JDC COURSE ADMISSION KERALA
ജെ.ഡി.സി കോഴ്‌സ് പ്രവേശനം
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി/എച്ച്.ഡി.സി & ബി.എം കോഴ്‌സുകൾക്ക് കേരള സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ജെ.ഡി.സി, എച്ച്.ഡി.സി & ബി.എം പരീക്ഷകൾ നടത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാർ ചെയർമാനായി ഒരു കേന്ദ്ര സഹകരണ പരീക്ഷാ ബോർഡ് സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെന്റിലേയും, സഹകരണ സ്ഥാപനങ്ങളിലേയും നിയമനങ്ങൾക്ക് ഒരു അവശ്യ യോഗ്യതയായി ഈ ഡിപ്ലോമകൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
പഠന കാലയളവ്
2026 ജൂൺ 1 -ാം തീയതി മുതൽ 2027 മാർച്ച് 31 വരെയാണ് ജെ.ഡി.സി കോഴ്സിന്റെ കാലയളവ്. ഇതിൽ 15 ദിവസം വീതം 2 പ്രാവശ്യം പ്രായോഗിക പരിശീലനത്തിന്റെ കാലയളവായിരിക്കും.
പ്രായപരിധി
ജനറൽ വിഭാഗം : 2026 ജൂൺ 1-ന് 16-നും 40-നും മദ്ധ്യേ പ്രായമുള്ളവർ
45 ആയിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരുടെ ഉയർന്ന പ്രായപരിധി വയസ്സും, ഒ.ബി.സി വിഭാഗക്കാരുടെ ഉയർന്ന പ്രായപരിധി 43 വയസ്സും ആയിരിക്കും. വിമുക്ത ഭടൻന്മാരെ സംബന്ധിച്ച് അവരുടെ പ്രതിരോധ വകുപ്പിലെ സേവന കാലയളവ് പരമാവധി പ്രായപരിധിയിൽ നിന്ന് ഒഴിവാക്കുന്നതാണ്. ഇതിലേയ്ക്ക് സേവന ദൈർഘ്യം കാണിക്കുന്ന ബന്ധപ്പെട്ട സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തിയിരിക്കണം.
സഹകരണ സംഘം ജീവനക്കാർ : 2026 ജൂൺ 1-ന് 18 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി ബാധകമല്ല.
പ്രവേശനത്തിനുള്ള യോഗ്യത
പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയോ, അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷയോ ജയിച്ചിരിക്കണം. ഗ്രേഡിംഗ് സമ്പ്രദായത്തിലാണെങ്കിൽ കുറഞ്ഞത് D+ ഗ്രേഡ് എങ്കിലും നേടി ജയിച്ചവരായിരിക്കണം.
അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ
(സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം)
1. ജനന തീയതിയും, വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്)
2. ബോണസ് പോയിന്റ് കിട്ടാൻ അർഹരായവർക്ക് ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്.
3. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാരാണെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി ബുക്കിൻ്റെ ബന്ധപ്പെട്ട പേജ്.
4. വികലാംഗരുടെ കാര്യത്തിൽ വികലാംഗത്വത്തിന്റെ സ്വഭാവവും, ശതമാനവും തെളിയിക്കുന്നതിന് പ്രസ്‌തുത വൈകല്യം സംബന്ധിച്ച് സ്പെഷ്യലൈസ് ചെയ്ത ഡോക്ടറുടെ പക്കൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
5. വിമുക്ത ഭടൻമാർ, അവരുടെ മകൻ/മകൾ/ഭാര്യ എന്നിവരുടെ കാര്യത്തിൽ ആയത് തെളിയിക്കുന്നതിന് സൈനിക വെൽഫയർ ഡയറക്‌ടറിൽ നിന്നോ, ജില്ലാ സൈനിക വെൽഫയർ ഓഫീസറിൽ നിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
6. സഹകരണ സംഘം ജീവനക്കാരുടെ കാര്യത്തിൽ അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള 1 മുതൽ III വരെയുള്ള സർട്ടിഫിക്കറ്റുകൾ ശരിയായ വിധം പുരിപ്പിച്ച് അപേക്ഷാ ഫോറത്തിൽ നിഷ്ക്കർഷിച്ചിരിക്കുന്ന പ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കണം. പ്രസ്‌തുത 3 സർട്ടിഫിക്കറ്റുകളും ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. (ദിവസകൂലി, ഓണററി, അപ്രന്റിസ്, കമ്മീഷൻ എജൻ്റ്, താൽക്കാലികം എന്നീ നിലകളിൽ ജോലി ചെയ്യുന്നവരെ ജീവനക്കാരായി പരിഗണിക്കുന്നതല്ല. അപ്രകാരമുള്ള സേവനം മൊത്തം സേവന ദൈർഘ്യം കണക്കാക്കുന്നതിൽ ഉൾപ്പെടുത്തുന്നതല്ല)
7. സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷകൾ ONLINE ആയി SUBMIT ചെയ്യേണ്ടതും, ആയതിൻ്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പികളും, സ്പോർട്സ് ക്വാട്ട സെലക്ഷനുവേണ്ടിയുള്ള യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സ്പോർട്‌സ് കൗൺസിൽ സെക്രട്ടറിയ്ക്ക് അയച്ചുകൊടുക്കേണ്ടതുമാണ്. മേൽ പറഞ്ഞ അപേക്ഷകർക്ക് ജനറൽ വിഭാഗത്തിൽ പ്രവേശനം നേടണമെന്നുണ്ടെങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്. സ്പോർട്ട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനം കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി തയ്യാറാക്കി നൽകുന്ന ലിസ്റ്റിന്റെ മുൻഗണനാ ക്രമത്തിൽ മാത്രമായിരിക്കും.
സ്ഥാപനങ്ങൾ, ട്രേഡുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ട്സ് വായിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഏപ്രിൽ 18
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







