CEED REGISTRATION (COMMON ENTRANCE EXAM FOR DESIGN)
സീഡ് രജിസ്ട്രേഷൻ.
ഡിസൈൻ കരിയർ: ഐ.ഐ.ടി. പ്രവേശനത്തിന് ബിരുദാനന്തര പഠനത്തിന് സീഡ് (CEED 2026): ഇപ്പോൾ അപേക്ഷിക്കാം
ബിരുദാനന്തര പഠനത്തിന് സീഡ് (CEED 2026):
ലക്ഷ്യം:
ഐ.ഐ.എസ്സി. ബാംഗ്ലൂർ, ഐ.ഐ.ടി.കൾ, ഐ.ഐ.ഐ.ടി.ഡി.എം.കൾ എന്നിവിടങ്ങളിലെ എം.ഡിസ്., ഇൻ്റഗ്രേറ്റഡ് പിഎച്ച്ഡി., പിഎച്ച്ഡി. പ്രവേശനത്തിനുള്ള പരീക്ഷയാണിത്.
യോഗ്യത:
ചുരുങ്ങിയത് 3 വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പരീക്ഷാ തീയതി: 2026 ജനുവരി 18-ന് യൂസീഡ് പരീക്ഷയോടൊപ്പം നടക്കും.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ:
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലടക്കം 27 കേന്ദ്രങ്ങളുണ്ട്. മുൻഗണനാടിസ്ഥാനത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.ceed.iitb.ac.in/
- ഹോംപേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക
- നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
- പൂരിപ്പിച്ച അപേക്ഷാ ഫോം സമർപ്പിക്കുക
- കൂടുതൽ വിവരങ്ങൾക്കു പ്രിന്റ് ഔട്ട് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2025 ഒക്ടോബർ 31 ( പിഴ കൂടാതെ)
Official Website: https://www.ceed.iitb.ac.in/
കൂടുതൽ വിവരങ്ങൾക്ക്: CEED Information Brochure
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: CEED Registration
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."