KERALA PSC COMPANY BOARD ASSISTANT VACANCY

KERALA PSC COMPANY BOARD ASSISTANT VACANCY- PSC JOB

CATEGORY NUMBER: CATEGORY NO: 382/2025 ΑND 383/2025
Kerala PSC Company Board Assistant Vacancy

കമ്പനി/ബോർഡ്/കോർപ്പറേഷൻ അസിസ്‌റന്റ്റ് ആകാം (PSC)

കമ്പനി ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനം.കെ.എസ്.എഫ്.ഇ, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപറേറ്റീവ് ഇൻസ്​പെക്ടർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, ഡ്രൈവർ ഉൾപ്പെടെ 23 തസ്തികളിലെ നിയമനത്തിനാണ് വിജ്ഞാപനം. രണ്ട് കാറ്റഗറികളിലായാണ് വിജ്ഞാപനം. രണ്ട് കാറ്റഗറികളിലേക്കും വെവ്വേറെ അപേക്ഷിക്കണം. ബിരുദമാണ് യോഗ്യത. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട്ഘട്ടമായുള്ള പരീക്ഷകളി​ലൂടെയാണ് തെരഞ്ഞെടുപ്പ്. രണ്ട് കാറ്റഗറികളിലും വെവ്വേറെ റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിക്കുക. കാറ്റഗറി ഒന്നിലുള്ളവർ കാറ്റഗറി രണ്ടിന്റെ ലിസ്റ്റിലും ഇടംപിടിക്കാറുണ്ട്.

പ്രാഥമിക പരീക്ഷ 2026 ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കും എന്നാണ് സൂചന. ഗസറ്റ് തീയതി: ഒക്ടോബർ 15. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ രണ്ട് റാങ്ക് ലിസ്റ്റുകൾ ഇപ്പോൾ നിലവിലുണ്ട്.

ജൂനിയർ അസിസ്റ്റന്റ്​​/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ്2/സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലാർക്ക് തസ്തികകളാണ് കാറ്റഗറി ഒന്നിലുള്ളത്. ഇലക്ട്രിസിറ്റി ബോർഡ്, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവിടങ്ങളിലേക്ക് കാറ്റഗറി ഒന്നിൽനിന്നാണ് നിയമനം നടക്കുക.

വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ്2 എന്നീ തസ്തികകളിലേക്കാണ് കാറ്റഗറി2 വഴി നിയമനം ലഭിക്കുക.

കെ.എസ്.ആർ.ടി.സി, ഫാമിങ് കോർപറേഷൻ, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, എസ്.സി/എസ്.ടി വികസന കോർപറേഷൻ, സിഡ്കോ, യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, വിവിന ക്ഷേമനിധി ബോർഡുകൾ എന്നിവയാണ് കാറ്റഗറി 2ലെ സ്ഥാപനങ്ങൾ.

നിലവിൽ 2415​ പേർക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ട്. അതിൽ കൂടുതലും കെ.എസ്.എഫ്.ഇയിലും കെ.എസ്.ഇ.ബിയിലുമാണ്.

ബിരുദം യോഗ്യതയുള്ള പരീക്ഷകളിൽ ഏറ്റവും കൂടുതൽ നിയമനം നടക്കുന്നത് കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് ലിസ്റ്റിൽ നിന്നാണ്. ഏകദേശം അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷമാണ് പി.എസ്.സി കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്.

യോഗ്യത:-

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബി.എ /ബി.എസ്.സി / ബി.കോം ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം

കുറിപ്പ് :-

(1) KS&SSR പാർട്ട് II റൂൾ 10(a)(ii) ബാധകമാണ്

(2) ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാന്റിംഗ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും, സ്പെഷ്യൽ റൂൾസിൽ നിഷ്കർഷിക്കുന്ന യോഗ്യതകൾക്ക് തത്തുല്യമായി കമ്മീഷൻ നിശ്ചയിക്കുന്ന യോഗ്യതകളും, നിർദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകേണ്ടതാണ്.

(3) ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി /സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺ ക്രിമിലെയർ /ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യതാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്തു ഹാജരാക്കേണ്ടതാണ് .

(4) യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ചു അപേക്ഷ നൽകിയ ശേഷം പരീക്ഷയ്ക്ക് Confirmation നൽകിയിട്ട് ഹാജരാകുകയോ, ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ 1976 -ലെ KPSC Rules of Procedure, Rule 22 പ്രകാരം ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്

(5) ഈ വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിക്കുന്ന റാങ്ക്പട്ടികയിൽ നിന്നും, ഈ വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടില്ലാത്ത, പുതിയതായി നിയമനചട്ടങ്ങൾ രൂപീകരിക്കുന്നവ ഉൾപ്പെടെയുള്ള, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോർപറേഷൻ / ബോർഡ് / തദ്ദേശ സ്ഥാപനം/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന സമാന ശമ്പളഘടനയും, നിഷ്കർഷിച്ചിട്ടുള്ളതുമായ, സമാന സ്വഭാവമുള്ള തസ്തികകളിലേക്കും നിയമന ശിപാർശ ചെയ്യുന്നതാണ് സമാനയോഗ്യത

പ്രായപരിധി : 18-36 02.01.1989-Mo 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

പട്ടികജാതി/പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.

കുറിപ്പ്:

(1) പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പൊതു വ്യവസ്ഥകളിലെ ഭാഗം 2(1) പ്രകാരം നിയമാനുസൃത വയസിളവുണ്ടായിരിക്കും.

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

കുറിപ്പ്:

  • ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും പുരുഷ ഉദ്യോഗാർത്ഥികളും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.
  • ഈ തസ്തികയുടെ പേര്, പ്രായപരിധി, യോഗ്യതകൾ മറ്റ് അനുബന്ധ വ്യവസ്ഥകൾ എന്നിവ 06.05.2014 ലെ G.O(P) No.89/2014/Home, 09.12.2010 ໑໙ G.O(P) No.266/2010/Home 28.12.2012 ໑໙ G.O(P) No. 337/2012/Home എന്നിവ പ്രകാരമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
  • ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിന് ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പ്രസ്തുത ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്. എന്നാൽ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി 3 വർഷത്തിനുളളിൽ ആ ലിസ്റ്റിൽ നിന്നും ആരും നിയമനത്തിന് ശിപാർശ ചെയ്യപ്പെടുന്നില്ല എങ്കിൽ അങ്ങനെയുളള ലിസ്റ്റിൻ്റെ കാലാവധി ഒരു വർഷം കൂടിയോ ഒരാളെയെങ്കിലും നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത് വരെയോ ഏതാണ് ആദ്യം അതു വരെ ദീർഘിപ്പിക്കുന്നതാണ്.
  • ഈ തസ്തികയിൽ നിയമിതനാകുന്ന ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് വർഷം പ്രൊബേഷനിലായിരിക്കും. നിയമിതരാകുന്നവർ വകുപ്പ് മേധാവിയുടെ നിർദ്ദേശാനുസരണം ഇൻ സർവ്വീസ് ട്രെയിനിംഗ് പൂർത്തിയാക്കേണ്ടതാണ്. കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് പരീക്ഷ ഇതിനകം വിജയിച്ചിട്ടില്ലാത്തപക്ഷം പ്രൊബേഷൻ കാലാവധിക്കുളളിൽ തന്നെ അവർ പ്രസ്തുത പരീക്ഷ വിജയിക്കേണ്ടതാണ്. വാർഡർ എസ്റ്റാബ്ലിഷ്മെൻ്റിൽ മറ്റ് തസ്തികകളിലേയ്ക്കുളള സ്ഥാനക്കയറ്റത്തിനായി സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് സൂക്ഷിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

PSC ONE TIME REGISTRATION MALAYALAM


CATEGORY NUMBER: CATEGORY NO: 382/2025 ΑND 383/2025

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025  ഒക്ടോബർ 15

Official Website: https://www.keralapsc.gov.in


കൂടുതൽ വിവരങ്ങൾക്ക് : Female Assistant Prison Officer


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala PSC Thulasi


Kerala PSC Job Vacancy

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal