SREE NARAYANA GURU OPEN UNIVERSITY CERTIFICATES
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി - 2022 അഡ്മിഷൻ ഇൻടേക്ക്-1 യു.ജി പ്രോഗ്രാമുകൾ പൂർത്തീകരിച്ച പഠിതാക്കളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച്.
2022 അഡ്മിഷൻ ഇൻടേക്ക്-1 യു.ജി പ്രോഗ്രാം (ബി.എ മലയാളം/ഇംഗ്ലീഷ് /സംസ്കൃതം/ഹിന്ദി/അറബിക്) വിജയകരമായി പൂർത്തീകരിച്ച പഠിതാക്കളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്/പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സർവകലാശാലയുടെ www.sgou.ac.in എന്ന വെബ് സൈറ്റിൽ നൽകിയിട്ടുള്ള https://sgou.ac.in/exam-certificate എന്ന ലിങ്ക് വഴി ഓൺലൈൻ ആയി നിശ്ചിത ഫീസടച്ച് 17/10/2025 മുതൽ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫീസ് :-
കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് - 525/- രൂപ
പ്രൊവിഷണൽ സർട്ടിഫിക്കറ്റ്- 265/-
അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും അപ്‌പ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷയിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ തപാലായി സർട്ടിഫിക്കറ്റുകൾ അയച്ചു നൽകുന്നതാണ്. ആയതിനാൽ പിൻകോഡ് സഹിതമുള്ള മേൽവിലാസം കൃത്യമായി നൽകേണ്ടതാണ്.
സ്റ്റുഡന്റ് ഡാഷ്ബോർഡിൽ നൽകിയിട്ടുള്ള പേരിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത് ആയതിനാൽ സ്റ്റുഡൻ്റ് ഡാഷ്‌ബോർഡിലെ പേരും എസ് എസ് എൽ സി/ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിലെ പേരും വ്യത്യാസമുണ്ടെങ്കിൽ പഠിതാക്കൾ
സർട്ടിഫിക്കറ്റിനും കൺസോളിഡേറ്റഡ് കാർഡിനും/പ്രൊവിഷണൽ അപേക്ഷിക്കുന്നതിനു മുൻപുതന്നെ പേര് തിരുത്തുന്നതിനുള്ള അപേക്ഷ registrar@sgou.ac.in എന്ന ഇമെയിൽ മുഖാന്തിരം സമർപ്പിച്ചു ആവശ്യമായ തിരുത്തൽ വരുത്തിയതിനുശേഷം മാത്രം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Sreenarayanaguru Open University Apply for Certificates
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







