RESERVE BANK RECRUITMENT

RESERVE BANK RECRUITMENT

Reserve Bank Recruitment

റിസർവ് ബാങ്ക് റിക്രൂട്ട്മെന്റ്

പത്താം ക്ലാസുകാര്‍ക്ക് റിസര്‍വ് ബാങ്കില്‍ അറ്റന്‍ഡറാവാം; വിവിധ സംസ്ഥാനങ്ങളിലായി 572 ഒഴിവുകള്‍; അപേക്ഷ ഫെബ്രുവരി 04 വരെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പത്താം ക്ലാസുകാര്‍ക്ക് ജോലി നേടാന്‍ അവസരം. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കാണ് പുതിയ നിയമനങ്ങള്‍ വിളിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തികയും ഒഴിവുകളും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ- ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 572.

അപേക്ഷ ആരംഭിക്കുന്ന തീയതി: ജനുവരി 15

അപേക്ഷ അവസാനിക്കുന്ന തീയതി: ഫെബ്രുവരി 4

പ്രായപരിധി

18 മുതല്‍ 25 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,250 രൂപമുതല്‍ 53,550 രൂപവരെ ശമ്പളമായി ലഭിക്കും. 

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം. 

ഡിഗ്രിക്കാര്‍ക്കും മറ്റ് ഉന്നത യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാനാവില്ല. 

അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം. 

തിരഞ്ഞെടുപ്പ്

ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ പരീക്ഷക്ക് ഹാജരാവണം. അതില്‍ വിജയിക്കുന്നവര്‍ക്കായി ഭാഷാ പ്രാവീണ്യ പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടായിരിക്കും. 

റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നെസ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിങ്ങനെ 120 മാര്‍ക്കിന്റെ 120 ചോദ്യങ്ങളാണുണ്ടാവുക. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 50 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, ഇഡബ്ല്യൂഎസ്, ജനറല്‍ വിഭാഗക്കാര്‍ക്ക് 450 രൂപമതി.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആര്‍.ബി.ഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ഓഫീസ് അറ്റന്‍ഡന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. ശേഷം രജിസ്റ്റര്‍ ചെയ്ത്, ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ പൂര്‍ത്തിയാക്കുക. 

  1. താഴെ നൽകിയ ജോബ് ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
  2. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  3. അപേക്ഷ പൂർത്തിയാക്കുക
  4. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  5. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 ഫെബ്രുവരി 4 


Official Website: https://ibpsreg.ibps.in/


കൂടുതൽ വിവരങ്ങൾക്ക് : Recruitment for the Post of Office Attendants - PY 2025


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Recruitment for the Post of Office Attendants - PY 2025



Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal