CMAT REGISTRATION (Common Management Admission Test)
സിമാറ്റ് രജിസ്ട്രേഷൻ.
ദേശീയതലത്തിൽ നടത്തുന്ന CMAT -2026 (കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്) എഴുതാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി നവംബർ 17 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ നവംബർ 18 രാത്രി 11.50 വരെ അടയ്ക്കാം. സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ നവംബർ 21, 22 തീയതികളിൽ തിരുത്താം. ഒരാൾ ഒരു അപേക്ഷയേ അയയ്ക്കാവൂ. വെബ്: https://cmat.nta.nic.in/ .പരീക്ഷത്തീയതി പിന്നീടറിയിക്കും.
നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി 2500 രൂപ അപേക്ഷാഫീ അടയ്‌ക്കാം. പട്ടിക/പിന്നാക്ക/സാമ്പത്തികപിന്നാക്ക വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വനിതകൾ, ട്രാൻസ്ജെൻഡർ എന്നിവർ 1250 രൂപ. ബാങ്ക് ചാർജ്, ജിഎസ്ടി പുറമേ. അപേക്ഷാസമർപ്പണത്തിനുള്ള വിശദനിർദേശങ്ങൾ സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്
എഐസിടിഇ അഫിലിയേഷൻ ഉള്ളവയടക്കമുള്ള ബിസിനസ് സ്കൂളുകളിലെ 2026-27 മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനു സിമാറ്റ്–സ്കോർ സഹായകമാണ്. ഈ ടെസ്റ്റിൽ സ്കോർ നേടിയതുകൊണ്ടുമാത്രം പ്രവേശനം കിട്ടില്ല. വിവിധസ്ഥാപനങ്ങൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് വേറെ അപേക്ഷിക്കുകയും, ഇന്റർവ്യൂ/ഗ്രൂപ് ചർച്ച മുതലായവയിൽ പങ്കെടുക്കുകയും വേണം.
മിനിമം യോഗ്യത
ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്കും, 2026-27 അക്കാദമികവർഷം തുടങ്ങുന്നതിനു മുൻപ് പരീക്ഷാഫലം അറിയിക്കാവുന്ന ഫൈനൽ ഇയർ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. പക്ഷേ എംബിഎ / പിജിഡിഎം തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ബിസിനസ് സ്കൂളുകൾ മിനിമം മാർക് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ, അതു പാലിക്കണം. സിമാറ്റിന് പ്രായപരിധിയില്ല.
പരീക്ഷ
കംപ്യൂട്ടർ ഉപയോഗിച്ചുള്ള 3 മണിക്കൂർ ടെസ്റ്റ് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോയമ്പത്തൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 131 കേന്ദ്രങ്ങളിൽ.
ടെസ്‌റ്റിൽ Quantitative Techniques & Data Interpretation, Logical Reasoning, Language Comprehension, General Awareness, Innovation & Entrepreneurship എന്നീ വിഷയങ്ങളിൽ 20 വീതം ആകെ 100 ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും.
സംശയപരിഹാരത്തിന് ഫോൺ: 011-40759000. ഇ–മെയിൽ: cmat@nta.ac.in
കംപ്യൂട്ടർ ടെസ്റ്റിന്റെ രീതിയറിയാത്തവർക്കു പരിചയിക്കാനുള്ള മോക് ടെസ്റ്റ് എൻടിഎ സൈറ്റിലുണ്ട്.
കേരളത്തിൽ എംബിഎ / പിജിഡിഎം പ്രവേശനത്തിന് ഐഐഎം ക്യാറ്റ്, സിമാറ്റ്, കേരളസർക്കാർ എർപ്പെടുത്തുന്ന ‘കെമാറ്റ്’ ഇവയിലൊന്നിലെ സ്കോറാണ് പൊതുവേ വേണ്ടത്.
അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://cmat.nta.nic.in/
- ഹോംപേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക
- നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക
- പൂരിപ്പിച്ച അപേക്ഷാ ഫോം സമർപ്പിക്കുക
- കൂടുതൽ വിവരങ്ങൾക്കു പ്രിന്റ് ഔട്ട് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2025 നവംബർ 17
Official Website: https://cmat.nta.nic.in/
കൂടുതൽ വിവരങ്ങൾക്ക്: CMAT Information Brochure
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: CMAT Registration
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








