CBSE SINGLE GIRL CHILD SCHOLARSHIP

CBSE MERIT SCHOLARSHIP FOR SINGLE GIRL CHILD

CBSE Single Girl Child Scholarship

CBSE ഒറ്റ പെൺകുട്ടി സ്‌കോളർഷിപ്പ് 

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) 2025 അധ്യയന വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിനായി (Single Girl Child Merit Scholarship) അപേക്ഷിക്കാനുളള അവസാന തീയതി നീട്ടി.

പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ വിജയിച്ച്, സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടുന്ന, അർഹരായ ഒറ്റ പെൺകുട്ടികളെ പിന്തുണയ്ക്കുന്നതിനാണ് സ്കോളർഷിപ്പ്. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി നവംബർ 20 വരെയാണ് നീട്ടിയത്.

ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകിക്കൊണ്ട് പെൺകുട്ടികൾക്കിടയിൽ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസച്ചെലവ് കുറയ്ക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുന്നത്.

യോഗ്യതാ മാനദണ്ഡങ്ങൾ

1. ഒറ്റ പെൺകുട്ടി: വിദ്യാർത്ഥി മാതാപിതാക്കളുടെ ഏകമകളായിരിക്കണം.

2. അക്കാദമിക മികവ്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.

3. പ്രവേശനം: സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളിൽ പതിനൊന്നാം ക്ലാസിൽ എൻറോൾ ചെയ്തിരിക്കണം.

4. ട്യൂഷൻ ഫീസ് പരിധി:

◦ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്: പത്താം ക്ലാസിലെ ട്യൂഷൻ ഫീസ് പ്രതിമാസം ₹1,500 കവിയരുത്. .

◦ NRI അപേക്ഷകർക്ക് : ട്യൂഷൻ ഫീസ് പ്രതിമാസം ₹6,000 കവിയരുത്.

അപേക്ഷിക്കുന്നതിന് മുൻപ്, വിദ്യാർത്ഥികൾ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആവശ്യമായ രേഖകൾ:

  • പത്താം ക്ലാസ് മാർക്ക് ഷീറ്റിൻ്റെ ഔദ്യോഗിക പകർപ്പ്.
  • വിദ്യാർത്ഥി ഒറ്റ പെൺകുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, എസ്‌ഡി‌എം, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, അല്ലെങ്കിൽ നോട്ടറി എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്.
  • നിലവിലെ സ്കൂളിലെ പ്രിൻസിപ്പലിൽ നിന്നുള്ള എൻറോൾമെൻ്റും ഫീസ് വിവരങ്ങളും സ്ഥിരീകരിക്കുന്ന സ്‌കൂൾ അണ്ടർടേക്കിങ്.
  • ഫണ്ട് നേരിട്ട് കൈമാറ്റം ചെയ്യുന്നതിനായി വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ കാർഡ്.
  • ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്ക്.
  • അധ്യയന വർഷത്തെ ട്യൂഷൻ ഫീസ് അടച്ചതിൻ്റെ ഫീസ് രസീത്.
  • വിദ്യാർത്ഥിയുടെ പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമർപ്പിച്ച എല്ലാ അപേക്ഷകളും വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്കൂൾ വെരിഫൈ ചെയ്യണം.

പൂരിപ്പിക്കാത്തതോ ശരിയായ രീതിയിൽ വെരിഫൈ ചെയ്യാത്തതോ ആയ അപേക്ഷകൾ നിരസിക്കപ്പെടുകയും സ്കോളർഷിപ്പിനായി പരിഗണിക്കാതിരിക്കുകയും ചെയ്യും. സ്കോളർഷിപ്പ് തുക ട്യൂഷൻ ഫീസ് വഹിച്ചുകൊണ്ട് സാമ്പത്തിക സഹായം നൽകുന്നു. കൂടാതെ ഒരിക്കൽ സ്കോളർഷിപ്പ് റദ്ദാക്കുകയോ നിർത്തലാക്കുകയോ ചെയ്താൽ ഭാവി വർഷങ്ങളിൽ വിദ്യാർഥിക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ് പു​തു​ക്കു​ന്ന​തി​നും ഇ​പ്പോ​ൾ അ​പേ​ക്ഷ ന​ൽ​കാം. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള​ട​ക്കം സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യു​മൊ​ക്കെ CBSE Single Girl Child Scholarship ലി​ങ്കി​ലു​ണ്ട്. ഈ ​വ​ർ​ഷം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 70 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യി സി.​ബി.​എ​സ്.​ഇ അ​ഫി​ലി​യേ​റ്റ​ഡ് സ്കൂ​ളു​ക​ളി​ൽ 11ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പി​നാ​യി അ​പേ​ക്ഷി​ക്കാം

ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് ഒ​റ്റ പെ​ൺ​കു​ട്ടി​യാ​യി​രി​ക്ക​ണം. മി​ക​ച്ച കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ന് പ​ര​മാ​വ​ധി ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്. 11, 12 ക്ലാ​സു​ക​ളി​ലെ പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. ഈ ​അ​ധ്യ​യ​ന​വ​ർ​ഷം പ്ര​തി​മാ​സം ട്യൂ​ഷ​ൻ ഫീ​സ് 2500 രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല (11, 12 ക്ലാ​സു​ക​ളി​ൽ ട്യൂ​ഷ​ൻ ഫീ​സ് 3000 രൂ​പ​യി​ൽ ക​വി​യ​രു​ത്). എ​ൻ.​ആ​ർ.​ഐ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​തി​മാ​സ ട്യൂ​ഷ​ൻ ഫീ​സ് 6000 രൂ​പ വ​രെ​യാ​കാം. വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം എ​ട്ടു ല​ക്ഷം രൂ​പ​ക്ക് താ​ഴെ​യാ​ക​ണം.

2024 വ​ർ​ഷം സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ച​വ​ർ തു​ട​ർ​ന്നും സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കു​ന്ന​തി​ന് 2025ൽ ​പു​തു​ക്ക​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. 11ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം.

സ്കോ​ള​ർ​ഷി​പ് തു​ക: മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​റ്റു​ക​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് : അപേക്ഷിക്കേണ്ട വിധം 

  • CBSE Single Girl Child Scholarship വെബ്സൈറ്റ് സന്ദർശിക്കുക
  • ‘Single girl child scholarship REG’ ക്ലിക്ക് ചെയ്യുക
  • നിയുക്ത സ്കോളർഷിപ്പ് ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്കുചെയ്യുക
  • പുതിയ ടാബിൽ, ആപ്ലിക്കേഷന്റെ തരം തിരഞ്ഞെടുക്കുക. പുതിയത് അല്ലെങ്കിൽ പുതുക്കൽ.
  • ഇപ്പോൾ SGC-X ഫ്രഷ് ആപ്ലിക്കേഷനിൽ അല്ലെങ്കിൽ പുതുക്കലിൽ ക്ലിക്ക് ചെയ്യുക
  • അപേക്ഷാ ഫോം പൂരിപ്പിക്കുക, വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക
  • സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുക, ഭാവി റഫറൻസിനായി ഫോം ഡൗൺലോഡ് ചെയ്യുക
  • സിംഗിൾ ഗേൾ ചൈൽഡ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് പ്രതിമാസം 500 രൂപ ലഭിക്കും. പ്രതിമാസ ട്യൂഷൻ ഫീസ് 10-ാം ക്ലാസിൽ പ്രതിമാസം 1,500 രൂപയിലും 11-ലും 12-ാം ക്ലാസിലും 10 ശതമാനം വർദ്ധനവിലും കവിയരുത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 നവംബർ 20

Official Website : https://www.cbse.gov.in/

കൂടുതൽ വിവരങ്ങൾക്ക് : CBSE Single Girl Child Scholarship

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : CBSE Single Girl Child Scholarship

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

CBSE Single Girl Child Scholarship Poster


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal