CERTIFICATE COURSE IN PROFESSIONAL DOG TRAINING AND CANINE FORENSICS
പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആൻഡ് കനൈൻ ഫോറൻസിക് : കാലിക്കറ്റ് സർവ്വകലാശാല അപേക്ഷിക്കാം
പത്താം ക്ലാസ് പാസായവർക്ക് പ്രൊഫഷണൽ ഡോഗ് ട്രെയിനറാകാൻ പഠിക്കാം, കാലിക്കറ്റ് സർവകലാശാല നടത്തുന്ന കോഴ്സിന് മാർച്ച് 23 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവ്വകലാശാല ഫോറൻസിക് പഠന വകുപ്പ്, തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ പുതുതായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആൻഡ് കനൈൻ ഫോറൻസിക് -2025(ബാച്ച് II) മൂന്ന് മാസ സർട്ടിഫിക്കറ്റ് കോഴ്‌സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി 2026 മാർച്ച് 23. പ്രവേശന വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ് (https://admission.uoc.ac.in/) സന്ദർശിക്കുക. ജനറൽ വിഭാഗത്തിനും എസ്.സി./എസ്.ടി വിഭാഗത്തിനും 145/- രൂപയാണ് അപേക്ഷാഫീസ്. കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് വകുപ്പ് കേരള പൊലീസ് അക്കാദമിയിൽ നടത്തുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആൻഡ് കനൈൻ ഫോറൻസിക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം നീണ്ടു നിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സാണിത്. അപേക്ഷാർത്ഥികൾ പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. ഡോഗ് ട്രെയിനിങ് ആൻഡ് കനൈൻ ഫോറൻസിക് കോഴ്സിലെ രണ്ടാം ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി മാർച്ച് 23 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 145 രൂപയാണ്. കോഴ്സ് ഫീസ് ഒരു ലക്ഷം രൂപയാണ്. അപേക്ഷാ ഫീസ് 145 രൂപ. ഫീസടച്ചതിനുശേഷം അപേക്ഷയുടെ പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകൂ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. മാർച്ച് 23 വരെ നൽകുന്ന അപേക്ഷകളുടെ ഹാർഡ് കോപ്പി നേരിട്ടോ തപാൽ മുഖേനയോ പൊലീസ് അക്കാദമിയിൽ മാർച്ച് 24 നകം ലഭിക്കണം. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം തപാൽ മുഖേനയോ നേരിട്ടോ പൊലീസ് അക്കാദമിയിൽ അപേക്ഷ ലഭ്യമാക്കേണ്ടത്.
ഹാർഡ് കോപ്പി ലഭിക്കേണ്ട വിലാസം
വകുപ്പ് മേധാവി, ഫോറൻസിക് സയൻസ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, കേരള പൊലീസ് അക്കാദമി, തൃശൂർ ഫോണ്‍ : 0487 2328770, ഇ-മെയിൽ : forensichod@uoc.ac.in കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ ഫോൺ : 0494 2407016, 7017, 26606
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: പിഴയില്ലാതെ 2026 മാർച്ച് 23
Official Website: https://admission.uoc.ac.in/
കൂടുതൽ വിവരങ്ങൾക്ക്: ertificate Course in Professional Dog Training and Canine Forensics -Batch II
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: e on Professional Dog Training and Canine Forensics
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







