HIGHER EDUCATION FUNDING BY KERALA FARMERS LABOR WELFARE BOARD

HIGHER EDUCATION FUNDING BY KERALA FARMERS LABOR WELFARE BOARD

Higher Education Funding Kerala

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉന്നത വിദ്യാഭ്യാസ ധനസഹായം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2025 വർഷത്തെ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ചവർക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ കേരള സർക്കാർ/ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളിൽ നിന്ന് റഗുലർ കോഴ്സുകളിൽ ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പി.ജി., പ്രൊഫഷണൽ പി.ജി., ഐ.ടി.ഐ, ടി.ടി.സി., പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. 

അപേക്ഷാഫോമും മാനദണ്ഡങ്ങളും https://www.agriworkersfund.org/ യിൽ ലഭിക്കും. നിശ്ചിത ഫോമിലുള്ള അപേക്ഷ ജനുവരി 22 മുതൽ ഫെബ്രുവരി 16 വൈകിട്ട് 5 വരെ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അംഗത്വ പാസ് ബുക്ക് (ആദ്യപേജിന്റേയും, അംശദായം അടവാക്കിയതിന്റേയും വിവരങ്ങൾ), ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അപേക്ഷകൻ/അപേക്ഷക കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.  വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

അപേക്ഷ അവസാന തീയതി: 2026 ഫെബ്രുവരി 16

Official Website: https://www.agriworkersfund.org/

കൂടുതൽ വിവരങ്ങൾക്ക്: Higher Education Funding Agri Workers Fund


അപേക്ഷാഫോം : Download Agri Workers Fund Application Form


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Higher Education Funding Kerala Poster

Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal