഇപ്പോൾ ഒരു വിരൽത്തുമ്പിൽ ആയിക്കഴിഞ്ഞു. 

ആവശ്യമായ രേഖകൾ

  1. Challan number
  2. Vehicle registration number and chasis Number
  3. Vehicle engine number
വാഹന ചലാനുകൾക്ക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്‌റ്റി)

2026 മാർച്ച് 31-നോ അതിനുമുമ്പോ ലഭിച്ചിട്ടുള്ള പോലീസ്, മോട്ടോർ വാഹന വകുപ്പ് ചലാനുകൾക്ക് ഇളവ് ലഭിക്കുന്നു.

പ്രധാന തീയതികൾ:
  • ചലാൻ പരിധി: 2026 മാർച്ച് 31-നോ അതിനുമുമ്പോ
  • അവസാന തീയതി: 2026 നവംബർ 1 മുതൽ 2027 ജനുവരി 31 വരെ അടയ്ക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : One Time Challan Settlement Under Amnesty Scheme Application Status


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : One Time Challan Settlement Under Amnesty Scheme Application


USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal