CALICUT UNIVERSITY ONLINE PG
കാലിക്കറ്റ് സർവ്വകലാശാല ഓൺലൈൻ പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ പിജി കോഴ്സുകൾക്ക് യുജിസി അനുമതി, മാർച്ച് 20 വരെ അപേക്ഷിക്കാം സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാന്തരബിരുദ പ്രോഗ്രാമുകൾ നടത്തുന്നതിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് യു ജി സി അനുമതി നൽകിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തുന്ന ഓൺലൈൻ പിജി കോഴ്സുകൾക്ക് യുജിസി അനുമതി നൽകി. യുജിസി എൻടൈറ്റിൽ മോഡിൽ കോഴ്സുകൾ നടത്താനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു. സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാന്തരബിരുദ പ്രോഗ്രാമുകൾ നടത്തുന്നതിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് യു ജി സി അനുമതി നൽകിയത്. മാർച്ച് 31 ന് മുമ്പ് പ്രവേശന നടപടികൾ പൂർത്തീകരിച്ച് വിവരങ്ങൾ കൈമാറാൻ യൂണിവേഴ്സിറ്റിക്ക് യുജിസി നിർദ്ദേശം നൽകിയിട്ടുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിൽ ചേരാൻ ഇപ്പോൾ അപേക്ഷിക്കാമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു മാർച്ച് 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യൂക്കേഷന്റെ വെബ്സൈറ്റ് ആയ https://cdoe.uoc.ac.in/ വഴി അപേക്ഷിക്കണം. മാർച്ച് 20 ന് ശേഷം ഏഴ് ദിവസം കൂടി ഫൈനോടുകൂടി അപേക്ഷിക്കാൻ അനുമതിയുണ്ട്. 500 രൂപാ ഫൈൻ ഉൾപ്പടെ മാർച്ച് 27 വരെ അപേക്ഷിക്കാം. വിദേശത്തുള്ളവർക്കും ജോലി ഉള്ളവർക്കും പഠിക്കാവുന്ന നിലയിലാണ് ഈ പ്രോഗ്രാമുകൾ വിഭാവനം ചെയ്തിട്ടുള്ളതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. യുജിസിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടത്തുന്ന റഗുലർ കോഴ്സുകൾക്ക് തുല്യമായിരിക്കും ഈ പ്രോഗ്രാമുകളും. കോഴ്സിൽ ചേരുന്നവരുടെ സൗകര്യവും താൽപ്പര്യം അനുസരിച്ച് പഠനം ക്രമീകരിക്കാം. ഇതിൽ ചേരുന്നതിന് പ്രായപരിധിയില്ല. ഓരോ പ്രോഗ്രാമും രണ്ട് സ്കീമുകൾ പ്രകാരമാണ് നടത്തുന്നത്. പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലേണിങ് സപ്പോട്ട് സെന്ററുകളിലോ അഫിലിയേറ്റഡ് കോളജുകളിലോ വന്ന് എഴുതുന്നതാണ് ഒരു സ്കീം. പരീക്ഷയും പഠനവും പൂർണ്ണമായും ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്കീം. വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കീമിൽ ചേർന്ന് പഠിക്കാൻ സാധിക്കും. പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കൊന്നും വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ എത്തേണ്ട ആവശ്യമില്ല. നിരന്തരമായ സ്ക്രീനിങ്, വിദഗ്ധ അദ്ധ്യാപകരുടെ മേൽനോട്ടവും വിലയിരുത്തലും ഉണ്ടാകും. പാഠങ്ങൾ ലളിതമായി വിശദീകരിക്കുകയും ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷകളും ഓൺലൈനായി നടത്തുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തയ്യാറാക്കി സൂക്ഷിക്കേണ്ട രേഖകൾ
1. ആധാർ നമ്പർ/ പാസ്‌പോർട്ട് നമ്പർ
2. jpeg/.jpg/.png ഫോർമാറ്റിലുള്ള സമീപകാല ഫോട്ടോ (ഫയൽ വലുപ്പം: 5 KB – 1024 KB)
3. യോഗ്യതാ സർട്ടിഫിക്കറ്റ്.
4. SSLC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
5. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലെറ്റർ/ശുപാർശ സർട്ടിഫിക്കറ്റ്.
6. ABC ഐഡി
7. DEB ഐഡി
8. രാജ്യ കോഡുള്ള സാധുവായ മൊബൈൽ നമ്പർ.
9. ഇ-മെയിൽ ഐഡി.
10. .jpeg/.jpg/.png ഫോർമാറ്റിലുള്ള ഒപ്പ് (ഫയൽ വലുപ്പം: 5 KB – 512 KB)
*പ്രത്യേകിച്ച് അഭ്യർത്ഥിച്ചിട്ടില്ലെങ്കിൽ, രേഖകളുടെ ഫിസിക്കൽ ഹാർഡ് കോപ്പികൾ സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: പിഴയില്ലാതെ 2026 മാർച്ച് 20 വരെയും 500 രൂപ പിഴയോടു കൂടി 2026 മാർച്ച് 27 വരെയും
Official Website: https://cdoe.uoc.ac.in/
കൂടുതൽ വിവരങ്ങൾക്ക്: Calicut University Online PG
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Calicut University Online PG Admission
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







