UCEED REGISTRATION (Undergraduate Common Entrance Exam)
യൂസീഡ് രജിസ്ട്രേഷൻ.
ഡിസൈൻ കരിയർ: ഐ.ഐ.ടി. പ്രവേശനത്തിന് ബിരുദ പഠനത്തിന് യൂസീഡ് (UCEED 2026): ഇപ്പോൾ അപേക്ഷിക്കാം
ബിരുദ പഠനത്തിന് യൂസീഡ് (UCEED 2026):
രൂപകൽപ്പനയുടെ നൂതന തലങ്ങളിലേക്ക് വിദ്യാർത്ഥികളെ വഴി നടത്തുന്ന ഡിസൈൻ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളായ ഐ.ഐ.ടി.കളിലെ ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള രണ്ട് പ്രധാന പരീക്ഷകളായ യൂസീഡിനും (UCEED), സീഡിനും (CEED) ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.
ലക്ഷ്യം :
ഐ.ഐ.ടി. ബോംബെ, ഡൽഹി, ഹൈദ്രാബാദ്, ഗുവാഹത്തി, റൂർഖി, ഇൻഡോർ എന്നിവിടങ്ങളിലെ 4 വർഷ ബി.ഡിസ്. (B.Des) പ്രോഗ്രാം.
യോഗ്യത :
പ്ലസ് ടു പരീക്ഷ പാസായവർക്കും 2026-ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധി:
2001 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം (സംവരണ വിഭാഗക്കാർക്ക് 5 വർഷം ഇളവ്).
പരീക്ഷാ ഘടന:
പാർട്ട് എ (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ), പാർട്ട് ബി (ഡ്രോയിംഗ് പരീക്ഷ) എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ.
അപേക്ഷാ ഫീസ്:
പൊതുവിഭാഗത്തിന് 4000 രൂപ, പട്ടിക വിഭാഗക്കാർ, ഭിന്നശേഷിക്കാർ, എല്ലാ വിഭാഗം പെൺകുട്ടികൾ എന്നിവർക്ക് 2000 രൂപ.
അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.uceed.iitb.ac.in/
- ഹോംപേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക
- നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
- പൂരിപ്പിച്ച അപേക്ഷാ ഫോം സമർപ്പിക്കുക
- കൂടുതൽ വിവരങ്ങൾക്കു പ്രിന്റ് ഔട്ട് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2025 ഒക്ടോബർ 31 (പിഴ കൂടാതെ)
Official Website: https://www.uceed.iitb.ac.in/
കൂടുതൽ വിവരങ്ങൾക്ക്: UCEED Information Brochure
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: UCEED Registration
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."