HIGHER SECONDARY MERIT SCHOLARSHIP FOR BPL STUDENTS

HIGHER SECONDARY MERIT SCHOLARSHIP FOR BPL STUDENTS

BPL Scholarship +1 Students

ബിപിഎൽ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി മെറിറ്റ് സ്കോളർഷിപ്പ്

 2025-2026 വർഷത്തെ ബി.പി.എൽ മീൻസ് സ്കോളർഷിപ്പ് ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്നും സ്കോളർഷിപ്പ് അപേക്ഷിക്കാം

ഗവൺമെന്റ്/എയ്‌ഡഡ് ഹയർ സെക്കൻ്ററി സ്കൂളുകളിൽ പഠിക്കുന്ന ബി.പി.എൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000/- രൂപ വീതമുള്ള മെറിറ്റ് കം -മീൻസ് സ്കോളർഷിപ്പ് ഫോർ ബി.പി.എൽ സ്റ്റുഡൻസ് എന്ന പദ്ധതി 2007-08 മുതൽ നടപ്പിലാക്കി വരുന്നു. പ്ലസ് വൺ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് സ്കൂൾതല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. പ്ലസ് വൺ ക്ലാസുകളിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് പ്ലസ് ടു ക്ലാസുകളിലും സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. (മാനദണ്ഡങ്ങൾ പാലിയ്ക്കുന്ന പക്ഷം മാത്രം).മൂന്ന് വിഭാഗങ്ങളിലായാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകി വരുന്നത്.

1) ജനറൽ കാറ്റഗറി : ബി.പി.എൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും

ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ നിന്നും എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിലെ ഗ്രേഡ്/മാർക്കുകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നു. സംസ്ഥാന സർക്കാറിന്റെ മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ ജനറൽ കാറ്റഗറിയിൽ ബിപിഎൽ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ പാടുള്ളതല്ല.

2 ) പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം : ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ്

പൂർത്തിയായശേഷം ബാക്കിയാകുന്ന അപേക്ഷകളിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അപേക്ഷകൾ ഓൺലൈനായി ജില്ലാപഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റി അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നു. മറ്റ് സ്കോളർഷിപ്പുകളും ഗ്രാന്റുകളും ലഭിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും ഈ സ്കോളർഷിപ്പിന് അർഹരാണ്.

3 ) ആർട്സ്/സ്പോർട്‌സ്/ഭിന്നശേഷി വിഭാഗക്കാർ : ദേശിയ തലത്തിലോ,

സംസ്ഥാനതലത്തിലോ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുളളവരിൽ നിന്നും, ഭിന്നശേഷി വിഭാഗക്കാരിൽ (40% ത്തിൽ കുറയാത്ത ) നിന്നും സംസ്ഥാനതല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു.

അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

അർഹരായ വിദ്യാർത്ഥികൾ ഇതോടൊപ്പമുള്ള അപേക്ഷാഫോറത്തിൽ (മൂന്നു വിഭാഗത്തിനും പൊതുവായ) വിദ്യാർത്ഥിയുടെയും, രക്ഷാകർത്താവിൻറെയും ഒപ്പോടുകൂടി താഴെപ്പറയുന്ന അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ്.

1)BPL ആണെന്ന് തെളിയിക്കുന്ന രേഖ.

2)കുട്ടിയുടെ പേരിലുള്ള നാഷണലൈസ്‌ഡ്‌ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ. (ജോയിൻ്റ് അക്കൗണ്ട് അനുവദനീയമല്ല)

3) SSLC സർട്ടിഫിക്കറ്റ്.

4)ആർട് സ്/സ്പോർട്‌സ്/ഭിന്നശേഷി (40% കുറയാത്ത) സർട്ടിഫിക്കറ്റ്.

5) ആധാർ.

ബി.പി.എൽ വിഭാഗക്കാരായ ഹയർസെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനായി (BPL Scholarship 2025-26) ഇപ്പോൾ പഠിക്കുന്ന സ്‌കൂളിൽ നവംബർ 7 വരെ അപേക്ഷിക്കാം.

മെറിറ്റ് അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണ്ണയിക്കുന്നത്.

പൂരിപ്പിച്ച അപേക്ഷ ഫോം അനുബന്ധ രേഖകളും അതാത് സ്കൂളിൽ ഏൽപ്പിക്കണം

അപേക്ഷ 07-11-2025 മുമ്പ് കൊടുക്കുക അതാത് സ്കൂളിൽ നൽകുക 

സ്കോളർഷിപ്പ് അപേക്ഷാഫോം : HSE-BPL Scholarship Merit Kerala Application Form


കൂടുതൽ വിവരങ്ങൾക്ക്: HSE-BPL Scholarship Merit Kerala

ഫോൺ : 0471-2323198

അപേക്ഷാഫോം ലിങ്ക് : HSE-BPL Scholarship Merit Kerala Application Form

+1 Student BPL Scholarship Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal