BANK LEAVES : KERALA
ബാങ്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക!
4 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞിരിക്കും,
വരും ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം നാല് ദിവസം തുടർച്ചയായി ബാങ്ക് അവധികൾ വരാൻ പോവുകയാണ്. സർക്കാർ അവധിയും ജീവനക്കാരുടെ പണിമുടക്കും ഒരുമിച്ച് വരുന്നതോടെയാണ് നാല് ദിവസം തുടർച്ചായി രാജ്യത്തെ ബാങ്കുകൾ അടഞ്ഞ് കിടക്കുക.
ഏതൊക്കെ ദിവസങ്ങളിൽ അവധി..?
ജനുവരി 24, 25, 26, 27 ദിവസങ്ങളിലാണ് ബാങ്ക് അവധികൾ. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. ആർബിഐ ചട്ടങ്ങൾ അനുസരിച്ച്, എല്ലാ പൊതു, സ്വകാര്യ ബാങ്കുകളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ അടച്ചിരിക്കും. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെക്ക് നിക്ഷേപിക്കുക, പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യുക, പണം കൈകാര്യം ചെയ്യുക തുടങ്ങിയ എന്തെങ്കിലും അടിയന്തര ജോലികൾ ചെയ്യാനുണ്ടെങ്കിൽ, അത് മുൻകൂട്ടി തീർക്കുന്നത് നല്ലതാണ്. അതേസമയം ബാങ്ക് ശാഖകൾ അടച്ചിട്ടാലും ഡിജിറ്റൽ സേവനങ്ങൾ പ്രവർത്തിക്കും. നിങ്ങൾക്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും യുപിഐ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താനും മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പണം കൈമാറാനും കഴിയും.
പണിമുടക്ക് എന്തിനാണ്..?
ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യു.എഫ്.ബി.യു(യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് പണിമുടക്കുന്നവരുടെ ആവശ്യം. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തി ദിവസം ആക്കുന്ന പക്ഷം പ്രവര്‍ത്തി ദിനങ്ങളില്‍ 40 മിനിറ്റ് അധികമായി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ എല്ലാ ശനിയാഴ്ചയും അവധിയായാലും ആഴ്ചയിലെ മൊത്തം പ്രവര്‍ത്തന മണിക്കൂറില്‍ കുറവുണ്ടാകില്ലെന്ന് അവര്‍ വാദിക്കുന്നു
4 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞിരിക്കും,
വരും ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം നാല് ദിവസം തുടർച്ചയായി ബാങ്ക് അവധികൾ വരാൻ പോവുകയാണ്. സർക്കാർ അവധിയും ജീവനക്കാരുടെ പണിമുടക്കും ഒരുമിച്ച് വരുന്നതോടെയാണ് നാല് ദിവസം തുടർച്ചായി രാജ്യത്തെ ബാങ്കുകൾ അടഞ്ഞ് കിടക്കുക.
ഏതൊക്കെ ദിവസങ്ങളിൽ അവധി..?
ജനുവരി 24, 25, 26, 27 ദിവസങ്ങളിലാണ് ബാങ്ക് അവധികൾ. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. ആർബിഐ ചട്ടങ്ങൾ അനുസരിച്ച്, എല്ലാ പൊതു, സ്വകാര്യ ബാങ്കുകളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ അടച്ചിരിക്കും. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെക്ക് നിക്ഷേപിക്കുക, പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യുക, പണം കൈകാര്യം ചെയ്യുക തുടങ്ങിയ എന്തെങ്കിലും അടിയന്തര ജോലികൾ ചെയ്യാനുണ്ടെങ്കിൽ, അത് മുൻകൂട്ടി തീർക്കുന്നത് നല്ലതാണ്. അതേസമയം ബാങ്ക് ശാഖകൾ അടച്ചിട്ടാലും ഡിജിറ്റൽ സേവനങ്ങൾ പ്രവർത്തിക്കും. നിങ്ങൾക്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും യുപിഐ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താനും മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പണം കൈമാറാനും കഴിയും.
പണിമുടക്ക് എന്തിനാണ്..?
ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യു.എഫ്.ബി.യു(യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് പണിമുടക്കുന്നവരുടെ ആവശ്യം. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തി ദിവസം ആക്കുന്ന പക്ഷം പ്രവര്‍ത്തി ദിനങ്ങളില്‍ 40 മിനിറ്റ് അധികമായി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ എല്ലാ ശനിയാഴ്ചയും അവധിയായാലും ആഴ്ചയിലെ മൊത്തം പ്രവര്‍ത്തന മണിക്കൂറില്‍ കുറവുണ്ടാകില്ലെന്ന് അവര്‍ വാദിക്കുന്നുONE CLICK POSTER DOWNLOADING TOOL
USK login
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
INFORMATION